Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീറിനോടു വീണ്ടും നോ പറഞ്ഞ് ബിസിസിഐ, ഇതു അഞ്ചാം തവണ! ഇങ്ങനെ പോയാല്‍ അധികം തുടരില്ല?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചെന്ന നിലയില്‍ തുടക്കത്തില്‍ തന്നെ കല്ലുകടികളാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒരു ആവശ്യം കൂടി ബിസിസിഐ തള്ളിയിരിക്കുകയാണ്. ഇതു അഞ്ചാം തവണയാണ് ഗംഭീറിനോടു ബിസിസിഐ നോ പറഞ്ഞിരിക്കുന്നത്. കോച്ചിങ് സ്റ്റാഫുമാരുടെ ലിസ്റ്റിലേക്കു ഗംഭീര്‍ ആവശ്യപ്പെട്ടയാളെയാണ് ബിസിസിഐ ഇപ്പോള്‍ തളളിയത്.

സൗത്താഫ്രിക്കയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ മോര്‍നെ മോര്‍ക്കലിനെ ബൗളിങ് കോച്ചായി വേണമെന്നാണ് ബിസിസിഐയോടു ഗംഭീര്‍ അഭ്യര്‍ഥിച്ചത്. പക്ഷെ ഇതു അംഗീകരിക്കാന്‍ കഴിയില്ലെന്നു അദ്ദേഹത്തെ ബിസിസിഐ അറിയിച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ പാകിസ്താന്റെ ബൗളിങ് കോച്ചായിരുന്നു മോര്‍ക്കല്‍.

GAUTAM GAMBHIR

കൂടാതെ ഐപിഎല്ലില്‍ നേരത്തേ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കോച്ചിങ് സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു. 2022, 23 സമയത്തു എല്‍എസ്ജി ടീമിന്റെ മുഖ്യ ഉപദേശകനായി പ്രവര്‍ത്തിച്ചതിനാല്‍ ഗംഭീറിനു സുപരിചിതനും കൂടിയാണ് മോര്‍ക്കല്‍. ഇതു തന്നെയാണ് തന്റെ കോച്ചിങ് സംഘത്തിലേക്കു മുന്‍ പേസറുടെ പേര് നിര്‍ദേശിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ബൗളിങ് കോച്ചിന്റെ റോളിലേക്കു ഗംഭീര്‍ നിര്‍ദേശിച്ച മൂന്നു പേരെ ബിസിസിഐ ഇതിനകം തള്ളിക്കഴിഞ്ഞു. ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍ വിനയ് കുമാറിനെയാണ് അദ്ദേഹം ഈ പോസ്റ്റിലേക്കു ആദ്യം ആവശ്യപ്പെട്ടത്. അതിനു ശേഷം ഇന്ത്യയുടെ മറ്റൊരു ഫാസ്റ്റ് ബൗളറായ ലക്ഷ്മപതി ബാലാജിയുടെ പേരും ഗംഭീര്‍ നിര്‍ദേശിച്ചു. പക്ഷെ ബിസിസിഐയും ഗംഭീറും തമ്മില്‍ നടത്തിയ ആദ്യ റൗണ്ട് ചര്‍ച്ചകള്‍ക്കു ശേഷം ഇവ തള്ളപ്പെടുകയായിരുന്നു.

ബൗളിങ് കോച്ചിന്റെ റോളിലേക്കു മാത്രമല്ല ഗംഭീറിന്റെ ആവശ്യം ബിസിസിഐ തള്ളിയത്. ഫീല്‍ഡിങ് കോച്ചിന്റെ സ്ഥാനത്തേക്കു അദ്ദേഹം തിരഞ്ഞെടുത്ത രണ്ടു പേരെയും ബിസിസിഐ നേരത്തേ നിരസിച്ചിരുന്നു. സൗത്താഫ്രിക്കയുടെ മുന്‍ മധ്യനിര ബാറ്ററും ഫീല്‍ഡിങിലെ ഇതിഹാസവുമായ ജോണ്ടി റോഡ്‌സ്, നെതര്‍ലാന്‍ഡ്‌സിന്റെ മുന്‍ താരം റയാന്‍ ടെന്‍ ഡുഷാറ്റെ എന്നിവരുടെ പേരുകളാണേ് ഗംഭീര്‍ നിര്‍ദേശിച്ചത്.

പക്ഷെ ഇതു അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. ഗംഭീര്‍ തിരഞ്ഞെടുത്തവരില്‍ ബാറ്റിങ് കോച്ചിന്റെ സ്ഥാനത്തേക്കു മുന്‍ ഇന്ത്യന്‍ താരം അഭിഷേക് നായരുടെ കാര്യത്തില്‍ മാത്രമാണ് ബിസിസിഐയ്ക്കു എതിര്‍പ്പില്ലാത്തത്.

അസിസ്റ്റന്റ് കോച്ചായോ, ബാറ്റിങ് കോച്ചായോ അദ്ദേഹം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ഇക്കാര്യത്തില്‍ ബിസിസിഐ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ റിങ്കു സിങിനെപ്പോലെ നിരവധി പേരെ വളര്‍ത്തിക്കൊണ്ടു വന്നിട്ടുള്ള അഭിഷേക് തന്നെ ഈ റോളില്‍ വരാനാണ് കൂടുതല്‍ സാധ്യത.

GAUTAM GAMBHIR

ഇതിനകം ഗംഭീര്‍ നല്‍കിയ ലിസ്റ്റില്‍ തള്ളപ്പെട്ടവരില്‍ റോഡ്‌സും മോര്‍ക്കലുമൊഴികെ മറ്റുള്ളവരെല്ലാം നേരത്തേ അദ്ദേഹത്തോടൊപ്പം കെകെആറില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. ഡുഷാറ്റെ ഗംഭീറിന്റെ കീഴില്‍ കളിക്കുക മാത്രമല്ല കോച്ചിങ് സ്റ്റാഫായി ഒപ്പം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

മോര്‍ക്കല്‍, ബാലാജി, വിനയ് എന്നിവരെല്ലാം മൂന്നു സീസണുകള്‍ ഗംഭീറിനു കീഴില്‍ കെകെആറില്‍ കളിച്ചിട്ടുള്ളവരുമാണ്. അഭിഷേക് അദ്ദേഹത്തിനു കീഴില്‍ കളിച്ചില്ലെങ്കിലും കഴിഞ്ഞ സീസണില്‍ കെകെആറിലെ കോച്ചിങ് സംഘത്തിലുണ്ടായിരുന്നു.

സാധാരണയായി മുഖ്യ കോച്ചായി വരുന്നയാള്‍ക്കു കോച്ചിങ് സംഘത്തിലെ മറ്റുള്ളവരെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ബിസിസിഐ നല്‍കാറുണ്ട്. വര്‍ഷങ്ങളായി ഇതു തുടര്‍ന്നു പോരുകയും ചെയ്യുന്നു. ഗ്രെഗ് ചാപ്പല്‍ മുതല്‍ ഏറ്റവും അവസാനമായി ടീമിനെ പരിശീലിപ്പിച്ച രാഹുല്‍ ദ്രാവിഡിന്റെ കാര്യത്തിലും ഇതു തുടര്‍ന്നിട്ടുണ്ട്. പക്ഷെ ഗംഭീര്‍ കോച്ചായി വന്നപ്പോള്‍ ബിസിസിഐ ഈ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.

Story first published: Wednesday, July 17, 2024, 11:19 [IST]
Other articles published on Jul 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+