Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയെന്നു കേട്ടാല്‍ ആരുടെയും മുട്ടിടിക്കും, പറഞ്ഞത് ഭോഗ്‌ലെ... അത്രയ്ക്കില്ലെന്നു പീറ്റേഴ്‌സന്‍

bhigo

പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യ മിന്നുന്ന വിജയം കൊയ്തതോടെ ഇന്ത്യന്‍ പര്യടനം എതിരാളികള്‍ക്കു ഏറ്റവും കടുപ്പമായി മാറിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. സ്വന്തം നാട്ടില്‍ തുടര്‍ച്ചയായ 11ാമത്തെ ടെസ്റ്റ് പരമ്പര വിജയമാണ് പൂനെയില്‍ ഇന്ത്യ നേടിയത്. ലോക റെക്കോര്‍ഡ് കൂടിയാണ് വിരാട് കോലിയും സംഘവും ഇതോടെ തങ്ങളുടെ പേരില്‍ കുറിച്ചത്.

തുടര്‍ച്ചയായി 10 ജയങ്ങളെന്ന ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്. ഇന്ത്യയിലേക്കുള്ള വരവ് എതിരാളികള്‍ക്കു പേടിസ്വപ്‌നമായി മാറിയെന്നു ഭോഗ്‌ലെ ചൂണ്ടിക്കാട്ടിയെങ്കിലും ഇത് ശരിയല്ലെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍.

ഭോഗ്‌ലെയുടെ ട്വീറ്റ്

ഭോഗ്‌ലെയുടെ ട്വീറ്റ്

പൂനെയിലെ ഇന്ത്യന്‍ വിജയത്തിനു ശേഷം ഭോഗ്‌ലെ ട്വിറ്ററിലാണ് ഇന്ത്യന്‍ പര്യടനത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. നാട്ടില്‍ തുടര്‍ച്ചയായ 11ാം ടെസ്റ്റ് പരമ്പര വിജയത്തോടെ ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യ. എന്തുകൊണ്ടാണ് ഇന്ത്യന്‍ ദൗത്യം ഏറ്റവും കടുപ്പമേറിയതായിരിക്കുമെന്ന് ഇതു കാണിച്ചു തരുന്നുവെന്നായിരുന്നു ഭോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചത്.
ഇതിനോടാണ് പീറ്റേഴ്‌സന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. സുഹൃത്തെ, ഇത് അത്ര കടുപ്പമല്ലെന്നായിരുന്നു കെപി ട്വീറ്റ് ചെയ്തത്.

ഇംഗ്ലണ്ട് ടീമിനൊപ്പം

ഇംഗ്ലണ്ട് ടീമിനൊപ്പം

മറ്റേത് താരത്തേക്കാളും ഇന്ത്യന്‍ പര്യടനത്തെക്കുറിച്ച് അഭിപ്രായപ്രകടനം നടത്താന്‍ അര്‍ഹതയുള്ള താരം പീറ്റേഴ്‌സന്‍ തന്നെയാണ്. അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയ ടീമില്‍ അംഗമായിരുന്നു അദ്ദേഹം. 2012ലെ ഇന്ത്യന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കൊയ്തപ്പോള്‍ പീറ്റേഴ്‌സനും സംഘത്തിലുണ്ടായിരുന്നു. അന്നു 2-1നാണ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കൈക്കലാക്കിയത്. ഇംഗ്ലണ്ടിന്റെ വിജയത്തില്‍ പീറ്റേഴ്‌സന്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.

അനായാസ വിജയം

അനായാസ വിജയം

പൂനെ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്നിങ്‌സിനും 137 റണ്‍സിനുമാണ് ഇന്ത്യ ജയം കൊയ്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 601 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 275ല്‍ അവസാനിക്കുകയായിരുന്നു.
തുടര്‍ന്ന് ഫോളോഓണ്‍ ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയെങ്കിലും വെറും 189 റണ്‍സില്‍ പുറത്താവുകയായിരുന്നു.

Story first published: Monday, October 14, 2019, 13:56 [IST]
Other articles published on Oct 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+