Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയെ വിറപ്പിക്കും, ബോയ് ഫ്രണ്ട്‌സിനെ 3 ബോളില്‍ പുറത്താക്കും! നടിയുടെ മുന്നറിയിപ്പ്

ആധുനിക ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിക്കെതിരേ ബൗള്‍ ചെയ്യാന്‍ തനിക്കു സാധിക്കുമെന്നു ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് നടി സയാമി ഖേര്‍. ക്രിക്കറ്റ് പ്രമേയമാക്കിയെത്തുന്ന ഗൂമറെന്ന സിനിമയിലെ മുഖ്യ കഥാപാത്രം കൂടിയാണ് ഇവര്‍. സിനിമയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശീലനവും കഠിനാധ്വാനവും തന്നെ മികച്ച ക്രിക്കറ്ററാക്കി മാറ്റിയെടുത്തുവെന്നാണ് സയാമിയുടെ അവകാശവാദം.

പ്രശസ്ത സംവിധായകന്‍ ആര്‍ ബാല്‍ക്കിയുടെ ഗൂമറെന്ന സിനിമയുടെ ട്രെയ്‌ലര്‍ അടുത്തിടെ പുറത്തു വരികയും അതിനു വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ മുന്‍ ഇതിഹാസങ്ങളായ സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ് എന്നിവരടക്കമുള്ളവര്‍ ട്രെയിലറിനെ പ്രശംസിച്ചിരുന്നു.

SAIYAMI KHER

സ്പിന്നര്‍മാരെ ഞാനൊരിക്കലും വലിയ കാര്യമായി എടുത്തിരുന്നില്ല. പക്ഷെ ഇതു (ഗൂമര്‍) കണ്ടിട്ട് വളരെ സ്‌പെഷ്യലായിട്ട് തോന്നുന്നു. സിനിമ കാണാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു സെവാഗ് ട്വീറ്റ് ചെയ്തത്.

അഭിഷേക്, എനിക്കു ഏറ്റവും പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാള്‍. ട്രെയ്‌ലര്‍ വളരെ ബ്രില്ല്യന്റായിരിക്കുന്നു. മുഴുവന്‍ സിനിമയിക്കും വേണ്ടി കാത്തിരിക്കുകയാണ്. എല്ലാവരും തീര്‍ച്ചയായും കാണണം. ദൈവം അനുഗ്രഹിക്കട്ടെ, ഒപ്പം സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നുമായിരുന്നു ഗാംഗുലി ട്വിറ്ററില്‍ കുറിച്ചത്.

അനൈനയെന്ന ഇന്ത്യന്‍ ബൗളറെക്കുറിച്ചാണ് ഈ സിനിമ സംസാരിക്കുന്നത്. സയാമി ഖേറാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അഭിഷേക് ബച്ചനും മറ്റൊരു മുഖ്യ കഥാപാത്രമായി സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. സയാമിയുടെ കോച്ചിന്റെ റോളിലാണ് അദ്ദേഹമുള്ളത്. ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കുകയും പിന്നീട് ഒരു അപകടത്തില്‍പ്പെട്ട് വലതു കൈ നഷ്ടമാവുകയും ചെയ്ത കഥാപാത്രമായാണ് സയാമി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

ഗൂമറെന്ന ബോളിവുഡ് സിനിമയുടെ ട്രെയിലര്‍ കാണാം

ഒരു ക്രിക്കറ്റ് മല്‍സരത്തില്‍ വിരാട് കോലിക്കെതിരേ ബൗള്‍ ചെയ്യാന്‍ പോലും താന്‍ ഇപ്പോള്‍ തയ്യാറായിക്കഴിഞ്ഞുവെന്നാണ് സയാമി പറയുന്നത്. ബല്‍ക്കി സാറാണ് (ആര്‍ ബല്‍ക്കി) ഇക്കാര്യം എന്നോടു പറഞ്ഞത്. വിരാട് കോലിയാണ് നിലവിലെ ഏറ്റവും മികച്ച താരം. അദ്ദേഹത്തെ പുറത്താക്കാന്‍ നിനക്കു കഴിഞ്ഞാല്‍ സിനിമ വമ്പന്‍ ഹിറ്റാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളെന്നു സയാമി വെളിപ്പെടുത്തി.

ABHSHEK SAIYAMI

ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ കൂടിയായ മുരളി കാര്‍ത്തികായിരുന്നു ഈ സിനിമയുടെ ഭാഗമായി സയാമിയെ പരിശീലിപ്പിച്ചത്. ആദ്യമായി പ്രൊഫഷണലായി ക്രിക്കറ്റില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞുവെന്നതാണ് ഈ സിനിമയെ സംബന്ധിച്ചു താന്‍ ഇഷ്ടപ്പെടുന്ന കാര്യമെന്നു നടി പറയുന്നു. ഇടംകൈ കൊണ്ടുള്ള ബൗളിങിനു എന്നെ പരിശീലിപ്പിക്കാനെത്തിയത് മുരളി കാര്‍ത്തിക്കായിരുന്നു.

ആദ്യത്തെ മൂന്നു ബോളുകളില്‍ തന്നെ നിങ്ങളുടെ വിക്കറ്റെടുക്കാന്‍ കഴിയുമെന്നു എന്റെ എല്ലാ ബോയ്ഫ്രണ്ട്‌സിനോടും താന്‍ പറയുകയാണെന്നും സയാമി കൂട്ടിച്ചേര്‍ത്തു. നടിയുടെ ഈ വാക്കുകളെ സിനിമയിലെ സഹതാരമായ അഭിഷേക് പിന്തുണയ്ക്കുകയും ചെയ്തു. പുറത്താവാതെ സയാമിക്കെതിരേ ആറു ബോളുകള്‍ കളിക്കുകയെന്നത് കടുപ്പമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ മാസം 18നാണ് രാജ്യത്തു എല്ലായിടത്തും ഗൂമര്‍ പ്രദര്‍ശനത്തിനെത്തുന്നത്.

Story first published: Sunday, August 6, 2023, 19:56 [IST]
Other articles published on Aug 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+