Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഭുവിയുടെ മടങ്ങിവരവ് ആറു മാസം വൈകും, എന്തുകൊണ്ട് വിടാതെ പരിക്ക്? കാരണമറിയാം

ഒരുകാലത്തു ഇന്ത്യയുടെ പേസ് ബൗളിങിന്റെ കുന്തമുനയായിരുന്ന ഭുവനേശ്വര്‍ കുമാര്‍ ഇപ്പോള്‍ പരിക്കിന്റെ കൂട്ടുകാരനായി മാറിയിരിക്കുകയാണ്. വിടാതെ പിന്തുടരുന്ന പരിക്കുകള്‍ കാരണം ഭുവിയുടെ കരിയര്‍ പോലും പ്രതിസന്ധിയിലായിട്ടുണ്ട്. ഏറെക്കാലമായി ഇന്ത്യന്‍ ജഴ്‌സിയില്‍ പേസറെ കാണാന്‍ കഴിഞ്ഞിട്ടില്ല. പരിക്കുകള്‍ തന്നെയാണ് അദ്ദേഹത്തിനു വില്ലനായി കൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കവെയേറ്റ പരിക്ക് മൂലം വിശ്രമത്തിലാണ് ഭുവി.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഭുവി ദേശീയ ടീമിന് അകത്തും പുറത്തുമായി തുടരുകയാണ്. ഇതിനിടെ പല തവണ ശസ്ത്രക്രിയകള്‍ക്കും അദ്ദേഹം വിധേയനായിരുന്നു. ഇനിയൊരു ആറു മാസം കൂടി ഭുവിക്കു കളിക്കാനിറങ്ങാന്‍ സാധിക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

തിരിച്ചുവരവ് 2021ലെ ഐപിഎല്ലില്‍

തിരിച്ചുവരവ് 2021ലെ ഐപിഎല്ലില്‍

2021ല്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ അടുത്ത സീസണില്‍ മാത്രമായിരിക്കും ഇനി ഭുവിക്കു കളിക്കാനാവുകയെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ദേശീയ ടീമിനേക്കാള്‍ മുമ്പ് ഹൈദരാബാദ് ജഴ്‌സിയിലായിരിക്കും താരത്തെ ആദ്യം കാണാനാവുക.
യുഎഇയില്‍ കഴിഞ്ഞ ഐപിഎല്ലിന്റെ പാതിവഴിയില്‍ വച്ചായിരുന്നു പരിക്കു കാരണം ഭുവിയുടെ പിന്‍മാറ്റം. ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിക്കില്‍ നിന്നും മോചിതനാവാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.

പരിക്കിനെക്കുറിച്ച് മുംബൈ ഫിസിയോ

പരിക്കിനെക്കുറിച്ച് മുംബൈ ഫിസിയോ

ഭുവിയുടെ പരിക്കിന്റെ കാരണത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പിസ്റ്റായ ഹീത്ത് മാത്യൂസ്. മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഫിസിയോ സംഘത്തിലുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. ഫാസ്റ്റ് ബൗളിങ് കാരണം സ്വന്തം ശരീരത്തില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് ഭുവി.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നിര്‍ഭാഗ്യകരമാണ് അദ്ദേഹത്തിന്റെ അവസ്ഥ. അത്തരത്തിലുള്ള പരിക്കുകളാണ് താരത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്നത്. പിന്‍ഭാഗം, വശം, പിന്‍തുട ഞെരമ്പ് തുടങ്ങി പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാമാണ് ഭുവിക്കു പരിക്കേറ്റു കൊണ്ടിരിക്കുന്നത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കു സാധാരണയായി പ്രശ്‌നങ്ങളുണ്ടാവുന്നത് പിന്‍ഭാഗത്തായിരിക്കുമെന്നും മാത്യൂസ് അഭിപ്രായപ്പെട്ടു.

എക്‌സ്ട്രാ പേസും സ്വിങും

എക്‌സ്ട്രാ പേസും സ്വിങും

ചില സമയങ്ങളില്‍ ബൗളര്‍ അധികം പേസും സ്വിങും ബൗളിങില്‍ കൊണ്ടു വരാന്‍ ശ്രമിക്കുമ്പോള്‍ അതു ശരിയായി വരാന്‍ കുറച്ചു സീസണുകള്‍ തന്നെയെടുത്തേക്കും. അപ്പോള്‍ മാത്രമേ ശരീരം അതിനോടു പൂര്‍ണമായി പൊരുത്തപ്പെടുകയും ചെയ്യുകയുള്ളൂ. നിര്‍ഭാഗ്യവശാല്‍ ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ ഇതു അമിതഭാരമായി തീരും. ഇതു പരിക്കുകള്‍ക്കും ഇടയാക്കും. ഭുവിക്കും സംഭവിക്കുന്നത് ഇതു തന്നെയാണ്.
ഉയര്‍ന്ന നിലവാരത്തില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഈ തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുകയെന്നത് കൂടുതല്‍ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അതുമായി പൊരുതപ്പെടാന്‍ ശരീരം ഒരുപാട് സമയമെടുക്കുമെന്നും മാത്യൂസ് വിശദമാക്കി.

Story first published: Friday, December 25, 2020, 13:32 [IST]
Other articles published on Dec 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+