
വോനിന്റെ അഭിപ്രായം
കോലിയോളം കഴിവുള്ള താരമാണ് വില്ല്യംസണെന്നും എന്നാല്‍ ഇന്ത്യക്കാരനായതു കൊണ്ടാണ് കോലിക്കു കൂടുതല്‍ പരിഗണന ലഭിക്കുന്നതെന്നും അടുത്തിടെ ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോടു താന്‍ യോജിക്കുന്നില്ലെന്നു പനേസര്‍ വ്യക്തമാക്കി.
കോലിയും വില്ല്യംസണും കേമന്‍മാര്‍ തന്നെയാണ്. ഏതു സാഹചര്യത്തിലും ടീമിനെ രക്ഷിക്കാന്‍ ഇവര്‍ക്കാവും. ടി20, ഏകദിനം എന്നിവ നോക്കിയാല്‍ കോലിയാണ് ബെസ്റ്റ് ചേസര്‍. വില്ല്യംസണും മൂന്നു ഫോര്‍മാറ്റിലും മിടുക്കനാണ്. രോഹിത് ശര്‍മയ്ക്ക് മുകളിലാണ് അദ്ദേഹമെങ്കിലും കോലിയേക്കാള്‍ അല്‍പ്പം താഴെയാണ്. വില്ല്യംസണ്‍ ഇന്ത്യന്‍ വംശജനായിരുന്നെങ്കില്‍ ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്ക്കു പകരക്കാരനാവുമായിരുന്നെന്നും പനേസര്‍ നിരീക്ഷിച്ചു.

ഇന്ത്യ തൂത്തുവാരുമെന്ന് പറയാന്‍ കാരണം
ഇംഗ്ലണ്ടിനെതിരേ വരാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരുമെന്ന് പനേസര്‍ പ്രവചിച്ചിരുന്നു. ഇതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
ടെസ്റ്റ് പരമ്പര തുടങ്ങുന്നത് ആഗസ്റ്റിലായിരിക്കും. ഇവിടെ ഈ സമയത്തു ചൂടേറിയ കാലാവസ്ഥയായിരിക്കും. ഇതാണ് ആദ്യത്തെ കാരണം. രണ്ടാമത്തെ കാരണം ഇന്ത്യ തുടര്‍ച്ചയായി അഞ്ചു ടെസ്റ്റുകളില്‍ കളിക്കുന്നുവെന്നതിനാല്‍ താളം ഇന്ത്യക്കൊപ്പമായിരിക്കുമെന്നതാണ്.
മൂന്നാമത്തേത് ഇന്ത്യയുടെ പേസ് ബൗളിങ് ശക്തമാണെന്നതാണ്. മുമ്പ് ഇങ്ങനെയായിരുന്നില്ല. അലെസ്റ്റര്‍ കുക്കിന്റെ വിരമിക്കലിനു ശേഷം ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ പ്രകടനം അത്ര മികച്ചതല്ലെന്നും ഇന്ത്യക്കു മുന്‍തൂക്കം നല്‍കാന്‍ പ്രേരിപ്പിച്ചതായി പനേസര്‍ വിശദമാക്കി.

കണക്കുതീര്‍ക്കാന്‍ ഇന്ത്യ
2020ന്റെ തുടക്കത്തില്‍ ന്യൂസിലാന്‍ഡിനോടു അവരുടെ നാട്ടിലേറ്റ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലേറ്റ സമ്പൂര്‍ണ തോല്‍വിക്കു കണക്കുതീര്‍ക്കാന്‍ ഇന്ത്യക്കു ലഭിച്ച അവസരം കൂടിയാണ് ലോക ചാംപ്യന്‍ഷിപ്പ് ഫൈനല്‍. ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ തൂത്തുവാരിയ ഒരേയൊരു ടീമും ന്യസിലാന്‍ഡാണ്.
സമീപകാലത്തെ മികച്ച പ്രകടനങ്ങളും ശക്തമായ ടീമാണ് ഫൈനലില്‍ ഇറങ്ങുന്നത് എന്നതും ഇത്തവണ ഇന്ത്യക്കു വിജയപ്രതീക്ഷ നല്‍കുന്നുണ്ട്. അവസാനമായി കളിച്ച ടെസ്റ്റ് പരമ്പരകളില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്‍ ടീമുകളെ തകര്‍ത്തുവിടാനായതും ഇന്ത്യക്കു പ്ലസ് പോയിന്റാണ്.


Click it and Unblock the Notifications
