
ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന ഓപ്പണറാണ്.15000ത്തോളം റണ്‍സും 43 സെഞ്ച്വറിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനോടകം അദ്ദേഹം നേടിയിട്ടുണ്ട്. ഇടം കൈയ്യനായ വാര്‍ണര്‍ക്കൊപ്പം ഓപ്പണിങ് പങ്കാളായാവാന്‍ ഏറ്റവും മിടുക്കന്‍ രോഹിത് ശര്‍മയാണ്. ഇന്ത്യന്‍ ഓപ്പണറായ രോഹിത് ശര്‍മ മൂന്ന് ഫോര്‍മാറ്റിലും സജീവമാണ്. സമീപകാലത്തായി മികച്ച ഫോമിലുമാണ്.

ടീമിന്റെ നായകന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ്.മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏകതാരമാണ് കോലി.22000ലധികം അന്താരാഷ്ട്ര റണ്‍സും കോലിയുടെ പേരിലുണ്ട്. 70 അന്താരാഷ്ട്ര സെഞ്ച്വറിയും അദ്ദേഹത്തിനുണ്ട്. പാകിസ്താന്‍ യുവനായകന്‍ ബാബര്‍ അസാമാണ് നാലാമന്‍. മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയോടെ കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.കോലിയോട് പോലും താരതമ്യപ്പെടുത്തുന്ന ബാറ്റ്‌സ്മാനാണ് അദ്ദേഹം. ബെന്‍ സ്റ്റോക്‌സാണ് അഞ്ചാമന്‍. നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ സ്‌റ്റോക്‌സ് ഏത് ഫോര്‍മാറ്റിലും തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. 2019ലെ ഏകദിന ലോകകപ്പിലും ആഷസ് ടെസ്റ്റിലും സ്റ്റോക്‌സിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.

പാകിസ്താന്‍ താരം മുഹമ്മദ് റിസ്വാനാണ് ടീമിന്റെ വിക്കറ്റ് കീപ്പറും ആറാമനും. 2019ല്‍ സര്‍ഫ്രാസ് അഹ്മദിന്റെ പകരക്കാരനായി പാകിസ്താന്‍ ടീമിലെത്തിയ അദ്ദേഹം ശ്രദ്ധയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.റിഷഭ് പന്ത്,ജോസ് ബട്‌ലര്‍,ക്വിന്റന്‍ ഡീകോക്ക് എന്നിവരെ മറികടന്നാണ് റിസ്വാന്‍ ടീമില്‍ ഇടം പിടിച്ചത്. ഇന്ത്യയുടെ രവീന്ദ്ര ജഡേജയാണ് ഏഴാമന്‍. ഇടം കൈയന്‍ സ്പിന്നറായ താരം മധ്യനിരയില്‍ മികച്ച ബാറ്റിങ്ങുകൊണ്ടും വിസ്മയിപ്പിക്കുന്നു. അഫ്ഗാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനാണ് ടീമിന്റെ എട്ടാമന്‍. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടി മൂന്ന് ഫോര്‍മാറ്റിലും റാഷിദ് തിളങ്ങുന്നുണ്ട്.

നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് പേസറായ പാറ്റ് കമ്മിന്‍സ് ഓസീസിനൊപ്പം മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടുന്നു. ബാറ്റ് ചെയ്യാനും കഴിവുണ്ടെന്നതാണ് കമ്മിന്‍സിനെ ലോക11ലേക്ക് പരിഗണിക്കാനുള്ള കാരണം. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയാണ് 10ാമന്‍. 26കാരനായ താരം 350ലധികം വിക്കറ്റുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞു. ഐപിഎല്ലിലടക്കം ശ്രദ്ധയ പ്രകടനമാണ് അദ്ദേഹം നടത്തുന്നത്. 11ാമന്‍ ജസ്പ്രീത് ബുംറയാണ്. യോര്‍ക്കറുകള്‍കൊണ്ട് ബാറ്റ്‌സ്മാനെ വിറപ്പിക്കുന്ന ബുംറ നിലവിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്.


Click it and Unblock the Notifications