
ഓപ്പണര്‍മാരായി ബട്‌ലറും രാഹുലും
ഓപ്പണിങ് ബാറ്റ്‌സ്മാനായി ഇന്ത്യയുടെ കെ എല്‍ രാഹുലും ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറുമാണ് ടീമില്‍ ഇടം പിടിച്ചത്. ഈ വര്‍ഷം 11 ടി20കളില്‍ നിന്നായി 44.89 ശരാശരിയില്‍ 404 റണ്‍സാണ് കെ എല്‍ രാഹുല്‍ അടിച്ചെടുത്തത്. ഈ വര്‍ഷം കൂടുതല്‍ ടി20 റണ്‍സ് നേടിയവരില്‍ രണ്ടാം സ്ഥാനത്തായിരുന്നു രാഹുല്‍. ബട്‌ലര്‍ എട്ട് മത്സരത്തില്‍ നിന്ന് 48.50 ശരാശരിയില്‍ നേടിയത് 291 റണ്‍സ്. 150 സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. ഇരുവരുടെയും ആക്രമണ ബാറ്റിങ് ശൈലിയിലുള്ള ഓപ്പണിങ് കൂട്ടുകെട്ട് ഏത് ബൗളര്‍മാരെയും വിറപ്പിക്കും.

ടോപ് ഓഡര്‍
മൂന്നാമനായി ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണ് അവസരം. 10 മത്സരത്തില്‍ നിന്ന് 49.63 ശരാശരിയില്‍ 397 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. അതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നിലവിലെ ടി20 റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് മലാന്‍. നാലാം സ്ഥാനത്ത് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ്. പ്ലേയിങ് ഇലവന്റെ നായകനും മോര്‍ഗന്‍ തന്നെ. 11 മത്സരത്തില്‍ നിന്ന് 34.5 ശരാശരിയില്‍ 276 റണ്‍സാണ് അദ്ദേഹം നേടിയത്. 168.29 എന്ന മികച്ച സ്‌ട്രൈക്കറേറ്റും മോര്‍ഗനുണ്ട്.

അഞ്ചാം നമ്പറില്‍ പാകിസ്താന്‍ താരം മുഹമ്മദ് ഹഫീസാണ്. 2020ല്‍ കൂടുതല്‍ ടി20 റണ്‍സ് ഹഫീസിന്റെ പേരിലാണ്. 40ാം വയസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നതാണ് ഹഫീസിന്റെ കരുത്ത്. 83 ശരാശരിയില്‍ 10 മത്സരത്തില്‍ നിന്ന് 415 റണ്‍സാണ് ഹഫീസ് അടിച്ചെടുത്തത്. 152.57 ആണ് സ്‌ട്രൈക്കറേറ്റ്.

മധ്യനിര
വെസ്റ്റ് ഇന്‍ഡീസ് ടി20 നായകന്‍ കീറോണ്‍ പൊള്ളാര്‍ഡാണ് ആറാമന്‍. എട്ട് മത്സരത്തില്‍ നിന്ന് 168 റണ്‍സാണ് അദ്ദേഹം നേടിയത്. 204.87 എന്ന സ്‌ട്രൈക്കറേറ്റിലായിരുന്നു പൊള്ളാര്‍ഡിന്റെ ബാറ്റിങ് എന്നതാണ് ശ്രദ്ധേയമായ കാര്യം. 9 വിക്കറ്റും ഈ വര്‍ഷം അദ്ദേഹം വീഴ്ത്തി. ഓസീസ് സ്പിന്നര്‍ ആഷ്ടണ്‍ അഗറാണ് ഏഴാമന്‍. 6 മത്സരത്തില്‍ നിന്ന് 13 വിക്കറ്റാണ് അഗര്‍ വീഴ്ത്തിയത്. ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണ് അഗര്‍.

ബൗളിങ് നിര
ഇന്ത്യന്‍ പേസര്‍ ശര്‍ദുല്‍ ഠാക്കൂര്‍ ആണ് എട്ടാം സ്ഥാനത്ത്. ഇന്ത്യക്കുവേണ്ടി 10 മത്സരത്തില്‍ നിന്ന് 15 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. പാകിസ്താന്‍ പേസര്‍ ഹാരിസ് റൗഫാണ് ഒമ്പതാമന്‍. 11 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് റൗഫ് പോക്കറ്റിലാക്കിയത്. ബാറ്റുകൊണ്ടും തിളങ്ങാന്‍ റൗഫിന് കരുത്തുണ്ട്. ഓസീസ് സ്പിന്നര്‍ ആദം സാംബയാണ് 10ാമന്‍. ലെഗ് സ്പിന്നുകൊണ്ട് മികവ് കാട്ടുന്ന സാംപ 9 മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് നേടിയത്. ടീമിലെ 11ാമന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലൂങ്കി എന്‍ഗുഡിയാണ്. 9 മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഈ വര്‍ഷം കൂടുതല്‍ ടി20 വിക്കറ്റുള്ള ബൗളറും എന്‍ഗിഡിയാണ്.


Click it and Unblock the Notifications











