Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജഡ്ഡുവിനെ പുറത്താക്കൂ! ഗില്ലും വേണ്ട, പകരം മുന്‍ സൂപ്പര്‍ താരം; ഈ ടീമെങ്കില്‍ ഇന്ത്യക്കു ജയിക്കാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഈ വര്‍ഷം ഇനിയുള്ള ഏറ്റവും വലിയ ചാലഞ്ച് ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയാണ്. നവംബറില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളാണ് രോഹിത് ശര്‍മയെയും സംഘത്തെയും കാത്തിരിക്കുന്നത്. ഓസീസുമായി അവസാനമായി കളിച്ച മൂന്നു പരമ്പരകളിലും വിജയം ഇന്ത്യക്കായിരുന്നു.

എന്നാല്‍ ഇത്തവണ ഈ റെക്കോര്‍ഡ് ഇന്ത്യക്കു മുന്‍തൂക്കം നല്‍കുന്നില്ല. കാരണം ഓസീസ് എല്ലായ്‌പ്പോഴും ഇന്ത്യക്കു ഭീഷണിയായിട്ടുള്ള ടീമാണ്. 2014-15 മുതലാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസിനു മേല്‍ ഇന്ത്യയുടെ ആധിപത്യം ആരംഭിച്ചത്. അതിനു ശേഷം നാട്ടിലും പുറത്തുമെല്ലാം അവരെ വീഴ്ത്തി ട്രോഫി നിലനിര്‍ത്താനും ഇന്ത്യക്കു സാധിച്ചു.

ഇത്തവണ കണക്കുതീര്‍ക്കാന്‍ തന്നെയായിരിക്കും ഓസീസിന്റെ ശ്രമം. അതുകൊണ്ടു തന്നെ ഇന്ത്യ ഭയക്കുക തന്നെ വേണം. ഏറ്റലും ശക്തമായ ടീമിനെ തന്നെ ഇറക്കിയാല്‍ മാത്രമേ കംഗാരുപ്പടയുടെ കഥ കഴിക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. ആരൊക്കെയാവും പ്ലെയിങ് ഇലവനിലുണ്ടാവുകയെന്നു നോക്കാം.

CHETESHWAR PUJARA

പുജാരയെ തിരികെ വിളിക്കണം

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളുമാണ് ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യേണ്ടത്. ഒരു സമയത്തു ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്ന വെറ്ററന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തിരിച്ചുവിളിച്ചേ തീരൂ. മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനു ശേഷം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന താരമാണ് പുജാര.

നാട്ടിലും വിദേശത്തുമെല്ലാം പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം നടത്തുകയും ചെയ്തിട്ടുണ്ട്. ഓസീസിന്റെ മൂര്‍ച്ചയേറിയ പേസാക്രണത്തെ നേരിടാന്‍ പുജാരയെപ്പോലെ ശക്തമായ പ്രതിരോധമുള്ള ഒരാള്‍ ഇന്ത്യന്‍ ടീമില്‍ ആവശ്യമാണ്. പെര്‍ത്ത്, ഗാബ പോലെയുള്ള തീപാറുന്ന പിച്ചുകളില്‍ പുജാരയുടെ സാന്നിധ്യം വന്‍ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ സഹായിക്കും.

യുവതാരം ശുഭ്മന്‍ ഗില്ലാണ് നിലവില്‍ മൂന്നാം നമ്പറില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ താരത്തിന്റെ ബാറ്റിങ് ടെക്‌നിക്ക് അത്ര മികച്ചതല്ല. അതുകൊണ്ടു തന്നെ മൂന്നാം നമ്പറില്‍ ഗില്ലിനെ ഒഴിവാക്കി പകരം പുജാരയെ ഇന്ത്യ കളിപ്പിക്കണം.

രാഹുല്‍ വേണം, ജഡ്ഡു പുറത്തിരിക്കട്ടെ

ശക്തമായ മധ്യനിരയെ ഓസ്‌ട്രേലിയയില്‍ ഇന്ത്യ അണിനിരത്തിയേ തീരൂ. നാലാം നമ്പറില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയെ തന്നെ ഇന്ത്യ കളിപ്പിക്കണം. അതിനു ശേഷം അഞ്ചാമനായി മറ്റൊരു പരിചയസമ്പന്നനായ താരം കെഎല്‍ രാഹുലാണ് ബാറ്റ് ചെയ്യേണ്ടത്. യുവതാരങ്ങളായ സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ എന്നിവരേക്കാള്‍ ഇന്ത്യക്കു വിശ്വസിക്കാവുന്നയാളാണ് രാഹുല്‍. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ആറാമനായി കളിക്കേണ്ടത്.

KL RAHUL- GAUTAM GAMBHIR

ഏഴാം നമ്പറില്‍ വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഇന്ത്യക്കു ആവശ്യമില്ല. പകരം മിന്നുന്ന ഫോമിലുള്ള അക്ഷര്‍ പട്ടേലാണ് ടീമില്‍ വേണ്ടത്. മറ്റൊരു വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ആര്‍ അശ്വിനു പകരം സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരണം. മൂന്നു ഫാസ്റ്റ് ബൗളര്‍മാര്‍ ബൗളിങ് നിരയില്‍ ആവശ്യമാണ്. ജസ്പ്രീത് ബുംറ നേതൃത്വം നല്‍കുന്ന പേസ് യൂണിറ്റില്‍ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെയും ഉള്‍പ്പെടുത്തണം.

ഇന്ത്യയുടെ ശക്തമായ പ്ലെയിങ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Story first published: Saturday, September 7, 2024, 16:04 [IST]
Other articles published on Sep 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+