ലോകകപ്പ്: വാതുവയ്പ്പുകാര്‍ പറയുന്നു... കിരീടം ഇവര്‍ക്കു തന്നെ, ഏറ്റവും പിന്നില്‍ ന്യൂസിലാന്‍ഡ്
ലണ്ടന്‍: ലോകകപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ നടക്കാനിരിക്കെ വാതുവയ്പുകാരും ആവേശത്തിലായിക്കഴിഞ്ഞു. നേരത്തേ പ്രവചിച്ച നാലു ടീമുകള്‍ തന്നെയാണ് സെമിയിലെത്തിയതെന്നത് അവരുടെ ആവേശം ഇരട്ടിയാക്കുന്നു. ഇന്നു ആദ്യ സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡുമായി കൊമ്പുകോര്‍ക്കുമ്പോള്‍ വ്യാഴാഴ്ച രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.
ജൂലൈ 14നു ലോര്‍ഡ്‌സിലാണ് കലാശപ്പോരാട്ടം. ഫൈനലില്‍ ഇന്ത്യ- ഇംഗ്ലണ്ട് ക്ലാസിക്ക് വരുമെന്നാണ് ക്രിക്കറ്റ് പ്രേമികളും മുന്‍ താരങ്ങളുമെല്ലാം നേരേത്തേ പ്രവചിച്ചിരുന്നത്. വാതുവയ്പ്പുകാര്‍ ഇത്തവണ ഏറ്റവുമധികം കിരീട സാധ്യതയുള്ള ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്.

ഇന്ത്യ ചാംപ്യന്‍മാരാവും
നേരത്തേ ഇംഗ്ലണ്ടായിരുന്നു വാതുവയ്പുകാരുടെ പ്രിയ ടീമെങ്കില്‍ ഇപ്പോള്‍ ഇന്ത്യയാണ് അവരുടെ ഫേവറിറ്റ്. ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടം ലോര്‍ഡ്‌സില്‍ വച്ച് ഏറ്റുവാങ്ങുമെന്നാണ് വാതുവയ്പുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെതിരേ മാത്രമേ ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളൂ. ന്യൂസിലാന്‍ഡുമായുള്ള കളി മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് ഇന്ത്യയുടെ സെമി പ്രവേശനം.

സാധ്യതയില്‍ ഏറെ മുന്നില്‍
കിരീട സാധ്യതയില്‍ ഏറെ മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. പ്രമുഖ ഓണ്‍ലൈന്‍ ബെറ്റിങ് വെബ്‌സൈറ്റുകളായ ലാഡ്‌ബ്രോക്‌സ്, ബെറ്റ്‌വേ എന്നിവര്‍ ജൂലൈ 14ന് ലോര്‍ഡ്‌സില്‍ നടക്കുിന്ന ഫൈനലില്‍ വിരാട് കോലി ലോകകപ്പ് ഏറ്റുവാങ്ങുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
ലാഡ്‌ബ്രോക്‌സ് 13/8 കിരീടസാധ്യതയാണ് ഇന്ത്യക്കു നല്‍കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടാണ് (15/8) രണ്ടാംസ്ഥാനത്ത്. ഓസ്‌ട്രേലിയ (11/4), ന്യൂസിലാന്‍ഡ് (8/1) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ബെറ്റ്‌വേയുടെ ഫേവറിറ്റുകളില്‍ ഇന്ത്യക്കു പിന്നില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

രോഹിത് ടോപ്‌സ്‌കോററാവും
ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാവും ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററെന്നാണ് വാതുവയ്പ്പുകാരുടെ പ്രവചനം. നിലവില്‍ അഞ്ചു സെഞ്ച്വറികളടക്കം 647 റണ്‍സുമായി റണ്‍വേട്ടയില്‍ തലപ്പത്താണ് ഹിറ്റ്മാന്‍.
8/13 സാധ്യതാണ് ലാഡ്‌ബ്രോക്ക് രോഹിത്തിന് നല്‍കിയത്.
ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറാണ് (11/8) രണ്ടാംസ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് (20/1) മൂന്നാമതുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications