Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സംഗക്കാരയെ പുറത്താക്കാന്‍ രാജസ്ഥാന്‍, പുതിയ കോച്ചാവാന്‍ സൂപ്പര്‍ താരം! സഞ്ജുവിന് പണികിട്ടും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2024 സീസണിന് മുന്നോടിയായി ടീമുകളില്‍ വലിയ അഴിച്ചുപണികള്‍ നടക്കുകയാണ്. പല ടീമുകളും പരിശീലകരെ ഇതിനോടകം മാറ്റിക്കഴിഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബ്രയാന്‍ ലാറയെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കി. അവസാന സീസണില്‍ ലാറക്ക് കീഴില്‍ ഹൈദരാബാദ് തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ആന്‍ഡി ഫ്‌ളവറിനെ ഒഴിവാക്കി പകരം ജസ്റ്റിന്‍ ലാംഗറെ നിയമിച്ചിട്ടുണ്ട്.

ആര്‍സിബിയും പരിശീലകരെ പുറത്താക്കിക്കഴിഞ്ഞു. ഇപ്പോഴിതാ സഞ്ജു സാംസണ്‍ ക്യാപ്റ്റനായുള്ള രാജസ്ഥാന്‍ റോയല്‍സും വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടാണെത്തുന്നത്. നിലവില്‍ മുന്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയാണ് രാജസ്ഥാന്റെ പരിശീലകന്‍. അടുത്ത സീസണിന് മുന്നോടിയായി സംഗക്കാരയെ ഒഴിവാക്കി പകരം ആന്‍ഡി ഫ്‌ളവറിനെ രാജസ്ഥാന്‍ പരിശീലകനാക്കിയേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

മുന്‍ സിംബാബ്‌വെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഫ്‌ളവര്‍ അനുഭവസമ്പന്നനായ പരിശീലകനാണ്. നേരത്തെ ഇംഗ്ലണ്ട് ടീമിനെയടക്കം പരിശീലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഫ്‌ളവറിന് കീഴില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു. അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ ഒഴിവാക്കി ലാംഗറെ എത്തിച്ചത്. എന്നാല്‍ സംഗക്കാരക്ക് കീഴില്‍ രാജസ്ഥാന്‍ മികച്ച പ്രകടനമാണ് നടത്തിയത്. 2022ലെ സീസണില്‍ രാജസ്ഥാന്‍ ഫൈനല്‍ കളിച്ചിരുന്നു.

കിരീട പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റെങ്കിലും സീസണില്‍ ഗംഭീര പ്രകടനം നടത്താന്‍ രാജസ്ഥാനായിരുന്നു. എന്നാല്‍ അവസാന സീസണില്‍ ഗംഭീരമായാണ് രാജസ്ഥാന്‍ തുടങ്ങിയത്. ആദ്യ മത്സരങ്ങളിലെല്ലാം ജയിച്ച് പ്ലേ ഓഫില്‍ കടക്കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പാദത്തില്‍ ടീം തുടര്‍ തോല്‍വികള്‍ വഴങ്ങുകയും പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്യുകയായിരുന്നു. ഇതില്‍ ടീം മാനേജ്‌മെന്റിന് നിരാശയുണ്ടായിരുന്നു.

sanju samson

ഇതാവാം സംഗക്കാരയെ പരിശീലക സ്ഥാനത്തുനിന്ന് നീക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത്. സംഗക്കാരയെ പുറത്താക്കിയാല്‍ സഞ്ജു സാംസണിനത് വലിയ തിരിച്ചടിയാവുമെന്നുറപ്പ്. സഞ്ജു സാംസണെ ക്യാപ്റ്റനാക്കാന്‍ തീരുമാനിച്ചത് സംഗക്കാരയാണെന്ന് പറയാം. ഫൈനലിലേക്ക് ടീമിനെയെത്തിച്ച ക്യാപ്റ്റനാണെങ്കിലും സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്കെതിരേ നിരന്തരം വിമര്‍ശനം ഉയരാറുണ്ട്. അവസാന സീസണിലെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി നിരാശപ്പെടുത്തിയെന്നതാണ് വസ്തുത.

എന്നാല്‍ സംഗക്കാര സഞ്ജുവിനെ പിന്തുണക്കുന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചത്. ഇംഗ്ലണ്ടിന് ടി20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകനായ ജോസ് ബട്‌ലര്‍ രാജസ്ഥാനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം പല ഭാഗത്തുനിന്നും ഉയര്‍ന്നിട്ടുള്ളതാണ്. സംഗക്കാര മാറി പരിശീലകനായി ഫ്‌ളവറെത്തിയാല്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി തെറിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം.

കഴിഞ്ഞിടെ ജോസ് ബട്‌ലറുമായി മൂന്ന് വര്‍ഷത്തെ കരാറുണ്ടാക്കാന്‍ രാജസ്ഥാന്‍ താല്‍പര്യം അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വിലയിരുത്തുമ്പോള്‍ ബട്‌ലറെ നായകസ്ഥാനത്തേക്കെത്തിക്കുക തന്നെയാവും ടീമിന്റെ പദ്ധതി. സംഗക്കാര സഞ്ജുവിന്റെ മികവിനെ പ്രശംസിക്കുകയും പിന്തുണക്കുകയും ചെയ്യുകയും രാജസ്ഥാന്‍ നായകനായി തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ പരിശീലകനെത്തിയാല്‍ സഞ്ജുവിന് ഈ പിന്തുണ ലഭിച്ചേക്കില്ല.

എന്നാല്‍ സഞ്ജുവിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രാജസ്ഥാന്റെ ആരാധക പിന്തുണയെ അത് കാര്യമായി ബാധിച്ചേക്കും. സഞ്ജുവിനെ ക്യാപ്റ്റനാക്കിയ ശേഷം രാജസ്ഥാന്റെ ആരാധക പിന്തുണ വളരെയധികം ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള മലയാളി ആരാധകരുടെ വലിയ പിന്തുണയും രാജസ്ഥാന് ലഭിക്കുന്നു. എന്നാല്‍ സഞ്ജുവിനെ മാറ്റിയാല്‍ രാജസ്ഥാന്റെ ആരാധക പിന്തുണയില്‍ വലിയ ഇടിവുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.

പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന് പിന്നീടൊരു കപ്പ് നേടാനായിട്ടില്ല. അതുകൊണ്ടുതന്നെ അടിമുടി മാറ്റങ്ങളുമായി ഇറങ്ങി കിരീടത്തിലേക്കെത്തുകയെന്നതാണ് രാജസ്ഥാന്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വലിയ ഉടച്ചുവാര്‍ക്കല്‍ രാജസ്ഥാന്‍ ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. സഞ്ജുവിന് രാജസ്ഥാന്റെ നായകസ്ഥാനം നഷ്ടമായാല്‍ താരത്തിന്റെ കരിയറിനെയും അത് പ്രതികൂലമായി ബാധിച്ചേക്കും.

Story first published: Wednesday, July 19, 2023, 7:51 [IST]
Other articles published on Jul 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+