ഐപിഎല്‍: ഇത്തവണയെങ്കിലും ആര്‍സിബി കപ്പടിക്കുമോ? ലേലത്തിലെ വന്‍ അബദ്ധം!! നേട്ടവുമുണ്ട്
കൊല്‍ക്കത്ത: ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ രണ്ടു വമ്പന്‍ മാച്ച് വിന്നര്‍മാരുണ്ടായിട്ടും കളിക്കളത്തില്‍ ഈ മിടുക്ക് ആര്‍സിബിക്കു പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. വരാനിരിക്കുന്ന സീസണിലെങ്കിലും കിരീടവരള്‍ച്ചയ്ക്കു അറുതിയിടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോലി നയിക്കുന്ന ആര്‍സിബി.
ഇത്തവണത്തെ ലേലത്തില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ആര്‍സിബിക്കു കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. വമ്പന്‍ കളിക്കാരെയന്നും ആര്‍സിബിക്കു വാങ്ങാന്‍ കഴിഞ്ഞില്ല. പുതിയ സീസണിലെ ആര്‍സിബി ടീം എങ്ങനെയായിരിക്കുമെന്നും ലേലത്തിലെ നേട്ടവും പാളിച്ചകളും എന്തൊക്കെയാണെന്നും നോക്കാം.

ലേലത്തില്‍ വാങ്ങിയ താരങ്ങള്‍
ക്രിസ് മോറിസ് (10 കോടി), ആരോണ്‍ ഫിഞ്ച് (4.4 കോടി), കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ (4 കോടി), ഇസുരു ഉദാന (50 ലക്ഷം), ഡെയ്ല്‍ സ്‌റ്റെയ്ന്‍ (2 കോടി), ജോഷ്വ ഫിലിപ്പെ (20 ലക്ഷം), ഷഹബാസ് അഹമ്മദ് (20 ലക്ഷം), പവന്‍ ദേശ്പാണ്ഡെ (20 ലക്ഷം).

ലേലത്തിലെ നേട്ടങ്ങള്‍
ഓസ്‌ട്രേലിയയുടെ നിശ്ചിത ഓവര്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ആരോണ്‍ ഫിഞ്ചിനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് ലേലത്തില്‍ ആര്‍സിബിയുടെ ഏറ്റവും വലിയ നേട്ടം. മൂന്നും നാലും സ്ഥാനങ്ങളില്‍ കോലിയും എബിഡിയുമുള്ളതിനാല്‍ മികച്ചൊരു ഓപ്പണറെയാണ് ആര്‍സിബിക്കു വേണ്ടിയിരുന്നത്. ഫിഞ്ചിനെ കൊണ്ടു വന്നതിലൂടെ ഇത് അവര്‍ പരിഹരിച്ചു.
ഓസ്‌ട്രേലിയയുടെ യുവ വിക്കറ്റ് കീപ്പര്‍ ജോഷ്വ ഫിലിപ്പിനെ സ്വന്തമാക്കിയതും ആര്‍സിബിക്കു ആഹ്ലാദിക്കാന്‍ വക നല്‍കും. കാരണം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് അദ്ദേഹം. വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കനാണ് ജോഷ്വ. മാത്രമല്ല വിക്കറ്റ് കീപ്പറാണെന്നതും താരത്തിനു പ്ലസ് പോയിന്റാണ്.

ലേലത്തിലെ അബദ്ധം
ലേലത്തില്‍ ആര്‍സിബിക്കു സംഭവിച്ച ഏറ്റവും വലിയ പിഴവ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ വാങ്ങിയതാണ്. അതും 10 കോടിയെന്ന ഞെട്ടിക്കുന്ന തുകയാണ് താരത്തിനായി ആര്‍സിബി ചെലവിട്ടത്. കഴിഞ്ഞ സീസണില്‍ മോശം പ്രകകനം കാരണം ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒഴിവാക്കിയ താരമാണ് അദ്ദേഹം. ബാറ്റിങിലും ബൗളിങിലും മോറിസ് ഒരുപോലെ നിറം മങ്ങിയിരുന്നു.
നിലവില്‍ മോറിസിന്റെ ഫോമും ആര്‍സിബിക്കു മുന്നറിയിപ്പാണ്. അവസാനമായി ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച എംസാന്‍സി സൂപ്പര്‍ ലീഗ് ടി20യിലാണ് താരം കളിച്ചത്. ഇവയിലും മോറിസ് ഫ്‌ളോപ്പായി മാറി. 11 മല്‍സരങ്ങളില്‍ ഓവറില്‍ എട്ടിനു മുകളില്‍ റണ്‍സ് വഴങ്ങി 11 വിക്കറ്റ് മാത്രമെടുത്ത താരം ബാറ്റിങില്‍ നേടിയത് 122 റണ്‍സാണ്.

ആര്‍സിബി ഫുള്‍ ടീം
വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഗുര്‍കീരത് മന്‍, ദേവ്ദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, നവദീപ് സെയ്‌നി, കെയ്ന്‍ റിച്ചാര്‍ഡ്‌സ്ന്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, ഇസുരു ഉദാന, മോയിന്‍ അലി, പവന്‍ നേഗി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് മോറിസ്, പവന്‍ ദേശ്പാണ്ഡെ, പാര്‍ഥിവ് പട്ടേല്‍, ജോഷ്വ ഫിലിപ്പെ, ഷഹബാസ് അഹമ്മദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications