Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: കളിയില്ലെങ്കില്‍ കീശ നിറയില്ല! താരങ്ങള്‍ക്കു തിരിച്ചടി, തുടക്കക്കാര്‍ക്കു വരെ ലക്ഷങ്ങള്‍ നഷ്ടം

മുംബൈ: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഐപിഎല്ലിന്റെ 13ാം സീസണ്‍ അനിശ്ചിതത്വത്തിലായതോടെ ആശങ്കയിലായത് ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല, വിവിധ ഫ്രാഞ്ചൈസികളുടെ താരങ്ങള്‍ കൂടിയാണ്. ഇത്തവണ ടൂര്‍ണമെന്റ് റദ്ദാക്കിയാല്‍ വന്‍ നഷ്ടമാണ് കളിക്കാര്‍ക്കു നേരിടേണ്ടി വരിക. കളിയില്ലെങ്കില്‍ പണവും നല്‍കില്ലെന്ന നിലപാടിലാണ് ഫ്രാഞ്ചൈസികള്‍. മാര്‍ച്ച് 29നായിരുന്നു ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊറോണവൈറസ് രാജ്യത്തു പടര്‍ന്നു പിടിച്ചതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു നീട്ടി വയ്ക്കുകയായിരുന്നു. എന്നാല്‍ ഏപ്രിലിലും ടൂര്‍ണമെന്റ് ആരംഭിക്കാന്‍ സാധ്യത കുറവാണ്. ഈ വര്‍ഷം തന്നെ മറ്റേതെങ്കിലും സമയത്ത് ഐപിഎല്‍ നടത്താനാവുമോയന്ന സാധ്യതകള്‍ ബിസിസിഐ പരിശോധിക്കുന്നുണ്ട്. എന്നാല്‍ അത് എത്രത്തോളം പ്രാവര്‍ത്തികമാവുമെന്നതാണ് സംശയം.

Huge blow for players as IPL 2020 postponement scare grows | Oneindia Malayalam
IPL

എട്ടു ഫ്രാഞ്ചൈസികളാണ് ഐപിഎല്ലില്‍ അണിനിരക്കുന്നത്. നിരവധി താരങ്ങള്‍ക്കാണ് വിവിധ ഫ്രാഞ്ചൈസികളുമായി കരാറുള്ളത്. ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് താരങ്ങള്‍ക്കു പ്രതിഫലത്തിന്റെ 15 ശതമാനം നല്‍കുകയെന്ന രീതിയാണ് ഇതുവരെ ഐപിഎല്ലിലുള്ളത്. തുടര്‍ന്ന് ടൂര്‍ണമെന്റിനിടെ 65 ശതമാനം പ്രതിഫലം കൂടി കളിക്കാര്‍ക്കു നല്‍കും. ശേഷിച്ചെ 20 ശതമാനം പ്രതിഫലം ടൂര്‍ണമെന്റ് അവസാനിച്ച് നിശ്ചിത സമയത്തിനുള്ളില്‍ നല്‍കി വരികയാണ് ചെയ്തിരുന്നതെന്നു ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ മുതിര്‍ന്ന ഒഫീഷ്യല്‍ വ്യക്തമാക്കി.

ഐപിഎല്‍ ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ താരങ്ങള്‍ക്കു മാത്രമല്ല ബിസിസിഐയ്ക്കും കനത്ത സാമ്പത്തിക നഷ്ടമായിരിക്കും നേരിടേണ്ടി വരികയെന്നു ഇന്ത്യന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് മല്‍ഹോത്ര വ്യക്തമാക്കി. മഹാമാരിയെന്നത് കരാറില്‍ ഉള്‍പ്പെടാത്തതിനാല്‍ തന്നെ ഇന്‍ഷുറന്‍സ് കമ്പനികള്‍ പണം നല്‍കില്ല. ഓരോ ഫ്രാഞ്ചൈസികള്‍ക്കും പ്രതിഫലത്തിന്റെ കാര്യത്തില്‍ മാത്രം 75 മുതല്‍ 80 കോടി വരെ ഒരു സീസണില്‍ മുടക്കേണ്ടി വരും. കളി നടന്നില്ലെങ്കില്‍ ഇവ എങ്ങനെ നല്‍കാന്‍ കഴിയുമെന്ന് മല്‍ഹോത്ര ചോദിക്കുന്നു.

എംഎസ് ധോണി, വിരാട് കോലി തുടങ്ങിയ വമ്പന്‍ താരങ്ങള്‍ക്കു മാത്രമായിരിക്കില്ല ഐപിഎല്‍ റദ്ദാക്കിയാല്‍ കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടി വരിക. ഇവര്‍ക്കു നഷ്ടത്തിന്റെ തോത് വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ തുടക്കക്കാരായ യുവതാരങ്ങളെ പോലും ഇതു ബാധിക്കും. ടൂര്‍ണമെന്റിനായി ഇത്രയേറെ കഠിനാധ്വാനം ചെയ്തിട്ടും 40, 60 ലക്ഷം രൂപ നഷ്ടമാവുകയെന്നത് പുതിയ താരങ്ങളെ സംബന്ധിച്ച് കനത്ത നഷ്ടം തന്നെയാണ്. ബിസിസിഐയ്ക്കു എന്തെങ്കിലും പ്ലാനുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും മല്‍ഹോത്ര വിശദമാക്കി.

Story first published: Wednesday, April 1, 2020, 9:42 [IST]
Other articles published on Apr 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+