Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തലവേദനയായി ബൗളിങ്; ബുംറ കേമന്‍, ഭുവി പോര, ഒപ്പമാര്?

മുംബൈ: ലോകകപ്പിന് മുന്‍പായി മധ്യനിര ബാറ്റിങ് ശക്തിപ്പെടുത്തുന്നതിന്റെ തിരിക്കിലാണ് ഇന്ത്യ. വരാനിരിക്കുന്ന പരമ്പരകള്‍ മധ്യനിരയുടെ ശക്തിപരീക്ഷണ വേദിയാക്കാനാകും ഇന്ത്യയുടെ ശ്രമം. നാലാം നമ്പറായി അമ്പാട്ടി റായിഡുവിനെ ഏറെക്കുറെ ഉറപ്പിക്കാമെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ അമ്പാട്ടിക്ക് കഴിയുമോ എന്നതും അഞ്ചാംനമ്പറില്‍ ആരാണെന്നതും ഇപ്പോഴും കീറാമുട്ടിയാകുന്നു.

ബാറ്റിങ്ങിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനിടെ ഇന്ത്യയ്ക്ക് തലവേദനയാകുന്ന മറ്റൊരു കാര്യമാണ് പേസ് ബൗളിങ്. ജസ്പ്രീത് ബുംറ ഒഴികെ മറ്റു ബൗളര്‍മാര്‍ക്ക് കാര്യമായ പ്രകടനം നടത്താന്‍ സമീപകാലത്ത് കഴിയാത്തത് ടീം മാനേജ്‌മെന്റിനെ കുഴയ്ക്കുന്നുണ്ട്. സ്പിന്നര്‍മാര്‍ ശരാശരി പ്രകടനം നടത്തുന്നുണ്ടെങ്കിലും ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കാനിരിക്കുന്ന ലോകകപ്പില്‍ നിര്‍ണായകമാവുക പേസ് ബൗളിങ്ങാണ്.

ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനം

ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനം

ഈ വര്‍ഷത്തെ ബൗളിങ് പ്രകടനം കണക്കിലെടുക്കുകയാണെങ്കില്‍ ബുംറയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കാം. എന്നാല്‍, ഭുവനേശ്വര്‍ കുമാറിന്റേത് സ്ഥിരതയാര്‍ന്ന പ്രകടനമല്ല. ആകെ 14 മത്സരങ്ങള്‍ ഭുവി കളിച്ചപ്പോള്‍ 11 വിക്കറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 5.31 നിരക്കില്‍ റണ്‍സും വഴങ്ങി. ഏഷ്യാ കപ്പിലും വിന്‍ഡീസിനെതിരായ പരമ്പരയിലും ഭുവിക്ക് റണ്ണൊഴുക്ക് തടയാനായില്ല.

 ജസ്പ്രീത് ബുംറയുടെ പ്രകടനം

ജസ്പ്രീത് ബുംറയുടെ പ്രകടനം


ജസ്പ്രീത് ബുംറയാകട്ടെ ആദ്യ ഓവറുകളിലും അവസാന ഓവറുകളിലും റണ്‍ നിയന്ത്രിച്ച് എറിയാന്‍ പഠിച്ചുകഴിഞ്ഞു. ലോക ഒന്നാം നമ്പര്‍ ബൗളറെന്ന നിലയില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരത്തിന്റേത്. ഈ വര്‍ഷം ആകെ 13 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 22 വിക്കറ്റുകളാണ് കൊയ്‌തെടുത്തത്. 3.62 മാത്രമാണ് റണ്‍നിരക്കെന്നതും ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്കുള്ള വകയാണ്.

 പ്രതീക്ഷയായി ഖലീല്‍ അഹമ്മദ്

പ്രതീക്ഷയായി ഖലീല്‍ അഹമ്മദ്

പുതുമുഖതാരം ഖലീല്‍ അഹമ്മദ് ലോകകപ്പിന് എത്തിയേക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. ആറ് മത്സരങ്ങളില്‍ 11 വിക്കറ്റെടുത്ത താരം 5.07 റണ്‍ നിരക്ക് മാത്രമാണ് വഴങ്ങിയത്. ബുംറയ്‌ക്കൊപ്പം ബൗളിങ് ഓപ്പണ്‍ ചെയ്യാനും ഖലീലിന് കഴിഞ്ഞേക്കും. അതേസമയം, ടീമിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമിയും ഉമേഷ് യാദവും മോശം പ്രകടനത്തോടെ വീണ്ടും പുറത്തേക്കുള്ള വഴിയിലാണ്. ഷമി 2 കളികളില്‍ നിന്നും 3 വിക്കറ്റും, ഉമേഷ് യാദവ് 4 കളികളില്‍നിന്നും 4 വിക്കറ്റുകളും മാത്രമാണ് നേടിയത്.

ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവ്

ഹാര്‍ദിക് പാണ്ഡ്യയുടെ മടങ്ങിവരവ്

ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തുന്നതോടെ ഇന്ത്യയ്ക്ക് കരുത്ത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. അങ്ങിനെയെങ്കില്‍ ബുംറയ്ക്കും ഭുവിക്കും ഖലീലിനൊപ്പം ഹാര്‍ദിക്കും ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കും. എന്തായാലും, ന്യൂസിലന്‍ഡിലും ഓസ്‌ട്രേിയയിലും നടക്കാനിരിക്കുന്ന ഏകദിന പരമ്പര ബൗളര്‍മാരുടെ മികവ് പരീക്ഷണ വേദിയാകും. ഈ പരമ്പരയില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകകപ്പിനുള്ള സെലക്ഷന്‍ വേദിയാകും.

Story first published: Saturday, November 3, 2018, 10:15 [IST]
Other articles published on Nov 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+