ഐസിസി കോംപ്ലിമെന്റ്‌സാക്കി; ജഡ്ഡുവും ആന്‍ഡേഴ്‌സണും ഫ്രീ!
ലണ്ടന്‍: പിന്നെ കളി കണ്ടുകൊണ്ടിരുന്ന ഞങ്ങളാണോ കുറ്റക്കാര്‍ എന്ന് ക്രിക്കറ്റ് ആരാധകര്‍ ഐ സി സിയോട് ചോദിച്ചില്ലെങ്കിലേ ഉള്ളൂ അത്ഭുതം. ഇന്ത്യയുടെ രവീന്ദ്ര ജഡേജയെ പിടിച്ചുതള്ളുകയും അനാവശ്യം പറയുകയും ചെയ്ത കേസില്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണെ ഐ സി സി കുറ്റവിമുക്തനാക്കിയതാണ് കാര്യം.
ആന്‍ഡേഴ്‌സണെ മാത്രമല്ല, ആരോണം ബാലന്‍സ് ചെയ്യാന്‍ വേണ്ടി ഇംഗ്ലണ്ട് കൊടുത്ത പരാതിയില്‍ ജഡേജയെയും ഐ സി സി കുറ്റവിമുക്തനാക്കി. ലെവല്‍ രണ്ട് പ്രകാരം ആന്‍ഡേഴ്‌സണ്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ ശേഷമാണ് ഐ സി സിയുടെ കോമാളിക്കളി. കുറഞ്ഞത് രണ്ട് ടെസ്റ്റിലെങ്കിലും വിലക്ക് കിട്ടാവുന്ന ചട്ടമാണ് ഇത്.
ഇതേ കേസില്‍ ജഡേജയെ വിചാരണ ചെയ്ത് ഐ സി സി 50 ശതമാനം മാച്ച് ഫീ വിധിച്ചിരുന്നു. ആന്‍ഡേഴ്‌സണെ രക്ഷിക്കാന്‍ വേണ്ടി ഇതും ഒഴിവാക്കി. സംഭവം നേരിട്ടുകാണുകയും പരസ്യമായി പറയുകയും ചെയ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ വാക്കുകള്‍ക്ക് ഐ സി സിയുടെ മുമ്പില്‍ പുല്ലുവില പോലും കിട്ടിയില്ല.

അങ്ങനെ അത് തീര്‍ന്നു
രണ്ടാഴ്ചയോളമായി ക്രിക്കറ്റ് ഫീല്‍ഡില്‍ ജഡേജയും ആന്‍ഡേഴ്‌സനും തമ്മിലുള്ള അടി മുറുകിയിരിക്കുകയായിരുന്നു. രണ്ട് ടീമിലെയും കളിക്കാരും മാനേജ്‌മെന്റും വരെ ഇതില്‍ ഇടപെട്ടു.

ആന്‍ഡേഴ്‌സണ്‍ അപാരം
മൂന്നില്‍ രണ്ട് ടെസ്റ്റിലും മാന്‍ ഓഫ് ദ മാച്ചായി അസാധ്യ ഫോമിലാണ് ജയിംസ് ആന്‍ഡേഴ്‌സണ്‍. അടുത്ത ടെസ്റ്റുകളിലും ആന്‍ഡേഴ്‌സണെ ഇംഗ്ലണ്ടിന് കൂടിയേ തീരൂ. അതിനുവേണ്ടിയാണ് ഈ ഒത്തുതീര്‍പ്പ് എന്ന് സംശയിച്ചാല്‍ തെറ്റുപറയാന്‍ പറ്റില്ല.

ജഡേജയും പ്രതിയായി
ആന്‍ഡേഴ്‌സണെതിരെ ഇന്ത്യന്‍ ടീം മാനേജരാണ് കേസ് കൊടുത്തത്. ഉടനെ ഇംഗ്ലണ്ട് ജഡേജയ്‌ക്കെതിരെയും കേസ് കൊടുത്തു. അങ്ങനെ വാദി ജഡേജ പ്രതിയുമായി.

ഞാന്‍ കണ്ടതാണ്
ആന്‍ഡേഴ്‌സണ്‍ ജഡേജയുടെ ദേഹത്ത് തൊടുന്നത് താന്‍ കണ്ടതാണ് എന്ന് ധോണി പറഞ്ഞെങ്കിലും ആരും കാര്യമായി എടുത്തില്ല. ആന്‍ഡേഴ്‌സണ്‍ അതിരുവിട്ടു എന്ന ധോണിയുടെ ആരോപണവും വെറുതെയായി.

ശ്രീനി ഇഫക്ട്?
ജഡേജയ്ക്ക് പിഴ വിധിച്ചതിനെതിരെ അപ്പീല്‍ പോകരുതെന്ന് ഐ സി സി ചെയര്‍മാര്‍ കൂടിയായ എന്‍ ശ്രീനിവാസന്‍ ധോണിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് കേള്‍ക്കാതെയാണ് ധോണി അപ്പീല്‍ പോയത്. ഇതോടെ ആന്‍ഡേഴ്‌സനെയും വെറുതെ വിട്ടു ഐ സി സി.

രഹാനെയ്ക്ക് നേരെയും ആന്‍ഡേഴ്‌സണ്‍
നല്ല കളിക്കാരനാണെങ്കിലും കളിക്കളത്തില്‍ അല്‍പം ചൂടനാണ് 32 കാരനായ ആന്‍ഡേഴ്‌സണ്‍. സൗത്താംപ്ടണ്‍ ടെസ്റ്റില്‍ പാവം രഹാനയ്ക്ക് നേരെയായിരുന്നു ആന്‍ഡേഴ്‌സണ്‍റെ തട്ടിക്കയറല്‍.

വിലക്കില്ലേ
രണ്ട് ടെസ്റ്റില്‍ നിന്നും വിലക്ക് കിട്ടേണ്ട കുറ്റം ചെയ്തിട്ടും ഐ സി സി ആന്‍ഡേഴ്‌സനെ കുറ്റവിമുക്തനാക്കിയതിന്റെ ഗുട്ടന്‍സ് ദുരൂഹമാണ്.

ആന്‍ നിക്കണോ പോണോ
കഴിഞ്ഞ ദിവസത്തെ വിചാരണയില്‍ ജഡേജയെ മാച്ച് ഫീസിന്റെ അമ്പത് ശതമാനം പിഴ അടക്കാന്‍ വിധിച്ചിരുന്നു. കുറ്റവിമുക്തനായതോടെ ഈ വിധി അപ്രസക്തമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications