'പോരാട്ട വീര്യത്തില്‍ അവര്‍ ഒരുപോലെ', റിഷഭ്-ഗില്‍ക്രിസ്റ്റ് സാമ്യതകളെക്കുറിച്ച് റിക്കി പോണ്ടിങ്

സിഡ്‌നി: ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മൂന്ന് ഫോര്‍മാറ്റിലും തന്റേതായ സ്ഥാനം ഇതിനോടകം നേടിയെടുത്ത താരമാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം ടെസ്റ്റിലാണ് കൂടുതല്‍ അപകടകാരി. പരിമിത ഓവറില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇതുവരെ റിഷഭിനായിട്ടില്ല. എന്നാല്‍ സമ്മര്‍ദ്ദ ഘട്ടങ്ങളെ അനായാസം നേരിടാനും ഏത് സാഹചര്യത്തിലും ആക്രമണോത്സകത കൈവിടാതെ കളിക്കാനും റിഷഭിന് സാധിക്കും. മൈതാനത്തിന്റെ ഏത് വശത്തേക്കും ഒരുപോലെ ഷോട്ട് കളിക്കാന്‍ മിടുക്കനാണ് റിഷഭ്.
പല സമയത്തും ഓസ്‌ട്രേലിയയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റുമായി റിഷഭ് പന്തിനെ താരതമ്യപ്പെടുത്താറുണ്ട്. മനോഭാവം കൊണ്ടും ആക്രമണോത്സകതകൊണ്ടും രണ്ട് പേരും തമ്മില്‍ വലിയ സാമ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇതിഹാസ വിക്കറ്റ് കീപ്പറായ ഗില്‍ക്രിസ്റ്റിനൊപ്പമെത്താന്‍ റിഷഭ് ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതായുണ്ട്. ഇപ്പോഴിതാ റിഷഭും ഗില്‍ക്രിസ്റ്റും തമ്മിലുള്ള സാമ്യതകള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഓസീസ് നായകനും ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യ പരിശീലകനുമായ റിക്കി പോണ്ടിങ്.

റിഷഭ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ്. അതുകൊണ്ട് തന്നെ റിഷഭിനെ അടുത്തറിയാവുന്ന താരമാണ് പോണ്ടിങ്. ' ഗില്‍ക്രിസ്റ്റിന്റെ ചില ഗുണങ്ങള്‍ റിഷഭിലുമുണ്ട്. എന്നാല്‍ ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറായ ആദം ഗില്‍ക്രിസ്റ്റുമായി താരതമ്യം ചെയ്യുന്നതിന് മുമ്പ് റിഷഭ് 50-60 ടെസ്റ്റെങ്കിലും കളിക്കട്ടെ. എന്നാല്‍ രണ്ട് പേരുടെയും വ്യക്തിത്വം പരിശോധിച്ചാല്‍ റിഷഭ് വളരെ ഓപ്പണ്‍ സ്വഭാവക്കാരനാണ്. എപ്പോഴും സംസാരിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കും.
കൂടാതെ അധിക പോരാട്ട വീര്യമുള്ളവനാണ്. ഗില്ലിയും അധിക പോരാട്ടവീര്യം കാട്ടാറുണ്ട്. എന്നാല്‍ ശാന്തനായ നിശബ്ദനായ സ്വഭാവക്കാരനായിരുന്നു. ബാറ്റ് കൈയിലെത്തിയാല്‍ റിഷഭും ഗില്‍ക്രിസ്റ്റും ഏകദേശം ഒരുപോലെയാണ്. റിഷഭിന് എത്ര സെഞ്ച്വറികളുണ്ടെന്ന് കൃത്യമായി എനിക്കറിയില്ല. എന്നാല്‍ പല തവണ 90കളില്‍ പുറത്തായിട്ടുണ്ട്. അത് പലപ്പോഴും സിക്‌സിലൂടെ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചാണ്. അത് നല്ലതും ചീത്തയുമാണ്, ശരിയല്ലേ?'- പോണ്ടിങ് ചോദിച്ചു.

പന്ത് താരമെന്ന നിലയില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും സ്വഭാവംകൊണ്ട് പക്വത വരാനുണ്ട്. 24കാരനായ താരം 28 ടെസ്റ്റില്‍ നിന്ന് 39.43 ശരാശരിയില്‍ 1735 റണ്‍സാണ് ടെസ്റ്റില്‍ നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവടങ്ങില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ ഇന്ത്യയുടെ ഏക വിക്കറ്റ് കീപ്പറാണ് റിഷഭ്. പൊതുവേ എല്ലാവര്‍ക്കും വിദേശ പര്യടനങ്ങളില്‍ തിളങ്ങുകയെന്നതാണ് വലിയ വെല്ലുവിളി. എന്നാല്‍ റിഷഭ് തിളങ്ങിയതില്‍ കൂടുതലും വിദേശ പര്യടനങ്ങളിലാണ്.

ടീം വലിയ തകര്‍ച്ച നേരിടുമ്പോള്‍ നിര്‍ണ്ണായക പ്രകടനവുമായി രക്ഷകനാവാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. ബൗളരെ ഭയമില്ലാതെ ബാറ്റ് ചെയ്യാന്‍ റിഷഭിന് സാധിക്കുന്നുണ്ട്. ഇതേ സ്വഭാവക്കാരനായിരുന്നു ഗില്‍ക്രിസ്റ്റും. തന്റെ ആക്രമണോത്സകത കൈവിടാതെ കളിച്ചിരുന്ന ഗില്‍ക്രിസ്റ്റ് ഇതേ ശൈലിവെച്ചാണ് മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡ് സ്വന്തമാക്കിയത്.
96 ടെസ്റ്റില്‍ നിന്ന് 47.61 ശരാശരിയില്‍ 5570 റണ്‍സും 287 ഏകദിനത്തില്‍ നിന്ന് 9619 റണ്‍സും 13 ടി20യില്‍ നിന്ന് 272 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. വിക്കറ്റിന് പിന്നില്‍ അസാമാന്യ ബാറ്റിങ് മികവ് കാട്ടുന്ന താരമാണ് ഗില്‍ക്രിസ്റ്റ്. റിഷഭിന് ഇനിയും ഏറെ കരിയറില്‍ തെളിയിക്കേണ്ടതായുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പര്‍ റിഷഭ് തന്നെയാണ്. ഭാവിയില്‍ വിക്കറ്റ് കീപ്പിങ്ങിലെ പല റെക്കോഡുകളും സ്വന്തമാക്കാന്‍ റിഷഭിന് സാധിക്കുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications