For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ഒരു 'തീരുമാനമായി', ഭുവി മടങ്ങുന്നു!! ബൗളിങിന്റെ മുനയൊടിഞ്ഞ് ടീം ഇന്ത്യ

പരിക്കിനെ തുടര്‍ന്നാണ് ഭുവി നാട്ടിലേക്ക് മടങ്ങുന്നത്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ടീമിന്റെ പേസാക്രമണത്തിന്റെ കുന്തമുനയായ ഭുവനേശ്വര്‍ കുമാര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ തയ്യാറടുക്കുകയാണ്. നട്ടെല്ലിനേറ്റ പരിക്ക് ഭേദമാവാത്തതിനെ തുടര്‍ന്നാണ് ഭുവിയുടെ മടക്കം.

ഇതോടെ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടുകയെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റുകഴിഞ്ഞു. ട്വന്റി20 പരമ്പര ഇന്ത്യ നേടിയിരുന്നെങ്കിലും ഏകദിന പരമ്പര കൈക്കലാക്കി ഇംഗ്ലണ്ട് തിരിച്ചടിച്ചിരുന്നു. ഇപ്പോള്‍ ഭുവിയുടെ പിന്‍മാറ്റം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സാധ്യതകള്‍ കൂടുതല്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്.

ആദ്യ മൂന്നു ടെസ്റ്റുകള്‍ക്കില്ല

ആദ്യ മൂന്നു ടെസ്റ്റുകള്‍ക്കില്ല

പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനാവാനാത്തതിനാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങളില്‍ ഭുവി ഇന്ത്യന്‍ നിരയില്‍ ഉണ്ടാവില്ല. അവസാന രണ്ടു ടെസ്റ്റുകളില്‍ അദ്ദേഹം ടീമില്‍ തിരിച്ചെത്തുമോയെന്ന കാര്യത്തില്‍ ഉറപ്പുമില്ല.
ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഭുവി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നാലാഴ്ചയുണ്ടാവും.
അവസാനത്തെ രണ്ടു ടെസ്റ്റുകളില്‍ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തുന്ന കാര്യം ഇതിനു ശേഷം മാത്രമേ ബിസിസിഐ തീരുമാനിക്കുകയുള്ളൂ.

ബുംറ നേരത്തേ തന്നെ പുറത്ത്

ബുംറ നേരത്തേ തന്നെ പുറത്ത്

ഇന്ത്യന്‍ പേസ് ബൗളിങിലെ മറ്റൊരു തുറുപ്പുചീട്ടായ ജസ്പ്രീത് ബുംറ നേരത്തെ തന്നെ പരിക്കിന്റെ പിടിയിലാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ബുംറയുണ്ടാവില്ലന്ന് കഴിഞ്ഞ ദിവസം ബിസിസിഐ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ബുംറയ്ക്കു പിന്നാലെ ഭുവിയും പരിക്കിന്റെ പിടിയിലായതോടെ ഇന്ത്യന്‍ ബൗളിങില്‍ പുതിയ രണ്ടു പേരെ പരീക്ഷിക്കേണ്ടിവരും.

 നേരത്തേയുള്ള പരിക്ക്

നേരത്തേയുള്ള പരിക്ക്

ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെയല്ല ഭുവിക്കു പരിക്കേറ്റത്. കഴിഞ്ഞ ഐപിഎല്‍ മുതല്‍ പരിക്ക് അദ്ദേഹത്തെ വേട്ടയാടുകയാണ്. ഐപിഎല്ലിന്റെ തുടക്കം മുതല്‍ തന്നെ പുറംഭാഗത്തെ പരിക്ക് ഭുവിയെ വലച്ചിരുന്നു. ഇതേ തുടര്‍ന്ന് ടൂര്‍ണമെന്റിലെ ചില മല്‍സരങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി അദ്ദേഹത്തിന് കളിക്കാനും സാധിച്ചിരുന്നില്ല.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളികളിലും പുറത്തിരുന്ന ഭുവി നിര്‍ണായകമായ അവസാന മല്‍സരത്തില്‍ കളിച്ചിരുന്നു. എന്നാല്‍ ഏഴോവറില്‍ 49 റണ്‍സ് വഴങ്ങിയ അദ്ദേഹത്തിന് വിക്കറ്റൊന്നും നേടാനായില്ല. കൂടാതെ ഒരു ക്യാച്ച് ഭുവി നഷ്ടപ്പെടുത്തുകയും ചെയ്തു.

Story first published: Thursday, July 19, 2018, 11:17 [IST]
Other articles published on Jul 19, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+