For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗംഭീറിന്റെ ഏകാധിപത്യമോ? ഐസിസി കിരീടത്തിന് പിന്നാലെ രാജി; പടി ഇറങ്ങിയത് വിശ്വസ്തന്‍

ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. ടി20 ലോകകപ്പിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയും നേടിയെടുത്ത് ഇന്ത്യ ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ചിരിക്കുകയാണ്. ഗൗതം ഗംഭീര്‍ പരിശീലകനായുള്ള ഇന്ത്യന്‍ ടീമിന്റെ സമീപകാല പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണെന്ന് പറയാം. സീനിയര്‍ താരങ്ങളോടൊപ്പം മികച്ച യുവതാരങ്ങളേയും ടീമിലേക്ക് കൊണ്ടുവന്ന് ഐസിസി ടൂര്‍ണമെന്റുകളില്‍ മിന്നിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുന്നുണ്ട്.

ഇന്ത്യന്‍ ടീമിന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ താരങ്ങളുടെ ടീം കരുത്തിനൊപ്പം സപ്പോര്‍ട്ടിങ് സ്റ്റാഫിന്റേയും പിന്തുണയും എടുത്തു പറയേണ്ടതാണ്. താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരത്തോടൊപ്പം മാനസിക സുഖവും ഉറപ്പുവരുത്തുന്നതും മികച്ച പ്രകടനത്തിലേക്കെത്താനുള്ള വഴിയൊരുക്കുന്നതും സപ്പോര്‍ട്ടിങ് സ്റ്റാഫാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വിജയങ്ങളുടെ കൈയടികളിലെ ഒരു പങ്ക് സപ്പോര്‍ട്ടിങ് സ്റ്റാഫ് അര്‍ഹിക്കുന്നതാണെന്ന് പറയാം.

ഇപ്പോഴിതാ ഇന്ത്യയുടെ സപ്പോര്‍ട്ടിങ് സ്റ്റാഫിലെ പ്രധാനികളിലൊരാളായ നിതിന്‍ പട്ടേല്‍ സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്. സ്‌പോര്‍ട്‌സ് സയന്‍സ് വിഭാഗത്തിന്റെ തലവനായിരുന്നു അദ്ദേഹം. ബിസിസി ഐയുടെ സെക്രട്ടറിയായി ജയ് ഷാ വന്നശേഷം കൊണ്ടുവന്ന തസ്തികയായിരുന്നു ഇത്. ഇന്ത്യന്‍ താരങ്ങള്‍ക്കിത് വളരെയധികം സഹായം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിതിന്‍ പട്ടേലിന്റെ പെട്ടെന്നുള്ള രാജി വലിയ വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് നോക്കിയിരുന്നത് നിതിന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളുടെ ചികിത്സയുടെ കാര്യങ്ങളും പ്രധാന ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മാനസികാരോഗ്യവുമെല്ലാം നോക്കിയിരുന്നത് നിതിന്‍ പട്ടേലാണ്. ഇന്ത്യന്‍ ടീമിന്റെ ഫിസിയോ ആകുന്നതിന് മുമ്പ് മുംബൈ ഇന്ത്യന്‍സിന്റേയും ഫിസിയോയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തില്‍ നിന്ന് തീര്‍ത്തും അപ്രതീക്ഷിതമായാണ് അദ്ദേഹം പടിയിറങ്ങുന്നത് എന്നാണ് ക്രിക് ബസിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഇന്ത്യന്‍ താരങ്ങളുടെ വേഗത്തിലുള്ള തിരിച്ചുവരവിനായി വളരെയധികം പ്രയത്‌നിച്ചിരുന്നവരിലൊരാളാണ് നിതിന്‍. നോട്ടീസ് പീരീഡ് അവസാനിക്കാന്‍ കാത്ത് നില്‍ക്കുന്ന നിതിന്‍ ഉടന്‍ ദേശീയ ക്രിക്കറ്റ് അക്കാദമി വിടുമെന്നാണ് വിവരം. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഈ സ്ഥാനത്തേക്ക് പുതിയ ആളെ ഇന്ത്യ കണ്ടെത്തേണ്ടിയിരിക്കുന്നു. ഐപിഎല്ലിനിടെ തന്നെ ഇതിനായുള്ള പരസ്യം ബിസിസി ഐ നല്‍കുമെന്ന കാര്യം ഉറപ്പാണ്.

nitin patel siraj

നിതിന്‍ പട്ടേലിന്റെ ലക്ഷ്യം ഐപിഎല്‍?

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയില്‍ നില്‍ക്കുമ്പോള്‍ പൂര്‍ണ്ണ സമയം അവിടെ ചിലവിടേണ്ടതായുണ്ട്. എന്നാല്‍ ഐപിഎല്ലിലേക്ക് വരുമ്പോള്‍ ഇത്രയും അധികം ജോലിഭാരമില്ല. 2022ലാണ് അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഫിസിയോയാവുന്നത്. നിതിന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഹമ്മദ് ഷമിയുടേയും ജസ്പ്രീത് ബുംറയുടേയും ശ്രേയസ് അയ്യരുടേയും ഹാര്‍ദിക് പാണ്ഡ്യയുടേയുമടക്കം ഫിറ്റ്‌നസ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്.

ഇപ്പോള്‍ പരിക്കിന്റെ പിടിയിലുള്ള ജസ്പ്രീത് ബുംറയുടേയും സഞ്ജു സാംസണിന്റേയുമെല്ലാം ഫിറ്റ്‌നസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് നിതിന്‍ മേനോനായിരുന്നു. എന്നാല്‍ അദ്ദേഹം സ്ഥാനമൊഴിയുന്നതോടെ പുതിയ ഫിസിയോക്ക് മുന്നില്‍ ഇവര്‍ ഫിറ്റ്‌നസ് തെളിയിക്കേണ്ടതായുണ്ട്. നിതിന്‍ പട്ടേല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫിസിയോ സ്ഥാനത്തേക്ക് വീണ്ടുമെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ ടീമിനൊപ്പമുള്ള ജോലിഭാരം കൂടുതലാണെന്ന് തന്നെ പറയാം.

ഗംഭീറിനോട് അതൃപ്തിയോ?

നിതിന്‍ പട്ടേലിന്റെ പെട്ടെന്നുള്ള രാജിക്ക് പരിശീലകന്‍ ഗൗതം ഗംഭീറിന് പങ്കുണ്ടെന്ന തരത്തിലും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഗംഭീറിന്റെ നിലപാടുകള്‍ കര്‍ക്കശമാണ്. ഇതിനോട് ചേര്‍ന്ന് പോകാന്‍ പലര്‍ക്കും സാധിക്കാറില്ല. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ തന്നെ നിതിന്‍ പട്ടേല്‍ രാജിവെച്ചതിന് കാരണം ഇതാണെന്ന തരത്തിലും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്തായാലും നിതിന്‍ പട്ടേലിന്റെ രാജി വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ടെന്ന് തന്നെ പറയാം.

Story first published: Saturday, March 15, 2025, 18:52 [IST]
Other articles published on Mar 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+