Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഇതാ ബെസ്റ്റ് ഇന്ത്യന്‍ ഇലവന്‍... രോഹിത്തില്ല, ധവാനും!! ടീമില്‍ ആരൊക്കെ?

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ പാതിവഴിയും കടന്നു മുന്നോട്ടു പോകവെ ചില ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഉള്ളവര്‍ മാത്രമല്ല ടീമിനു പുറത്തുള്ളവരും മിന്നുന്ന പ്രകടനം നടത്തി.

സീസണിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തി ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെയാണ് ടീമിലുണ്ടാവുകയെന്നു നോക്കാം.

ഓപ്പണര്‍മാര്‍ (റായുഡു & രാഹുല്‍)

ഓപ്പണര്‍മാര്‍ (റായുഡു & രാഹുല്‍)

ചെന്നൈ സൂപ്പര്‍കിങ്‌സിനായി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന അമ്പാട്ടി റായുഡുവും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വെടിക്കെട്ട് താരം ലോകേഷ് രാഹുലും ചേര്‍ന്നാണ് ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.
കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് റായുഡു കടന്നുപോവുന്നത്. ചെന്നൈക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതിനൊപ്പം മധ്യനിരയിലും കളിച്ചിട്ടുള്ള താരം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നിലവില്‍ സീസണിലെ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്‌സ്മാനും റായുഡുവാണ്. എട്ടുകളികളില്‍ നിന്നും 370 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
പഞ്ചാബിന്റെ ഈ സീസണിലെ കുതിപ്പില്‍ നിര്‍ണായക പങ്കാണ് രാഹുല്‍ വഹിക്കുന്നത്. 14 പന്തില്‍ ഫിഫ്റ്റിയടിച്ച താരം ഐപിഎല്‍ ചരി്രതത്തിലെ തന്നെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയും സ്വന്തം പേരില്‍ കുറിച്ചിരുന്നു.
നിലവില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 268 റണ്‍സ് നേടിയിട്ടുള്ള രാഹുല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലുമുണ്ട്.

മധ്യനിര (കോലി & സഞ്ജു)

മധ്യനിര (കോലി & സഞ്ജു)

നിലവില്‍ ടീം ഇന്ത്യയുടെ ക്യാപ്റ്റനായ വിരാട് കോലിയും മലയാളി താരം സഞ്ജു സാംസണുമാണ് മധ്യനിരയില്‍ ബാറ്റേന്തുക. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുകയാണെങ്കിലും കോലി മികച്ച ഫോമില്‍ തന്നെയാണ്. റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്ത് അദ്ദേഹമുണ്ട്. ഏഴു മല്‍സരങ്ങളില്‍ നിന്നും 317 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്.
രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് തുറുപ്പുചീട്ടായി ഈ സീസണില്‍ സഞ്ജു മാറിക്കഴിഞ്ഞു. ബാംഗ്ലൂരിനെതിരേ 45 പന്തില്‍ 92 റണ്‍സെടുത്തതാണ് സീസണില്‍ സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം. രാജസ്ഥാന്‍ നിരയില്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവയ്ക്കുന്ന ഏക താരവും അദ്ദേഹമാണ്. ഏഴു മല്‍സരങ്ങളില്‍ നിന്നും 279 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയിട്ടുള്ളത്.

റാണയും ധോണിയും

റാണയും ധോണിയും

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ നിതീഷ് റാണയാണ് മധ്യനിരയിലെ മറ്റൊരു താരം. നിലവിലെ ഫോമില്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് എംഎസ് ധോണിയെ അല്ലാതെ മറ്റൊരു താരത്തെ പരിഗണിക്കാന്‍ പോലുമാവില്ല. ഈ സീസണില്‍ കൊല്‍ക്കത്തയുടെ മിന്നും താരമാണ് റാണ. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. ഇതുവരെ എട്ടു മല്‍സരങ്ങളില്‍ നിന്നായി 188 റണ്‍സും നാലു വിക്കറ്റുകളും റാണ നേടിയിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും മികച്ച ബൗളിങ് ശരാശരിയുള്ള താരവും അദ്ദേഹമാണ് (5.50)
അതേസമയം, കരിയറിന്റെ അവസാനത്തിലേക്കു കടക്കുന്ന ധോണി തന്റെ കരിയറിലെ തുടക്കത്തെ അനുസ്മരിപ്പിക്കുന്ന ബാറ്റിങാണ് കാഴ്ചവയ്ക്കുന്നത്. എട്ടു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം 286 റണ്‍സെടുത്തു കഴിഞ്ഞു. 71.5 എന്ന അമ്പരപ്പിക്കുന്ന ബാറ്റിങ് ശരാശരിയാണ് ധോണിയുടേത്. 169.23 ആണ് സ്‌ട്രൈക്ക് റേറ്റ്.

പാണ്ഡ്യ, മയാങ്ക്

പാണ്ഡ്യ, മയാങ്ക്

മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയും ടീമിലുണ്ട്. ഈ സീസണിലെ ഐപിഎല്ലിന്റെ കണ്ടെത്തലായി മാറിയ മുംബൈയുടെ യുവ സ്പിന്നര്‍ മയാങ്ക് മര്‍ക്കാന്‍ഡെയാണ് ടീമിലെ മറ്റൊരു താരം. നിലവില്‍ ദേശീയയ ടീമിലെ സ്ഥിരസാന്നിധ്യവും തന്റെ സഹോദരനും മുംബൈയിലെ ടീമംഗവുമായ ഹര്‍ദിക് പാണ്ഡ്യയെപ്പോലും നിഷ്പ്രഭനാക്കുന്ന പ്രകടനമാണ് ക്രുനാല്‍ നടത്തുന്നത്. ഈ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നായി ഏഴു വിക്കറ്റ് താരം നേടിക്കഴിഞ്ഞു. ബാറ്റിങിലും മോശമല്ലാത്ത പ്രകടനമാണ് ക്രുനാല്‍ നടത്തുന്നത്.
അതേസമയം, ഐപിഎല്ലിലെ അരങ്ങേറ്റ സീസണില്‍ തന്നെ വിസ്മയമായി മാറുകയാണ് മയാങ്ക്. കന്നി മല്‍സരത്തില്‍ തന്നെ സിഎസ്‌കെയ്‌ക്കെതിരേ മൂന്നു വിക്കറ്റുമായി തുടങ്ങിയ താരം ഏഴു കളികളില്‍ നിന്നും 10 വിക്കറ്റ് പോക്കറ്റിലാക്കിക്കഴിഞ്ഞു.

പേസര്‍മാര്‍

പേസര്‍മാര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഉമേഷ് യാദവ്, മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ, സണ്‍റൈസഴ്‌സ് ഹൈദരാബാദിന്റെ സിദ്ധാര്‍ഥ് കൗള്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ന്യൂ ബോള്‍ കൊണ്ട് തന്റെ ടീമായ ആര്‍സിബിക്ക് ബ്രേക് ത്രൂകള്‍ നല്‍കാന്‍ ഉമേഷിനായിട്ടുണ്ട്. ഏഴു മല്‍സരങ്ങളില്‍ നിന്നും ഒമ്പതു വിക്കറ്റുകളാണ് താരം ഇതുവരെ നേടിയത്. പഞ്ചാബിനെതിരായ കളിയില്‍ ഒരോവറില്‍ തന്നെ ഉമേഷ് മൂന്നു വിക്കറ്റെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മൂന്നു സീസണുകളായി മുംബൈക്കൊപ്പമുള്ള ബുംറ ഈ സീസണിലും നിരാശപ്പെടുത്തിയിട്ടില്ല. ഏഴു കളികളില്‍ നിന്നും 7.21 ശരാശരിയില്‍ എട്ടു വിക്കറ്റുകള്‍ പേസര്‍ നേടിയിട്ടുണ്ട്.
ഈ സീസണിലെ ഐപിഎല്ലിന്റെ ആദ്യപകുതി വിലയിരുത്തുമ്പോള്‍ ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും മികച്ചു നിന്നത് കൗളാണ്. എട്ടു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. 6.87 എന്ന മികച്ച ശരാശരിയിലാണ് കൗള്‍ ഇത്രയും വിക്കറ്റുകള്‍ നേടിയിട്ടുള്ളത്.

Story first published: Tuesday, May 1, 2018, 11:59 [IST]
Other articles published on May 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+