For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി മഹാനായ ക്രിക്കറ്റര്‍ മാത്രമല്ല, വ്യക്തിയും, എല്ലാവരെയും സഹായിക്കും- ഭുവി പറയുന്നു

ലങ്കയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണേ് ഭുവി

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെക്കുറിച്ച് വാചാലനായി സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ശ്രീലങ്കയില്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ സംഘത്തിനൊപ്പമാണ് ഭുവിയുള്ളത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. നിലവില്‍ ലങ്കയിലെത്തിയ ഇന്ത്യന്‍ സംഘം കൊളംബോയിലെ ഹോട്ടല്‍ മുറിയില്‍ ക്വാറന്‌റീനില്‍ കഴിയുകയാണ്.

തന്റെ പഴയ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളെക്കുറിച്ച് ഭുവി സംസാരിക്കുന്ന വീഡിയോ ബിസിസിഐയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിലാണ് ധോണിയെക്കുറിച്ച് ഭുവി പറയുന്നത്.

 ധോണി മഹാനായ വ്യക്തിയും

ധോണി മഹാനായ വ്യക്തിയും

ധോണിക്കൊപ്പമുള്ള ഫോട്ടോ ഭുവി നേരത്തേ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു- ധോണിയുടെ വിരമിക്കല്‍ സമയത്താണ് ഞാന്‍ ഇതു പോസ്റ്റ് ചെയ്തതെന്നാണ് തോന്നുന്നത്. അദ്ദേഹം എങ്ങനെയുള്ള കളിക്കാരനാണെന്നു എല്ലാവര്‍ക്കുമറിയാം. പക്ഷെ ധോണി എങ്ങനെയുള്ള മനുഷ്യനായിരുന്നു വിശദീകരിക്കുന്നതിനു വേണ്ടിയായിരുന്നു ഞാന് ഇതു പോസ്റ്റ് ചെയ്തത്.
എല്ലായ്‌പ്പോഴും മറ്റുള്ളവരെ സഹായിച്ചിരുന്ന വ്യക്തിയാണ് ധോണി. നിങ്ങള്‍ ധോണിയെക്കുറിച്ച് ആരോടു സംസാരിച്ചാലും അദ്ദേഹം എത്ര മാത്രം തങ്ങളെ സഹായിച്ചിട്ടുണ്ടെന്നു അവര്‍ പറഞ്ഞു തരും. യുവതാരങ്ങള്‍ക്കു എല്ലായ്‌പ്പോഴും ധോണി വഴികാട്ടിയായിരുന്നു.

 വിരമിക്കല്‍ പോസ്റ്റ്

വിരമിക്കല്‍ പോസ്റ്റ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഹൃദയസ്പര്‍ശിയായ കുറിപ്പായിരുന്നു ഭുവി പങ്കുവച്ചത്. സ്വപ്‌നങ്ങളെല്ലാം പിന്തുടരാന്‍ നിങ്ങള്‍ക്കു ധൈര്യമുണ്ടെങ്കില്‍ അതു യാഥാര്‍ഥ്യമാവുമെന്ന് നിങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചു. നിങ്ങളുടെ ക്രിക്കറ്റ് യാത്രയുടെ ഭാഗ്യമാവാനായത് വലിയ ബഹുമതിയാണ്. നിങ്ങളില്‍ നിന്നും ഞാന്‍ വളരെയധികം പഠിച്ചു. മഹി ഭായ്, നിങ്ങളുടെ ജ്ഞാനം, മാര്‍ഗനിര്‍ദേശം എന്നിവ ക്രിക്കറ്റില്‍ മാത്രമല്ല ജീവിതത്തിലും എന്നെ എല്ലായ്‌പ്പോഴും സഹായിച്ചിട്ടുണ്ട്. സന്തോഷകരമായ വിരമിക്കല്‍ എന്നായിരുന്നു ധോണിക്കൊപ്പമുള്ള ചില ചിത്രങ്ങള്‍ള്‍ക്കൊപ്പം അന്നു ഭുവി കുറിച്ചത്.

 ധോണിയുടെ നേട്ടങ്ങള്‍

ധോണിയുടെ നേട്ടങ്ങള്‍


അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത വമ്പന്‍ നേട്ടങ്ങള്‍ കുറിച്ച നായകന്‍ കൂടിയാണ്. ഐസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളും ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ഏക ക്യാപ്റ്റനാണ് അദ്ദേഹം. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയിലാണ് ധോണിക്കു കീഴില്‍ ഇന്ത്യ വിജയികളായത്.
ധോണി നായകനായിരിക്കെ ഇന്ത്യക്കു വേണ്ടി അരങ്ങേറി താരമാണ് ഭുവി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നു വൈകീട്ടായിരുന്നു ലോകമെമ്പാടുള്ള ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കി ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. എങ്കിലും 39 കാരനായ അദ്ദേഹം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇപ്പോഴും കളിക്കുന്നുണ്ട്.

Story first published: Thursday, July 1, 2021, 14:37 [IST]
Other articles published on Jul 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+