For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ബോള്‍ഡ്' ധോണി... ഇങ്ങനെ റിസ്‌കെടുക്കാന്‍ ഏതു ക്യാപ്റ്റനാവും? ലോകത്തെ ഞെട്ടിച്ച നീക്കങ്ങള്‍

ധോണിയുടെ പല തീരുമാനങ്ങളും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ പരീക്ഷണങ്ങള്‍ കാണിക്കാന്‍ മടിയില്ലാത്ത, ഏതു ശരാശരിക്കാരനായ താരത്തില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം കൊണ്ടു വരാന്‍ ശേഷിയുള്ള ക്യാപ്റ്റനെന്നാണ് മുന്‍ നായകന്‍ എംഎസ് ധോണി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കളിക്കളത്തില്‍ ധോണിയുടെ പല സര്‍പ്രൈസ് നീക്കങ്ങളും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ചില തീരുമാനങ്ങളുടെ പേരില്‍ ടീം തോല്‍ക്കുമെന്ന ഭയപ്പെട്ട ആരാധകര്‍ക്കു മുന്നില്‍ ഇന്ത്യയെ ജയിപ്പിച്ച് കാണിച്ച് കൈയടി വാങ്ങിയ ക്യാപ്റ്റന്‍ കൂടിയാണ് ധോണി.

പല ക്യാപ്റ്റന്‍മാര്‍ക്കും പരീക്ഷണം നടത്താന്‍ ധൈര്യം പകര്‍ന്ന നായകന്‍ കൂടിയാണ് അദ്ദേഹം. ധോണിയുടെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട ചില ബോള്‍ഡ് തീരുമാനങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

ജോഗീന്ദറിന് നിര്‍ണായക ഓവര്‍

ജോഗീന്ദറിന് നിര്‍ണായക ഓവര്‍

2007ലെ ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്താനെതിരേയാണ് ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ ചങ്കൂറ്റം ആദ്യമായി ലോകം കണ്ടത്. അവസാന ഓവറില്‍
ഒമ്പതിന് 145 റണ്‍സെന്ന നിലയിലായിരുന്ന പാകിസ്താന് ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സായിരുന്നു. പരിചയസമ്പന്നനായ ഹര്‍ഭജന്‍ സിങിന് ഒരോവര്‍ ബാക്കിയുണ്ടെന്നിരിക്കെയാണ് മല്‍സരപരിചയം കുറഞ്ഞ മീഡിയം പേസറായ ജോഗീന്ദര്‍ ശര്‍മയെ ധോണി പന്തേല്‍പ്പിക്കുന്നത്. ഭാജിയുടെ 17ാം ഓവറില്‍ മിസ്ബാഹുല്‍ ഹഖ് മൂന്നു സിക്‌സറുകള്‍ പറത്തിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ധോണി നിര്‍ണായക ഓവര്‍ അദ്ദേഹത്തിന് നല്‍കാതിരുന്നത്.
എന്നാല്‍ ജോഗീന്ദര്‍ ഏഴു റണ്‍സ് മാത്രമാണ് ഈ ഓവറില്‍ വഴങ്ങിയത്. മൂന്നാമത്തെ പന്തില്‍ മിസ്ബാഹിനെ പുറത്താക്കി അദ്ദേഹം പാക് ഇന്നിങ്‌സ് അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ക്യാപ്റ്റനെന്ന നിലയില്‍ ധോണി ആദ്യമായി വാഴ്ത്തപ്പെടുന്നത്.

ഗാംഗുലിയും ദ്രാവിഡും പുറത്ത്

ഗാംഗുലിയും ദ്രാവിഡും പുറത്ത്

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരായ സൗരവ് ഗാംഗുലിയെയും രാഹുല്‍ ദ്രാവിഡിനെയും ഏകദിന ടീമില്‍ നിന്നൊഴിവാക്കിയതാണ് ധോണിയുടെ മറ്റൊരു നിര്‍ണായക തീരുമാനം. ഏകദിനത്തില്‍ 23,000ത്തോളം റണ്‍സെടുത്തിട്ടുള്ള ഗാംഗുലിയെയും ദ്രാവിഡിനെയും തഴയാന്‍ മറ്റാരും ധൈര്യപ്പെടില്ലെന്നിരിക്കെയാണ് ധോണി ഇത് ചെയ്തു കാണിച്ചത്.
2008ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഗാംഗുലി, ദ്രാവിഡ് എന്നിവര്‍ ടീമില്‍ വേണ്ടെന്ന ധോണിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇരുവരും ഒഴിവാക്കപ്പെടുകയായിരുന്നു. ഇരുവരുടെയും ഫീല്‍ഡിങിന്റെ കാര്യത്തില്‍ ആശങ്കകളുണ്ടെന്നും ഇതേ തുടര്‍ന്ന് യുവ താരങ്ങളെ ടീമിലെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റിയും ടീം മാനേജ്‌മെന്റും തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു അന്നു ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷായുടെ വിശദീകരണം. ഓസ്‌ട്രേലിയയില്‍ ആദ്യമായി പരമ്പര ജയിച്ച് തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ധോണി തെളിയിക്കുകയും ചെയ്തു.

ഫൈനലില്‍ അഞ്ചാമന്‍

ഫൈനലില്‍ അഞ്ചാമന്‍

2011ല്‍ നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ ബാറ്റിങില്‍ സ്വയം പ്രൊമോഷന്‍ നല്‍കി അഞ്ചാം നമ്പറില്‍ ഇറങ്ങിയും ധോണി ഏവരെയും ഞെട്ടിച്ചു. ഫൈനലില്‍ ഇന്ത്യ റണ്‍ചേസ് നടത്തവെ നിര്‍ണായക ഘട്ടത്തിലാണ് ധോണി ക്രീസിലെത്തിയത്. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തിയ യുവരാജ് സിങിനു പകരമാണ് ധോണി ഈ സ്ഥാനത്ത് ബാറ്റ് ചെയ്യാനെത്തിയത്. 91 റണ്‍സുമായി പുറത്താവാതെ നിന്ന ധോണി ഫൈനലില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയാവുകയും ചെയ്തു. തകര്‍പ്പന്‍ സിക്‌സറിലൂടെയാണ് ഇന്ത്യക്കു രണ്ടാം ലോകകപ്പ് സമ്മാനിച്ച വിജയ റണ്‍സ് അദ്ദേഹം നേടിയത്.
2007 മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പം രോഹിത്തുണ്ട്. പക്ഷെ സ്ഥിരതയില്ലായ്മയുടെ പേരില്‍ അദ്ദേഹം ടീമിന് അകത്തും പുറത്തുമായി തുടര്‍ന്നു. 2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് ധോണി ആദ്യമായി രോഹിത്തിനോട് ഓപ്പണറാവാന്‍ ആവശ്യപ്പെട്ടത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ പക്ഷെ 29 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.
2014ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രോഹിത്തിന് ഓപ്പണിങില്‍ വീണ്ടുമൊരു അവസരം ധോണി നല്‍കി. മൊഹാലിയില്‍ നടനന്ന മല്‍സരത്തില്‍ 83 റണ്‍സോടെ കസറിയ ഹിറ്റ്മാന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിലവില്‍ നിരവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ക്ക് അവകാശിയാണ് ഹിറ്റ്മാന്‍.

രോഹിത്തിനെ ഓപ്പണറാക്കി

രോഹിത്തിനെ ഓപ്പണറാക്കി

രോഹിത് ശര്‍മയെന്ന അപകടകാരിയ ഓപ്പണറെ ടീം ഇന്ത്യക്കു സമ്മാനിച്ചത് ധോണിയാണ്. കരിയറിന്റെ ആദ്യ കാലത്ത് മധ്യനിര ബാറ്റ്‌സ്മാനായി കളിച്ചിരുന്ന ഹിറ്റ്മാനെ ഓപ്പണര്‍ സ്ഥാനത്തേക്കു പ്രൊമോട്ട് ചെയ്തത് ധോണിയുടെ ഏറ്റവും വലിയ ചൂതാട്ടങ്ങളിലൊന്നായിരുന്നു. അതുവരെ സ്ഥിരത പുലര്‍ത്താന്‍ പാടുപെട്ട രോഹിത് ഓപ്പണറായതോടെ ആളാകെ മാറി.
2007 മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പം രോഹിത്തുണ്ട്. പക്ഷെ സ്ഥിരതയില്ലായ്മയുടെ പേരില്‍ അദ്ദേഹം ടീമിന് അകത്തും പുറത്തുമായി തുടര്‍ന്നു. 2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് ധോണി ആദ്യമായി രോഹിത്തിനോട് ഓപ്പണറാവാന്‍ ആവശ്യപ്പെട്ടത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ പക്ഷെ 29 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ.
2014ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രോഹിത്തിന് ഓപ്പണിങില്‍ വീണ്ടുമൊരു അവസരം ധോണി നല്‍കി. മൊഹാലിയില്‍ നടനന്ന മല്‍സരത്തില്‍ 83 റണ്‍സോടെ കസറിയ ഹിറ്റ്മാന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിലവില്‍ നിരവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ക്ക് അവകാശിയാണ് ഹിറ്റ്മാന്‍.

Story first published: Tuesday, April 14, 2020, 13:24 [IST]
Other articles published on Apr 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+