Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകര്‍ പട്ടിണിയില്‍! ഇനിയും വൈകരുത്... ക്രിക്കറ്റ് പുനരാരംഭിച്ചേ തീരൂവെന്ന് മുന്‍ പാക് നായകന്‍

കറാച്ചി: കൊവിഡ്-19നെ തുടര്‍ന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ക്രിക്കറ്റ് മല്‍സരങ്ങള്‍ നിര്‍ത്തി വച്ചതോടെ ആരാധകര്‍ പട്ടിയിലാണെന്നും എത്രയും വേഗത്തില്‍ ക്രിക്കറ്റ് പുനരാരംഭിക്കണമെന്നും പാകിസ്താന്റെ മുന്‍ നായകനും പ്രമുഖ കമന്റേറ്ററുമായ റമീസ രാജ ആവശ്യപ്പെട്ടു. വിവിധ ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മില്‍ എങ്ങനെ മല്‍സരം പുനരാരംഭിക്കാമെന്നതിനെക്കുറിച്ച് കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അടച്ചിട്ട സ്റ്റേഡിയത്തില്‍ ഇനി മല്‍സരങ്ങള്‍ നടത്താമെന്നാണ് തന്റെ അഭിപ്രായമെന്ന് രാജ വ്യക്തമാക്കി.

RAJA

ഐപിഎല്ലും ഐസിസിയുടെ ടി20 ലോകകപ്പുമുള്‍പ്പെടെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളും പരമ്പരകളുമെല്ലാം വൈറസ് ബാധയെ തുടര്‍ന്ന് അനിശ്ചിതത്വത്തിലാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലിന്റെ 13ാം സീസണ്‍ അനിശ്ചിത കാലത്തേക്കു നീട്ടി വച്ചിരിക്കുകയാണ്. ഒക്ടോബറില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ച് ഐസിസി ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. ടൂര്‍ണമെന്റ് നീട്ടി വയ്ക്കാനാണ് സാധ്യതയെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

അടച്ചിട്ട വേദികളില്‍ മല്‍സരങ്ങള്‍ നടത്താനുള്ള സാധ്യതയെക്കുറിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍കൈയെടുത്ത് മറ്റു ക്രിക്കറ്റ് ബോര്‍ഡുകളുമായി ചര്‍ച്ച നടത്തണമെന്ന് രാജ പറഞ്ഞു. ക്രിക്കറ്റ് ഇനിയും നീളുകയാണെങ്കില്‍ ക്രിക്കറ്റ് ബോര്‍ഡുകളുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൊറോണവൈറസ് ബാധയെ തുടര്‍ന്ന് ലോകം നിശ്ചലമായതോടെ ക്രിക്കറ്റ് ഫാന്‍സ് യഥാര്‍ഥത്തില്‍ പട്ടിണിയാണ് നേരിടുന്നത്. ഇനിയുമേറെക്കാലം ക്രിക്കറ്റില്ലാതെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കു പിടിച്ചുനില്‍ക്കാനാവില്ല. ക്രിക്കറ്റില്ലാതെ ഇനിയും ശമ്പളം വെട്ടിക്കുറച്ചും ചെലവുകള്‍ ചുരുക്കിയും ബോര്‍ഡുകള്‍ മുന്നോട്ടു പോയാല്‍ അതു ദുരന്തമായി മാറുമെന്ന് രാജ തന്റെ യൂട്യൂബ് ചാനലില്‍ വിശദമാക്കി.

ക്രിക്കറ്റ് ബോര്‍ഡുകളൊന്നും ഇപ്പോഴും വേണ്ടത്ര ഗൗരവം കാണിക്കാത്ത സാഹചര്യത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ട് വന്ന് മറ്റു ക്രിക്കറ്റ് ബോര്‍ഡുകളുമായി ചര്‍ച്ചകള്‍ നടത്തുന്നതാവും ഉചിതം. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തുകയെന്ന ഓപ്ഷന്‍ മാത്രമോ ഇപ്പോള്‍ പ്രാവര്‍ത്തികമായുള്ളൂ. അതുകൊണ്ടു തന്നെ ഇതിനാവണം ചര്‍ച്ചയില്‍ മുന്‍ഗണന നല്‍കേണ്ടതെന്നും രാജ നിര്‍ദേശിച്ചു. സമീപകാലത്തൊന്നും ഇന്ത്യയില്‍ മല്‍സരങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് തനിക്കു തോന്നുന്നില്ലെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

Story first published: Thursday, April 23, 2020, 17:29 [IST]
Other articles published on Apr 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+