Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യയുടെ കോച്ചാവാന്‍ ലക്ഷ്മണ്‍! ചര്‍ച്ച പൂര്‍ത്തിയായി? സഞ്ജുവിന് തിരിച്ചടിയാവുമോ?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് ഗൗതം ഗംഭീര്‍ പടിയിറങ്ങിയേക്കും. ഇതിനായുള്ള തിടുക്കപ്പെട്ട നീക്കത്തിലേക്ക് ബിസിസി ഐ കടന്നിരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ന്യൂസീലന്‍ഡ് പരമ്പരയിലെ തോല്‍വിയും ഇപ്പോള്‍ ഓസീസ് പര്യടനത്തിനെ നിരാശപ്പെടുത്തുന്ന പ്രകടനവും ഗൗതം ഗംഭീറില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യക്ക് പുതിയ പരിശീലകനെ കണ്ടെത്താന്‍ ബിസിസി ഐ നീക്കം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ബിസിസി ഐ വൃത്തങ്ങള്‍ വിവിഎസ് ലക്ഷ്മണുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ലക്ഷ്മണ്‍. അദ്ദേഹത്തെ മൂന്ന് ഫോര്‍മാറ്റിലും പരിശീലകനാക്കാനുള്ള നീക്കത്തിലാണ് ബിസിസി ഐയുള്ളത്. നേരത്തെ ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുക്കാതിരുന്ന ലക്ഷ്മണ്‍ ഇപ്പോള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയാണെങ്കില്‍ ഓസീസ് പരമ്പരക്ക് പിന്നാലെ തന്നെ പുതിയ മാറ്റം പ്രതീക്ഷിക്കാം.

ഗംഭീറില്‍ ബിസിസിഐ ഭാവി കാണുന്നില്ല

ഐപിഎല്ലില്‍ പരിശീലക റോളില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളിലൊരാളാണ് ഗൗതം ഗംഭീര്‍. എന്നാല്‍ ഗൗതം ഗംഭീറിനെ ഇന്ത്യയുടെ പരിശീലകനാക്കാന്‍ ബിസിസി ഐക്ക് പദ്ധതികളില്ലായിരുന്നുവെന്നാണ് ബിസിസി ഐ വൃത്തം തന്നെ വ്യക്തമാക്കുന്നത്. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ ബിസിസി ഐക്ക് താല്‍പര്യം വിവിഎസ് ലക്ഷ്മണെ പരിശീലകനാക്കാനായിരുന്നു. മൂന്ന് ഫോര്‍മാറ്റിലേക്കും ലക്ഷ്മണെ തന്നെയാണ് ബിസിസി ഐ കണ്ടിരുന്നത്.

എന്നാല്‍ ആ സമയത്ത് ദേശീയ ക്രിക്കറ്റ് അക്കാദമി തലപ്പത്ത് തുടരാനാണ് ലക്ഷ്മണ്‍ താല്‍പര്യം കാട്ടിയത്. അതുകൊണ്ടുതന്നെ ആ സമയത്ത് പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ മികച്ച ഇന്ത്യന്‍ പരിശീലകരുടെ അഭാവമുണ്ടായി. ഇതുകൊണ്ടാണ് പെട്ടെന്ന് ഗൗതം ഗംഭീറിനെ പരിശീലകനാക്കാന്‍ ബിസിസി ഐ തയ്യാറായത്. ഗംഭീറിന് പരീക്ഷണാടിസ്ഥാനത്തില്‍ പരിശീലകസ്ഥാനം നല്‍കുകയെന്നതായിരുന്നു ബിസിസി ഐയുടെ പദ്ധതിയെന്നാണ് പേരു വെളിപ്പെടുത്താത്ത ബിസിസി ഐ വൃത്തം പറയുന്നത്.

laxman hardik pandya

ലക്ഷ്മണ്‍ പരിശീലകനായി ക്ലിക്കാവുമോ?

ഗൗതം ഗംഭീറിനെക്കാള്‍ സാങ്കേതിക മികവുള്ള താരമാണ് വിവിഎസ് ലക്ഷ്മണ്‍. കളിച്ചിരുന്ന കാലത്ത് ടെസ്റ്റിലാണ് കൂടുതല്‍ ശോഭിച്ചിരുന്നത്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ പ്രത്യേക മികവ് ലക്ഷ്മണിനുണ്ടായിരുന്നു. എന്നാല്‍ ഏകദിനത്തില്‍ ലക്ഷ്മണിന് മികച്ച റെക്കോഡ് അവകാശപ്പെടാനാവില്ല. ഐപിഎല്ലില്‍ മാത്രമാണ് അദ്ദേഹം ടി20 കളിച്ചത്. അതുകൊണ്ടുതന്നെ ലക്ഷ്മണിന് കീഴില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന്റെ പ്രകടനം എങ്ങനെയാവുമെന്നത് സംശയമുണ്ടാക്കുന്നു.

ഇതിനോടകം ഇന്ത്യയുടെ പരിശീലക റോളില്‍ ലക്ഷ്മണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ് വിശ്രമത്തില്‍ പോകുന്ന പരമ്പരകളില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനം ലക്ഷ്മണിനായിരുന്നു. അദ്ദേഹത്തിന് കീഴില്‍ ശ്രീലങ്കയില്‍ ഉള്‍പ്പെടെ കളിക്കാന്‍ ഇന്ത്യ പോയിട്ടുണ്ട്. ഗൗതം ഗംഭീറിനെക്കാള്‍ സീനിയര്‍ താരവും അനുഭവസമ്പത്തുള്ള പരിശീലകനുമാണ് ലക്ഷ്മണ്‍. അതുകൊണ്ടുതന്നെ ലക്ഷ്മണിന്റെ വരവ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

സഞ്ജുവിന് വലിയ തിരിച്ചടി

ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷമാണ് സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമില്‍ അര്‍ഹിച്ച അവസരം ലഭിച്ചത്. വിക്കറ്റ് പോകുമോയെന്ന് ഭയക്കാതെ കടന്നാക്രമിക്കാനുള്ള സ്വാതന്ത്ര്യം ഗംഭീര്‍ സഞ്ജുവിന് നല്‍കിയിരുന്നു. ഓപ്പണറായി സഞ്ജു മിന്നിച്ചതിന് പിന്നില്‍ ഗംഭീറിന്റെ ഈ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ ഗംഭീര്‍ ഇന്ത്യയുടെ പരിശീലകസ്ഥാനമൊഴിഞ്ഞാല്‍ സഞ്ജുവിന് ഇതേ പിന്തുണ ലഭിച്ചേക്കില്ല.

ക്ലാസിക് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്ന ലക്ഷ്മണ്‍ സ്ഥിരതക്ക് പ്രാധാന്യം നല്‍കിയേക്കും. അതുകൊണ്ടുതന്നെ സഞ്ജു ഉള്‍പ്പെടെയുള്ള പല യുവതാരങ്ങള്‍ക്കും കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. എന്തായാലും ഇന്ത്യന്‍ ടീമില്‍ ചില വലിയ അഴിച്ചുപണികള്‍ ഉടന്‍ പ്രതീക്ഷിക്കാം.

Story first published: Thursday, January 2, 2025, 6:48 [IST]
Other articles published on Jan 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+