സണ്ണി ലിയോണിന്റെ ഇഷ്ട ക്രിക്കറ്റ് താരത്തെ അറിയാമോ?, മനം കവര്‍ന്നത് ഇന്ത്യന്‍ സൂപ്പര്‍ താരം

ബോളിവുഡ് സൂപ്പര്‍ നായിക സണ്ണി ലിയോണിനെ അറിയാത്തവര്‍ വളരെ ചുരുക്കമാണെന്ന് പറയാം. സിനിമാ താരമായും മോഡലായുമെല്ലാം തിളങ്ങുന്ന സണ്ണിക്ക് ലോകമാകെ വലിയ ആരാധക പിന്തുണയുമുണ്ട്. സിനിമക്ക് പുറമെ കായിക മത്സരങ്ങളേയും വളരെ ഇഷ്ടപ്പെടുന്നയാളാണ് സണ്ണി ലിയോണ്‍. ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങളെയെല്ലാം ഇഷ്ടപ്പെടുന്ന സണ്ണി ലിയോണ്‍ തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ കായിക താരങ്ങളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാറുമുണ്ട്. ഇപ്പോള്‍ തന്റെ ഇഷ്ട ക്രിക്കറ്റ് ടീമിനെക്കുറിച്ചും ഇഷ്ട ക്രിക്കറ്റ് താരത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സണ്ണി ലിയോണ്‍,
തന്റെ ഇഷ്ട ക്രിക്കറ്റ് ടീം ഇന്ത്യന്‍ ടീമാണെന്നും ഇഷ്ട ക്രിക്കറ്റ് താരം മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണെന്നുമാണ് സണ്ണി പറഞ്ഞത്. ആരാധകരുടെ ചോദ്യങ്ങളോട് ട്വിറ്ററില്‍ പ്രതികരിക്കവെയാണ് സണ്ണി തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറേയും ഗ്ലാമര്‍ താരം വിരാട് കോലിയേയുമെല്ലാം തഴഞ്ഞാണ് ഇന്ത്യയുടെ ഇതിഹാസ നായകനായ ധോണിയെ സണ്ണി തന്റെ പ്രിയ താരമായി തിരഞ്ഞെടുത്തത്.

ഇന്ത്യക്ക് മൂന്ന് ഐസിസി ട്രോഫി നേടിക്കൊടുത്ത ഏക നായകനാണ് ധോണി. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചാണ് ധോണി ആരാധക മനസിലേക്ക് ചേക്കേറിയത്. നീളന്‍ മുടിയുമായി വിക്കറ്റ് കീപ്പറായി കളം നിറഞ്ഞ ധോണിയുടെ സ്‌റ്റൈല്‍ ആരാധകര്‍ക്കിടയില്‍ തരംഗമായിരുന്നു. വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റനാവുന്ന ശൈലി പല ടീമുകളും ചിന്തിക്കാന്‍ തുടങ്ങിയത് തന്നെ ധോണിയുടെ നേട്ടങ്ങള്‍ കണ്ടിട്ടാണെന്നതാണ് വസ്തുത.

പക്വതയുള്ള നായകനായി ഇന്ത്യന്‍ ടീമിനെ ഉയരങ്ങളിലേക്കെത്തിച്ച ധോണി 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടം ചൂടിച്ചു. 1983ല്‍ കപില്‍ ദേവ് ഇന്ത്യയെ കിരീടം ചൂടിച്ച ശേഷം ധോണിയെന്ന നായകനാണ് ഈ നേട്ടത്തിലേക്കെത്തിക്കാനായത്. 2013ല്‍ ഇന്ത്യയെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും കിരീടം ചൂടിക്കാന്‍ ധോണിക്കായി. വിക്കറ്റ് കീപ്പര്‍ എന്നതിലുപരിയായി മികച്ച ഫിനിഷര്‍ എന്ന നിലയിലേക്കുള്ള ധോണിയുടെ വളര്‍ച്ചയും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

2020 ആഗസ്റ്റ് 15നാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. എന്നാല്‍ തുടര്‍ന്നും അദ്ദേഹം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ചു. സിഎസ്‌കെയെ നാല് ഐപിഎല്‍ കിരീടത്തിലേക്കെത്തിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. അടുത്ത സീസണിലും സിഎസ്‌കെയുടെ നായകനായി ധോണിയുണ്ടാവും. 2023ലേത് ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആവാനാണ് സാധ്യത കൂടുതല്‍.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളെ പരിഗണിച്ചാല്‍ അതിലൊരാള്‍ ധോണിയാവുമെന്ന കാര്യം ഉറപ്പാണ്. ലോക ക്രിക്കറ്റില്‍ വലിയ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് ധോണി. വിരമിച്ച് കഴിഞ്ഞാലും പരിശീലകനായോ ഉപദേഷ്ടാവായോ ക്രിക്കറ്റില്‍ വീണ്ടും സജീവമായി ധോണിയുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications