വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഡ്രീം ടീം റെഡി, മെയ്ഡ് ഇന്‍ ഇന്ത്യ... നയിക്കുന്നത് കോലിയല്ല!! മറ്റൊരു സൂപ്പര്‍ താരം

എംഎസ് ധോണിയാണ് ഇന്ത്യന്‍ ഇലവന്റെ ക്യാപ്റ്റന്‍

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ക്ലൈമാക്‌സിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഫൈനലുള്‍പ്പെടെ ഇനി ശേഷിക്കുന്നത് മൂന്നു മല്‍സരങ്ങള്‍ മാത്രം. നാലു ടീമുകള്‍ പ്ലേഓഫിലെത്താതെ പുറത്തായപ്പോള്‍ നാലു ടീമുകള്‍ കിരീടമോഹവുമായി ഇപ്പോഴും രംഗത്തുണ്ട്.

ടൂര്‍ണമെന്റിലെ എട്ടു ഫ്രാഞ്ചൈസികള്‍ക്കും വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ ചില ഇന്ത്യന്‍ താരങ്ങളുണ്ട്. ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് ഇവര്‍ വഹിച്ചത്. ഇത്തരത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ഡ്രീം ടീമിനെ തിരഞ്ഞെടുത്താല്‍ ആരൊക്കെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമെന്നു നോക്കാം.

 ലോകേഷ് രാഹുല്‍ (പഞ്ചാബ്)

ലോകേഷ് രാഹുല്‍ (പഞ്ചാബ്)

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ റണ്‍മെഷീന്‍ ലോകേഷ് രാഹുലാണ് ഡ്രീം ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍മാരില്‍ ഒരാള്‍. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയെന്ന റെക്കോര്‍ഡ് ഈസീസണില്‍ സ്വന്തം പേരില്‍ കുറിച്ച രാഹുല്‍ 54.91 ശരാശരിയില്‍ 158.41 സ്‌ട്രൈക്ക്‌റേറ്റോടെ 659 റണ്‍സാണ് വാരിക്കൂട്ടിയത്. ആറ് അര്‍ധസെഞ്ച്വറികളും ഇതില്‍പ്പെടുന്നു.

ശിഖര്‍ ധവാന്‍ (ഹൈദരാബാദ്)

ശിഖര്‍ ധവാന്‍ (ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഓപ്പണറായ ശിഖര്‍ ധവാനാണ് രാഹുലിന്റെ ഓപ്പണിങ് പങ്കാളി. ക്വാളിഫയര്‍ ഒന്നില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയെങ്കിലും ടീമിനായി മികച്ച പ്രകടനമാണ് മറ്റു മല്‍സരങ്ങളില്‍ താരം കാഴ്ചവച്ചത്.
14 ലീഗ് മല്‍സരങ്ങളില്‍ നിന്നും 43.70 ശരാശരിയില്‍ 437 റണ്‍സ് ധവാന്‍ നേടിയിരുന്നു. നാലു ഫിഫ്റ്റികളുള്‍പ്പെടെ 139.61 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

വിരാട് കോലി (ബാംഗ്ലൂര്‍)

വിരാട് കോലി (ബാംഗ്ലൂര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയാണ് തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ ഇറങ്ങുക. കന്നി ഐപിഎല്‍ കിരീടമെന്ന മോഹം ഒരിക്കല്‍ക്കൂടി പൊലിഞ്ഞെങ്കിലും ബാറ്റ്‌സ്മാന്റെ റോളില്‍ കോലി വീണ്ടും മികവ് തെളിയിച്ച സീസണായിരുന്നു ഇത്.
14 ലീഗ് മല്‍സരങ്ങളില്‍ നിന്നും 48.18 ശരാശറിയില്‍ 530 റണ്‍സാണ് കോലിയുടെ സമ്പാദ്യം. നാലു അര്‍ധലെഞ്ച്വറികളുള്‍പ്പെടെയാണ് അദ്ദേഹം ഇത്രയും റണ്‍സെടുത്തത്.

അമ്പാട്ടി റായുഡു (ചെന്നൈ)

അമ്പാട്ടി റായുഡു (ചെന്നൈ)

ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ മിന്നുംതാരം അമ്പാട്ടി റായുഡുവാണ് നാലാം നമ്പര്‍ പൊസിഷനില്‍ ബാറ്റിങിന് ഇറങ്ങുക. 32 കാരനായ താരം ഈ സീസണില്‍ സിഎസ്‌കെയുടെ അപ്രതീക്ഷിത ഹീറോയാണ്. 2010 മുതല്‍ 17 വരെ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്ന റായുഡുവിനെ ഇത്തവണ സിഎസ്‌കെ തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയായിരുന്നു.
14 മല്‍സരങ്ങൡ നിന്നും ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയുമമടക്കം 586 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ടീമിനായി ഏറ്റവുമധികം റണ്‍സെടുത്തതും റാഡുയു തന്നെ. ഐപിഎല്ലിലെ മിന്നും പ്രകടനം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും റായുഡുവിന് സ്ഥാനം നേടിക്കൊടുത്തിരുന്നു.

എംഎസ് ധോണി (ക്യാപ്റ്റന്‍, ചെന്നൈ)

എംഎസ് ധോണി (ക്യാപ്റ്റന്‍, ചെന്നൈ)

ഡ്രീം ഇന്ത്യന്‍ ഇലവനെ നയിക്കാന്‍ കോലിയേക്കാള്‍ അനുയോജ്യന്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റനായ എംഎസ് ധോണിയാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ധോണിയുടെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് ഇത്തവണത്തെ ഐപിഎല്‍ സാക്ഷിയായത്. യുവതാരങ്ങളെപ്പോലെ ചടുലമായ ഇന്നിങ്‌സ് കളിക്കാനുള്ള മിടുക്ക് ഇപ്പോഴും തനിക്കുണ്ടെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.
ഈ സീസണില്‍ 15 മല്‍സരങ്ങൡ നിന്നായി 75.83 എന്ന അമ്പരപ്പിക്കുന്ന ശരാശരിയില്‍ 150.66 സ്‌ട്രൈക്ക്‌റേറ്റോടെ 455 റണ്‍സ് ധോണി നേടിക്കഴിഞ്ഞു. മൂന്ന് അര്‍ധസെഞ്ച്വറികളും ഇതില്‍പ്പെടുന്നു.

ക്രുനാല്‍ പാണ്ഡ്യ (മുംബൈ)

ക്രുനാല്‍ പാണ്ഡ്യ (മുംബൈ)

ഡ്രീം ഇലവന്റെ ആറാം നമ്പര്‍ പൊസിഷനില്‍ മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറായ ക്രുനാല്‍ പാണ്ഡ്യ കളിക്കും. ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ മുംബൈക്കു വേണ്ടി മികച്ച പ്രകടനമാണ് സീസണില്‍ കാഴ്ചവച്ചത്.
സ്ഥിരത നിലനിര്‍ത്തുന്നതില്‍ മുംബൈയുടെ മറ്റു ബൗളര്‍മാര്‍ പരാജയമായപ്പോള്‍ നിര്‍ണായക ബ്രേക്ത്രൂകള്‍ നല്‍കിയത് ക്രുനാല്‍ ആയിരുന്നു. 14 മല്‍സരങ്ങൡ നിന്നും 70.07 എന്ന മികച്ച റണ്‍റേറ്റില്‍ 12 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. കൂടാതെ 145.22 സ്‌ട്രൈക്ക്‌റേറ്റോടെ 228 റണ്‍സും ക്രുനാലിനു നേടാന്‍ സാധിച്ചു.

ദിനേഷ് കാര്‍ത്തിക് (കൊല്‍ക്കത്ത)

ദിനേഷ് കാര്‍ത്തിക് (കൊല്‍ക്കത്ത)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിന് ഡ്രീം ഇലവനില്‍ ഫിനിഷറുടെ റോളായിരിക്കും. ഐപിഎല്ലില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 51.50 ശരാശരിയില്‍ 438 റണ്‍സ് കാര്‍ത്തിക് നേടിക്കഴിഞ്ഞു.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ടീമിനെ ജയിപ്പിക്കാന്‍ അസാധാരണമായ മിടുക്ക് തന്നെ അദ്ദേഹത്തിനുണ്ട്. നിരവധി തവണ ഇതു തെളിയിക്കുകയും ചെയ്ത താരമാണ് കാര്‍ത്തിക്.

യുസ്‌വേന്ദ്ര ചഹല്‍ (ബാംഗ്ലൂര്‍)

യുസ്‌വേന്ദ്ര ചഹല്‍ (ബാംഗ്ലൂര്‍)

ഒരു റിസ്റ്റ് സ്പിന്നറെന്ന നിലയില്‍ കഴിഞ്ഞ രണ്ടു സീസണിലെ ഐപിഎല്ലിലൂടെ അവിസ്മരണീയമാം വിധം മികവിലേക്കുയര്‍ന്ന താരമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യുസ്‌വേന്ദ്ര ചഹല്‍. ഈ സീസണിലും ആര്‍സിബിക്കായി മികച്ച പ്രകടനം നടത്താന്‍ ചഹലിനു സാധിച്ചു. 14 മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളാണ് താരം പോക്കറ്റിലാക്കിയത്.

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

സിദ്ധാര്‍ഥ് കൗള്‍ (ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബൗളിങില്‍ ഈ സീസണിലെ കണ്ടെത്തലാണ് പേസര്‍ സിദ്ധാര്‍ഥ് കൗള്‍. ന്യൂ ബോള്‍ കൊണ്ടു മാത്രമല്ല അവസാന ഓവറുകളിലും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തി വിക്കറ്റ് വീഴ്ത്തിയാണ് താരം ടീമിന്റെ തുറുപ്പുചീട്ടായത്. ഐപിഎല്ലിലെ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലും കൗള്‍ എത്തിക്കഴിഞ്ഞു.
സീസണില്‍ ഹൈദരാബാദിനായി ഏറ്റവുമധികം വിക്കറ്റെടുത്തതും കൗള്‍ തന്നെയാണ്. 15 മല്‍സരങ്ങളില്‍ നിന്നും 10 വിക്കറ്റുകളാണ് താരം പിഴുതത്.

 ജസ്പ്രീത് ബുംറ (മുംബൈ)

ജസ്പ്രീത് ബുംറ (മുംബൈ)

മുംബൈ ഇന്ത്യന്‍സ് ബൗളറായ ജസ്പ്രീത് ബുംറയാണ് ഡ്രീം ഇന്ത്യന്‍ ഇലവനിലെ മറ്റൊരു പേസര്‍. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്ന് അറിയപ്പെടുന്ന ബുംറ ഈ സീസണിലും നിരാശപ്പെടുത്തിയില്ല. 14 മല്‍സരങ്ങലില്‍ നിന്നും 17 വിക്കറ്റുകളാണ് താരം നേടിയത്.
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മുംബൈ ത്രസിപ്പിക്കുന്ന ജയം നേടിയ മല്‍സരത്തില്‍ 15 റണ്‍സിന് മൂന്നു വിക്കറ്റെടുത്തതാണ് ബുംറയുടെ ഏറ്റവും മികച്ച പ്രകടനം.

ഉമേഷ് യാദവ് (ബാംഗ്ലൂര്‍)

ഉമേഷ് യാദവ് (ബാംഗ്ലൂര്‍)

അസാമാന്യ വേഗം കൊണ്ടും പേസ് കൊണ്ടും എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ മുട്ട് ഇടിപ്പിച്ച ബൗളറാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പേസറായ ഉമേഷ് യാദവ്. ന്യൂ ബോള്‍ കൊണ്ട് ആര്‍സിബിക്കു വേണ്ടി ഉമേഷ് അദ്ഭുതങ്ങള്‍ തന്നെ കാണിച്ചു. പവര്‍പ്ലേ ഓവറുകളില്‍ താരത്തിന്റെ കൂടുതല്‍ വിക്കറ്റുകളും ബൗള്‍ഡും എല്‍ബിഡബ്ല്യുവുമായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് ഉമേഷ് പോക്കറ്റിലാക്കിയത്.
ആര്‍സിബിക്കു വേണ്ടിയുള്ള മിന്നും പ്രകടനം ദേശീയ ടീമില്‍ തിരിച്ചെത്താനും താരത്തെ സഹായിച്ചു. ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ് പര്യടനങ്ങള്‍ക്കുള്ള ടീമില്‍ ഉമേഷ് ഇടംപിടിച്ചിട്ടുണ്ട്.

IPL 2018: ipl ഡ്രീം ഇലവനെ പ്രഖ്യാപിച്ചു, ധോണിക്ക് നായകസ്ഥാനം നഷ്ടമായി | Oneindia Malayalam

ലോകകപ്പ്: മിഷന്‍ റഷ്യ, അര്‍ജന്റീന പടയൊരുക്കം തുടങ്ങി... മെസ്സി ക്യാംപിനൊപ്പം ചേര്‍ന്നുലോകകപ്പ്: മിഷന്‍ റഷ്യ, അര്‍ജന്റീന പടയൊരുക്കം തുടങ്ങി... മെസ്സി ക്യാംപിനൊപ്പം ചേര്‍ന്നു

Story first published: Wednesday, May 23, 2018, 11:14 [IST]
Other articles published on May 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X