Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവും രാഹുലും സൂക്ഷിച്ചോ, വിക്കറ്റ് കീപ്പറായി മിന്നിച്ച് റുതുരാജ്! വീഡിയോ വൈറല്‍

മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ പൊളിച്ചെഴുത്തുണ്ടാവുമെന്ന് ഉറപ്പാണ്. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങി പകരം ഗൗതം ഗംഭീര്‍ പരിശീലകനാവുമ്പോള്‍ അടിമുടി മാറ്റമാണ് ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്ക് നോക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി വലിയ മത്സരമാണ് നടക്കുന്നത്. സഞ്ജു സാംസണ്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍ റോള്‍ ലക്ഷ്യമിടുന്ന താരങ്ങളാണ്.

വ്യത്യസ്ത ഫോര്‍മാറ്റുകളിലായി ഇവര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നുണ്ട്. നിലവില്‍ ഏകദിനത്തില്‍ കെ എല്‍ രാഹുലിനും റിഷഭ് പന്തിനുമാണ് അവസരം. ടി20യില്‍ സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ജിതേഷ് എന്നിവര്‍ക്കെല്ലാം അവസരം ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ നിലവിലെ വിക്കറ്റ് കീപ്പര്‍മാര്‍ക്കെല്ലാം വലിയ ഭീഷണി ഉയര്‍ത്തി കീപ്പറായി മികവ് കാട്ടിയിരിക്കുകയാണ് റുതുരാജ് ഗെയ്ക്‌വാദ്. മഹാരാഷ്ട്ര പ്രീമിയര്‍ ലീഗിലാണ് റുതുരാജ് വിക്കറ്റ് കീപ്പറായി കൈയടി നേടിയത്.

പുനേരി ബാപ്പ, ചത്രപതി സംബാജി കിങ്‌സ് ടീമുകള്‍ തമ്മിലുള്ള മത്സരത്തിലാണ് പുനേരി ബാപ്പ നായകനായ റുതുരാജ് വിക്കറ്റ് കീപ്പറായി കൈയടി നേടിയത്. ആദ്യ ഓവര്‍ മുതല്‍ വിക്കറ്റ് കീപ്പറായി റുതുരാജ് എത്തുകയായിരുന്നു. വൈഡ് പന്ത് തകര്‍പ്പന്‍ ഡൈവിലൂടെ റുതുരാജ് സേവ് ചെയ്യുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 2022ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജു സാംസണിനെ സ്റ്റംപ് ചെയ്ത് റുതുരാജ് പുറത്താക്കിയിട്ടുണ്ട്.

വിക്കറ്റ് കീപ്പറെന്ന നിലയില്‍ റുതുരാജിന്റെ മികവ് അധികമാര്‍ക്കും അറിയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മിക്കപ്പോഴും കീപ്പര്‍ റോളിലെത്താറുള്ള റുതുരാജ് ഇനി കീപ്പര്‍ റോളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനാണ് റുതുരാജ്. അടുത്ത സീസണില്‍ എംഎസ് ധോണി കളിച്ചില്ലെങ്കില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് റുതുരാജ് എത്താനുള്ള സാധ്യതയും കൂടുതലാണ്.

ruturaj gaikwad

കളിക്കുന്ന ടൂര്‍ണമെന്റുകളിലെല്ലാം ഗംഭീര പ്രകടനം നടത്തി കൈയടി നേടാന്‍ റുതുരാജിന് സാധിക്കാറുണ്ട്. എന്നാല്‍ ദേശീയ ടീമില്‍ വലിയൊരു സ്ഥാനം നേടിയെടുക്കാന്‍ റുതുരാജിന് സാധിച്ചിട്ടില്ല. മഹാരാഷ്ട്ര പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ 7 മത്സരത്തില്‍ നിന്ന് 290 റണ്‍സ് റുതുരാജ് നേടിക്കഴിഞ്ഞു. അതും 168ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍. എന്നാല്‍ മൂന്ന് ജയം മാത്രം നേടിയ റുതുരാജിന്റെ ടീം പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട താരമാണ് റുതുരാജ്. എന്നാല്‍ ലോകകപ്പിന് ശേഷം നടക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം റുതുരാജ് ഗെയ്ക് വാദുണ്ടാവും. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായാല്‍ റുതുരാജിന് കൂടുതല്‍ അവസരം ലഭിച്ചേക്കും. ടി20യിലൂടെ വളര്‍ന്ന താരമാണെങ്കിലും ഏകദിനത്തിലും ടെസ്റ്റിലുമാണ് റുതുരാജിന് കൂടുതല്‍ ഭാവിയെന്ന് പറയാം. നിലവില്‍ സിഎസ്‌കെയുടെ നായകനാണ് റുതുരാജ്.

അതുകൊണ്ടുതന്നെ വരുന്ന വര്‍ഷങ്ങളില്‍ താരത്തിന്റെ മൂല്യം ഉയരുകയും ഇന്ത്യന്‍ ടീമിലെ അഭിവാജ്യ ഘടകമായി റുതുരാജ് മാറുകയും ചെയ്യാന്‍ സാധ്യത കൂടുതലാണ്. അവസാന ഐപിഎല്ലിലും താരം കസറിയിരുന്നു. 14 മത്സരത്തില്‍ നിന്ന് 583 റണ്‍സാണ് റുതുരാജ് നേടിയത്. 53 ശരാശരിയും 141ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റും റുതുരാജിനുണ്ടായിരുന്നു. ലഖ്‌നൗവിനെതിരേ സെഞ്ച്വറിയടക്കം നേടിയിരുന്നു. സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് റുതുരാജ്.

2023 ഡിസംബറിലാണ് ഇന്ത്യന്‍ ടീമില്‍ റുതുരാജിന് അവസാനമായി അവസരം ലഭിച്ചത്. ഓസ്‌ട്രേലിയക്കെതിരേ 12 പന്തില്‍ 10 റണ്‍സെടുത്ത് താരം പുറത്തായി. എന്നാല്‍ അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ റുതുരാജിന് സാധിച്ചേക്കും.

Story first published: Tuesday, June 18, 2024, 21:45 [IST]
Other articles published on Jun 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+