വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ഒരു ബാറ്റ്‌സ്മാനെതിരേ കൂടുതല്‍ ഡോട്ട് ബോള്‍- ഭുവിയാണ് കിങ്, നേരിട്ടതും ഇന്ത്യന്‍ താരം!

ആദ്യ രണ്ടു സ്ഥാനവും ഹൈദരാബാദ് പേസര്‍ക്കാണ്

ഐപിഎല്ലിന്റെ 14ാം സീസണ്‍ അടുത്ത മാസം ഒമ്പതിന് ആരംഭക്കാനിരിക്കുകയാണ്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ആറാം കിരീടം ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മയുടെ മുംബൈ ഇത്തവണയിറങ്ങുക.

1

ഇതുവരെ നടന്ന 13 സീസണുകളില്‍ ഒരു ബാറ്റ്‌സ്മാനെതിരേ ഏറ്റവും കൂടുതല്‍ ഡോട്ട് ബോളുകളെറിഞ്ഞിട്ടുള്ള ബൗളര്‍ ആരാണെന്നു നോക്കിയാല്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണണ് തലപ്പത്ത്. ഒന്നാംസ്ഥാനം മാത്രമല്ല രണ്ടാംസ്ഥാനത്തും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം കൂടിയായ ഭുവിയാണ്. 54 ഡോട്ട് ബോളുകളുമായാണ് ഭുവി തലപ്പത്തു നില്‍ക്കുന്നത്. അദ്ദേഹം ഇത്രയും ഡോട്ട് ബോളുകള്‍ എറിഞ്ഞതാവട്ടെ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാനെതിരേയാണ്. അത് മറ്റാരുമല്ല, നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ അജിങ്ക്യ രഹാനെയാണ്. ഭുവിക്കെതിരേ 54 ബോളുകളില്‍ റണ്ണൊന്നുമെടുക്കാനാവാതെ രഹാനെ വിഷമിച്ചിട്ടുണ്ട്.

2

ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തും ബൗളറുടെ സ്ഥാനത്തു ഭുവി തന്നെ നില്‍ക്കുമ്പോള്‍ ബാറ്റ്‌സ്മാന്‍ കഴിഞ്ഞ സീസണോടെ വിരമിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഷെയ്ന്‍ വാട്‌സനാണ്. അദ്ദേഹത്തിനെതിരേ 52 ഡോട്ട് ബോളുകളെറിയാന്‍ ഭുവിക്കായിട്ടുണ്ട്.

ഡോട്ട് ബോളുകളിലെ കേമന്‍മാരില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളതും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ്. പുതിയ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമുള്ള മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനാണ് മൂന്നാംസ്ഥാനം. യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന പഞ്ചാബ് കിങ്‌സിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനെതിരേ 52 ഡോട്ട് ബോളുകള്‍ ഭാജിയെറിഞ്ഞിട്ടുണ്ട്.

3

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്‌ക്കെതിരേ 51 ഡോട്ട് ബോളുകളെറിഞ്ഞ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിലെ പുതിയ അംഗമായ ഉമേഷ് യാദവാണ് ലിസ്റ്റില്‍ നാലാമന്‍. മൂന്നാംസ്ഥാനം മാത്രമല്ല അഞ്ചാംസ്ഥാനവും ഹര്‍ഭജനാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെതിരേ 50 ഡോട്ട് ബോളുകള്‍ ഭാജിയെറിഞ്ഞിട്ടുണ്ട്.

Story first published: Tuesday, March 9, 2021, 12:40 [IST]
Other articles published on Mar 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X