Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓസീസിനെ തുരത്താം!! ഇന്ത്യക്കു ജയിക്കാം, യുവിയുടെ സൂപ്പര്‍ പ്ലാന്‍; നടക്കുമോ?

മൊഹാലി: ഓസ്ട്രലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ഈയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യക്കു ജയിക്കാന്‍ തന്ത്രം ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. അഞ്ചു ടെസ്റ്റുകളുടെ ദൈര്‍ഘ്യമേറിയ പരമ്പരയിലെ ആദ്യത്തെ പോരാട്ടം വെള്ളിയാഴ്ച മുതല്‍ പെര്‍ത്തിലാണ്.

ന്യൂസിലാന്‍ഡിനെതിരായ 0-3ന്‍റെ നാണകെട്ട തോല്‍വിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവവും കാരണം ഒട്ടും ആത്മവിശ്വാസത്തോടെയാവില്ല ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ഇറങ്ങുക. അടുത്ത വര്‍ഷം ജൂണില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കവെ ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ പരമ്പര കൂടിയാണിത്.

ഓസീസുമായുള്ള പരമ്പര 4-0നെങ്കിലും ജയിക്കാനായാല്‍ മാത്രമേ തുടര്‍ച്ചയായി മൂന്നാം തവണയും ഫൈനലിലേക്കു ടിക്കറ്റെടുക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. നിലവിലെ ഫോമില്‍ ടീമിനു അതു സാധിക്കുമോയെന്ന കാര്യം സംശയവുമാണ്. ഇതിനിടെയാണ് വിജയമന്ത്രവുമായി യുവി രംഗത്തു വന്നത്.

YUVRAJ SINGH

എന്തു ചെയ്യണം?

ഓസ്‌ട്രേലിയക്കെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ജയിച്ചു കയറണമെങ്കില്‍ ഇന്ത്യന്‍ ടീം പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നാണ് യുവരാജ് സിങ് പറയുന്നത്. മിഡ്-ഡേയ്ക്കു (Mid Day) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രണോത്സുകതയും ദൃഢനിശ്ചയവും കൂടി സമം ചേര്‍ത്തൊരു ശൈലി പിന്തുടര്‍ന്നാല്‍ തീര്‍ച്ചയായും ഇന്ത്യക്കു പരമ്പര കൈക്കലാക്കാന്‍ സാധിക്കുമെന്നാണ് യുവിയുടെ നിരീക്ഷണം.

പകല്‍ ക്രിക്കറ്റില്‍ നിങ്ങള്‍ ഓരോ സെഷന്‍ എന്ന രീതിയില്‍ സമയം ചെലവഴിക്കണം. ഓസ്‌ട്രേലിയയിലെ വിക്കറ്റില്‍ കൂടുതല്‍ സമയം ചെലവഴിച്ചാല്‍ നിങ്ങള്‍ക്കു അതിന്റെ മൂല്യം ലഭിക്കുകയും ചെയ്യും. കാരണം ഇവിടെയുള്ള പിച്ചുകളും ബൗണ്‍സുമെല്ലാം സത്യമാണ്. അവസാനമായി ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീം കളിച്ചപ്പോള്‍ റിഷഭ് പന്തും ശുഭ്മന്‍ ഗില്ലും അറ്റാക്കിങ് ഗെയിമാണ് പുറത്തെടുത്തത്.

ചേതേശ്വര്‍ പുജാര വിക്കറ്റില്‍ പിടിച്ചുനില്‍ക്കുകയും ചെയ്തു. സ്‌ട്രോക്ക്‌പ്ലേയുടെ പേരിലല്ല അദ്ദേഹം അറിയപ്പെടുന്നത്. പക്ഷെ പുജാര ധൈര്യശാലിയാണ്. ഷോര്‍ട്ട് ബോളുകള്‍ക്കെതിരേ നന്നായി കളിക്കാന്‍ സാധിക്കുന്ന ബാറ്റര്‍മാര്‍ക്കു ഓസ്‌ട്രേലിയയില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ നല്ല അവസരം തന്നെയാണുള്ളത്. നിങ്ങള്‍ എല്ലാം കൂടി മിക്‌സ് ചെയ്യുകയാണെങ്കില്‍ അതു തീര്‍ച്ചയായും സഹായിക്കുമെന്നും യുവരാജ് വിശദമാക്കി.

നിര്‍ണായക താരം

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ നിര്‍ണായക താരം വിരാട് കോലിയോ, യശസ്വി ജയ്‌സ്വാളോയല്ല മറിച്ച് റിഷഭ് പന്തായിരിക്കുമെന്നാണ് യുവരാജ് സിങിന്റെ അഭിപ്രായം. ബാറ്റിങില്‍ തന്റെ അഗ്രസീവ് ശൈലിയില്‍ തന്നെ അദ്ദേഹം ഉറച്ചുനില്‍ക്കണമെന്നും ഇതു വഴി മാത്രമേ ടീമിനായി മികച്ച സംഭാവനകള്‍ നല്‍കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RISHABH PANT

നമ്മുടെ ടീമിനു ബാറ്റിങില്‍ കരുത്തുണ്ട്. അവസാനത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ശുഭ്മന്‍ ഗില്ലും റിഷഭ് പന്തും നല്ല പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഓസ്‌ട്രേലിയയില്‍ നമുക്കു ജയിക്കണമെങ്കില്‍ രണ്ടു പേര്‍ തിളങ്ങേണ്ടത് ആവശ്യമാണ്. ആദ്യ ടെസ്റ്റിനു ശേഷം രോഹിത് ശര്‍മ എപ്പോള്‍ മടങ്ങിയെത്തിയാലും അദ്ദേഹം സ്‌കോര്‍ ചെയ്യണം.

കൂടാതെ നമ്മുടെ മുന്‍നിര താരമായ വിരാട് കോലിയും റണ്ണെടുക്കണം. അതു മധ്യനിരയെ ശക്തിപ്പെടുത്തുകയും ചെയ്യും. അഞ്ചാം നമ്പറില്‍ പന്ത് വളരെ നിര്‍ണായകമാണ്. അദ്ദേഹം തന്റെ ഗെയിമില്‍ ഉറച്ചു നില്‍ക്കുകയും ആക്രമിക്കുകയും വേണം. ചില സമയങ്ങളില്‍ പന്തിന്റെ ഷോട്ടുകള്‍ അത്ര നല്ലതായി തോന്നില്ല. പക്ഷെ അദ്ദേഹം ആക്രമിക്കുക തന്നെ വേണമെന്നും യുവി കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, November 20, 2024, 15:25 [IST]
Other articles published on Nov 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+