Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബ്രില്ല്യന്റ് ഭുവി, അവിശ്വസനീയ ബൗളിങ്- പരമ്പരയിലെ റാങ്കിങ് അറിയാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആവേശകരമായ ഏകദിന പരമ്പരയ്ക്കു തിരശീല വീണിരിക്കുകയാണ്. ലോക റാങ്കിങിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള മാറ്റുരയ്ക്കല്‍ പ്രതീക്ഷിച്ചതു പോലെ തന്നെ തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു. തോല്‍ക്കാന്‍ മനസ്സില്ലാതെയാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഒടുവില്‍ ഏഴു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയവുമായി മൂന്നാം ഏകദിനം ജയിച്ച് ഇന്ത്യ 2-1നു പരമ്പര പിടിച്ചെടുക്കുകയായിരുന്നു.

1

ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങുവാണ പരമ്പര മാത്രമായിരുന്നില്ല ഇത്, ബൗളര്‍മാരും തങ്ങളുടെ സാന്നിധ്യം പരമ്പരയിലൂടെ അറിയിച്ചു. റണ്ണൊഴുകുന്ന പിച്ചില്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ച ചില ബൗളര്‍മാരുണ്ട്. ഏറ്റവും മികച്ച ഇക്കോണമി റേറ്റില്‍ പന്തെറിഞ്ഞ ബൗളര്‍മാര്‍ക്കു റാങ്കിങ് നല്‍കിയാല്‍ തലപ്പത്തുണ്ടാവുക ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറായിരിക്കും. പരിക്കു ഭേദമായ ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങിവരവ് ഭുവി ഗംഭീരമാക്കിയെന്ന കാര്യത്തില്‍ സംശയമില്ല.

വെറും 4.65 മാത്രമാണ് പരമ്പരയില്‍ ഭുവിയുടെ ഇക്കോണമി റേറ്റ്. പരമ്പരയിലെ രണ്ടും മല്‍സരങ്ങളിലും ഇംഗ്ലണ്ട് 300ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു. എന്നിട്ടും ഇത്രയും മികച്ച ഇക്കോണമി റേറ്റ് കാത്തുസൂക്ഷിക്കാനായത് ഭുവിയെ വളരെ സ്‌പെഷ്യലാക്കി മാറ്റുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിരുന്നു.

2

ഇക്കോണമി റേറ്റില്‍ രണ്ടാംസ്ഥാനത്ത് മറ്റൊരു ഇന്ത്യന്‍ താരമാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് 5.33 ഇക്കോണമി റേറ്റുമായി രണ്ടാംസ്ഥാനത്ത്. പരമ്പരയിലെ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ ഹാര്‍ദിക്കിനെ ഇന്ത്യ ബൗള്‍ ചെയ്യിച്ചുള്ളൂ. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലായിരുന്നു ഇത്. ഒമ്പതോവറില്‍ 48 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും പക്ഷെ ലഭിച്ചില്ല.

ബൗളിങ് റാങ്കിങില്‍ തുടര്‍ന്നുള്ള ആറു സ്ഥാനങ്ങളും ഇംഗ്ലണ്ട് താരങ്ങള്‍ കൈയക്കി വച്ചിരിക്കുകയാണ്. സ്പിന്നര്‍ മോയിന്‍ അലി (5.7), ബെന്‍ സ്‌റ്റോക്‌സ് (6.05), സാം കറെന്‍ (6.27), മാര്‍ക്ക് വുഡ് (6.41), ഈ പരമ്പരയിലൂടെ അരങ്ങേറിയ ലിയം ലിവിങ്‌സറ്റണ്‍ (6.66), റീസ് ടോപ്പ്‌ലെ (6.69) എന്നിവരാണ് മൂന്നു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍. പരമ്പരയില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ഇന്ത്യന്‍ പേസര്‍ ശര്‍ദ്ദുല്‍ ഠാക്കൂറിനാണ് ഒമ്പതാംസ്ഥാനം. ഏഴു വിക്കറ്റുകളെടുത്തെങ്കിലും 6.72 ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഈ പരമ്പരയില്‍ ഇന്ത്യയുടെ ഏക അരങ്ങേറ്റക്കാരനായ പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് 6.91 ഇക്കോണമി റേറ്റുമായി പത്താംസ്ഥാനത്ത്.

Story first published: Monday, March 29, 2021, 11:29 [IST]
Other articles published on Mar 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+