For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വാട്‌സന്‍ നയിക്കും, ടീമില്‍ സഞ്ജുവും- റോയല്‍സിന്റെ കിടിലന്‍ ഓള്‍ടൈം 11

ഐപിഎല്ലിന്റെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത കുതിരകളെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് രാജസ്ഥാന്‍ റോയല്‍സ്. കാരണം 2008ലെ പ്രഥമ സീസണില്‍ വമ്പന്‍ താരങ്ങളുള്‍പ്പെട്ട ഫ്രാഞ്ചൈസികളെയെല്ലാം നോക്കുകുത്തികളാക്കിയായിരുന്നു മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ നയിച്ച റോയല്‍സ് കിരീടമുയര്‍ത്തിയത്. ആരും തന്നെ കിരീടസാധ്യത കല്‍പ്പിക്കാത്ത ടീമായിരുന്നു അവര്‍. എന്നാല്‍ ചെറിയ താരങ്ങളെ വച്ച് മികച്ച ടീം ഗെയിമിലൂടെ വോണും സംഘവും എല്ലാ പ്രവചനങ്ങളും തെറ്റിക്കുകയായിരുന്നു. ക്രിക്കറ്റെന്നാല്‍ ടീം ഗെയിമാണെന്നു അന്നു ലോകത്തിനു അദ്ദേഹം കാണിച്ചുകൊടുക്കുകയും ചെയ്തു.

SHANE WATSON-SANJU SAMSON

ആദ്യ സീസണിലെ മാജിക്കിനു ശേഷം റേയല്‍സിന് വീണ്ടുമൊരു ഫൈനലെത്താന്‍ 2022 വരെ കാത്തിരിക്കേണ്ടി വന്നു. മലയാളി താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു അവര്‍ കഴിഞ്ഞ വര്‍ഷം ഫൈനല്‍ കളിച്ചത്. പക്ഷെ വോണിനെപ്പോലെ കപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം സഞ്ജുവിന് ഇല്ലായിരുന്നു. കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു അവര്‍ പരാജയപ്പെട്ടു.

ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടുള്ള സീസണുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റോയല്‍സിന്റെ ഒരു ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും? ചാംപ്യന്‍മാരായ പ്രഥമ സീസണിലെ പ്രകടനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ഈ ഇലവന്‍ തിരഞ്ഞെടുത്തത്. മാത്രമല്ല നിയമപ്രകാരം അനുവദിക്കപ്പെട്ട നാലു വിദേശ കളിക്കാര്‍ മാത്രമേ ഇലവനില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുള്ളൂ.

മുന്‍ നായകനും ഇന്ത്യന്‍ താരവുമായ അജിങ്ക്യ രഹാനെയും 2008ലെ സീസണിലെ കണ്ടെത്തലായിരുന്ന സ്വപ്‌നില്‍ അസ്‌നോദ്കറുമായിരിക്കും രാജസ്ഥാന്‍ റോയല്‍സിന്റെ ഓള്‍ടൈം ഇലവനിലെ ഓപ്പണര്‍മാര്‍. റോയല്‍സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബാറ്റര്‍മാരുടെ നിരയിലാണ് രഹാനെയുടെ സ്ഥാനം. ടീമിനായി പല മാച്ച് വിന്നിങ് പ്രകടനങ്ങളും അദ്ദേഹം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഓപ്പണറായി ഇറങ്ങി റോയല്‍സിനു വേണ്ടി രണ്ടു സെഞ്ച്വറികള്‍ നേടിയ രഹാനെ അഞ്ചു സീസണുകളില്‍ 350ന് മുകളില്‍ റണ്‍സും നേടി. അസ്‌നോദ്കറാവട്ടെ പ്രഥമ സീസണില്‍ 133ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ 311 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ താരത്തിനായിരുന്നു.

AJINKYA RAHANE RR

മൂന്നാം നമ്പറില്‍ കളിക്കുക റോയല്‍സിന്റെ ഇതിഹാസ താരങ്ങൡലൊരാളായ ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനായിരിക്കും. ഓള്‍ടൈം ഇലവന്റെ നായകനും അദ്ദേഹം തന്നെയാണ്. 2008, 13 സീസണുകളിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം വാട്‌സനായിരുന്നു. കന്നി സീസണില്‍ 473 റണ്‍സും 17 വിക്കറ്റുകളുമെടുത്ത അദ്ദേഹം ടീമിന്റെ ഹീറോയായി മാറിയിരുന്നു.

2013ല്‍ 543 റണ്‍സും 13 വിക്കറ്റുകളും വാട്‌സന്‍ നേടുകയും ചെയ്തു. വാട്‌സനു ശേഷം നാലാമനായി നിലവിലെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു കളിക്കും. റോയല്‍സിനെ സംബന്ധിച്ച് അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്. റോയല്‍സിലൂടെ വളര്‍ന്നുവന്ന സഞ്ജു ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് വരെ എത്തിനില്‍ക്കുകയും ചെയ്യുന്നു.

ഓള്‍ടൈം ഇലവനില്‍ അഞ്ചും ആറും സ്ഥാനങ്ങളിലുള്ളത് നിലവില്‍ ഓപ്പണറായി കളിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍, മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍ എന്നിവരാണ്. ആദ്യ ബോള്‍ മുതല്‍ തകര്‍ത്തടിക്കാന്‍ പ്രഹരശേഷിയുള്ള താരങ്ങളാണ് ഇരുവരും. റോയല്‍സിനായി ഫിനിഷറുടെ റോളില്‍ പല അവിസ്മരണീയ പ്രകടനങ്ങളും യൂസുഫ് നടത്തിയിട്ടുണ്ട്. 2008ലെ ഫൈനലില്‍ 37 ബോളില്‍ അദ്ദേഹം കുറിച്ച സെഞ്ച്വറി ഇന്നും ആരാധകര്‍ മറന്നിട്ടില്ല. കൂടാതെ പാര്‍ട്ട് ടൈം ബൗളറായി വിക്കറ്റുകളെടുക്കാനും യൂസുഫിനാവും.

YUSUF PATHAN RR

ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ രാഹുല്‍ തെവാത്തിയ, ശ്രേയസ് ഗോപാല്‍ എന്നിവരായിരിക്കും കളിക്കുക. റോയല്‍സ് വിട്ട തെവാത്തിയ നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി മിന്നുന്ന പ്രകടനം നടത്തുകയാണ്. ഫിനിഷറായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ തെവാത്തിയക്കു സാധിക്കും. ഒമ്പതാം നമ്പറില്‍ ഇംഗ്ലണ്ട് സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചറായിരിക്കും കളിക്കുക. റോയല്‍സിനായി മിന്നുന്ന പല പ്രകടനങ്ങളും അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. 2020ല്‍ റോയല്‍സ് അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം ആര്‍ച്ചര്‍ക്കയിരുന്നു.

പാകിസ്താന്റെ സൊഹൈല്‍ തന്‍വീര്‍, ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനാട്കട്ട് എന്നിവരായിരിക്കും റോയല്‍സ് ഇലവനിലെ മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍. 2008ലെ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് തന്‍വീറിനായിരുന്നു. 6.5ല്‍ താഴെ ഇക്കോണമി റേറ്റില്‍ 22 വിക്കറ്റുകളായിരുന്നു അന്നു അദ്ദേഹം നേടിയത്. ടീം ബാലന്‍സിനെ ബാധിക്കുമെന്നതിനാലാണ് വോണിനെ ഈ ഇലവനില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ടീമില്‍ ഇല്ലെങ്കിലും ഈ ഡ്രീം ഇലവനെ പരിശീലിപ്പിക്കുക വോണായിരിക്കും.

രാജസ്ഥാന്‍ റോയല്‍സ് ഓള്‍ടൈം ഇലവന്‍- അജിങ്ക്യ രഹാനെ, സ്വപ്‌നില്‍ അസ്‌നോദ്കര്‍, ഷെയ്ന്‍ വാട്‌സന്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജോസ് ബട്‌ലര്‍, യൂസുഫ് പഠാന്‍, രാഹുല്‍ തെവാത്തിയ, ശ്രേയസ് ഗോപാല്‍, ജോഫ്ര ആര്‍ച്ചര്‍, സൊഹൈല്‍ തന്‍വീര്‍, ജയദേവ് ഉനാട്കട്ട്.

Story first published: Tuesday, March 28, 2023, 8:47 [IST]
Other articles published on Mar 28, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+