For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T 20 World Cup: എല്ലാ ടീമുകളെയും പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11, ബുംറക്ക് ഇടമില്ല, മൂന്ന് ഇന്ത്യന്‍ താരങ്ങള്

ടി20 ലോകകപ്പ് ആവേശ കാഴ്ചകള്‍ക്ക് ആരംഭമാവാന്‍ ഇനി മാസങ്ങള്‍ മാത്രം ബാക്കി. ഒക്ടോബര്‍ 19നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പ് കോവിഡ് സാഹചര്യം പരിഗണിച്ച് യുഎഇയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത്തവണ എല്ലാം ടീമുകളും ഒന്നിനൊന്ന് ശക്തമായതിനാല്‍ മികച്ച പോരാട്ടം തന്നെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ടി20 ലോകകപ്പിന് മുമ്പായി എല്ലാ ടീമുകളെയും പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11നെ തിരഞ്ഞെടുക്കാം.


വിരാട് കോലി-രോഹിത് ശര്‍മ

വിരാട് കോലി-രോഹിത് ശര്‍മ

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. ഇരുവരും വളരെ പരിചയസമ്പന്നരും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നവരുമാണ്.ഹിറ്റ്മാനെന്ന് ആരാധകര്‍ വിളിക്കുന്ന രോഹിത് അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ്. കോലി ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ കഴിവുള്ളവനും. ടീമിന്റെ നായകസ്ഥാനത്ത് വിരാട് കോലി തന്നെയാണ്. നിലവിലെ നായകന്മാരില്‍ മികച്ച ടി20 റെക്കോഡ് കോലിയുടെ പേരില്‍ത്തന്നെയാണ്.

ക്രിസ് ഗെയ്ല്‍,റിഷഭ് പന്ത്,ജോസ് ബട്‌ലര്‍

ക്രിസ് ഗെയ്ല്‍,റിഷഭ് പന്ത്,ജോസ് ബട്‌ലര്‍

മൂന്നാം നമ്പറില്‍ ക്രിസ് ഗെയ്‌ലാണ് കേമന്‍. ഓപ്പണറെന്ന നിലയില്‍ നിന്ന് മൂന്നാം നമ്പറിലേക്ക് മാറിയ ഗെയ്ല്‍ ടി20യില്‍ വളരെ പരിചയസമ്പത്തുള്ള കരുത്തനായ താരമാണ്. 140ന് മുകളിലാണ് വെസ്റ്റ് ഇന്‍ഡീസിനൊപ്പമുള്ള ഗെയ്‌ലിന്റെ സ്‌ട്രൈക്കറേറ്റ്. നാലാം നമ്പറില്‍ ഇന്ത്യന്‍ താരം റിഷഭ് പന്താണുള്ളത്.ടീമിന്റെ വിക്കറ്റ് കീപ്പറും റിഷഭാണ്. ഇടം കൈയനായ റിഷഭ് അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരം കൂടിയാണ്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറാണ് അഞ്ചാമന്‍. ഒറ്റക്ക് മത്സരഫലം മാറ്റിമറിക്കാന്‍ ബട്‌ലര്‍ക്ക് മികവുണ്ട്.

ബെന്‍ സ്റ്റോക്‌സ്,രവീന്ദ്ര ജഡേജ,റാഷിദ് ഖാന്‍

ബെന്‍ സ്റ്റോക്‌സ്,രവീന്ദ്ര ജഡേജ,റാഷിദ് ഖാന്‍

ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ആറാമന്‍. ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ള സ്‌റ്റോക്‌സ് മധ്യ ഓവറുകളില്‍ പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കുന്ന താരമാണ്. ഏഴാം നമ്പറില്‍ ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കാണ് അവസരം. ഇടം കൈയനായ താരം 7.1 എന്ന മികച്ച ഇക്കോണമിയില്‍ പന്തെറിയുകയും അതിവേഗം റണ്‍സുയര്‍ത്തുകയും ചെയ്യുന്ന താരമാണ്. എട്ടാം നമ്പറില്‍ അഫ്ഗാന്റെ റാഷിദ് ഖാനാണ് അവസരം.നിലവിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ റാഷിദ് ബാറ്റുകൊണ്ടും തിളങ്ങാന്‍ പ്രതിഭയുള്ളവനാണ്.

മിച്ചല്‍ സ്റ്റാര്‍ക്ക്,കഗിസോ റബാദ,തബ്രെയ്‌സ് ഷംസി

മിച്ചല്‍ സ്റ്റാര്‍ക്ക്,കഗിസോ റബാദ,തബ്രെയ്‌സ് ഷംസി

ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഒമ്പതാമന്‍. അതിവേഗം യോര്‍ക്കറുകള്‍ ചെയ്യാനും പന്തില്‍ മികച്ച വ്യതിയാനങ്ങള്‍ വരുത്താനും അദ്ദേഹം മിടുക്കനാണ്. 39 ടി20യില്‍ നിന്ന് 48 വിക്കറ്റുകള്‍ സ്റ്റാര്‍ക്ക് വീഴ്ത്തിയിട്ടുണ്ട്.ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയാണ് ടീമിലെ 10ാമന്‍. ഇക്കോണമി 8ന് മുകളിലാണെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. അത്യാവശ്യ ഘട്ടങ്ങള്‍ ബാറ്റുകൊണ്ടും പിടിച്ചുനില്‍ക്കാന്‍ റബാദക്ക് മികവുണ്ട്. തബ്രെയ്‌സ് ഷംസിയാണ് 11ാമന്‍.ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ നിലവിലെ ഒന്നാം റാങ്കുകാരനാണ്.

Story first published: Wednesday, July 28, 2021, 14:33 [IST]
Other articles published on Jul 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+