Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

13 വര്‍ഷത്തെ കാത്തിരിപ്പ് തീര്‍ന്നു... ദാദയുടെ നാട്ടുകാര്‍ രഞ്ജി ഫൈനലില്‍, ബംഗാളിന് വമ്പന്‍ ജയം

കൊല്‍ക്കത്ത: 13 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ബംഗാള്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ കരുത്തരായ കര്‍ണാടകയെ നിലംപരിശാക്കിയാണ് സൗരവ് ഗാംഗുലിയുടെ നാട്ടുകാരുടെ ഫൈനല്‍ പ്രവേശനം. ഇതിനു മുമ്പ് 2006-07ലായിരുന്നു ബംഗാള്‍ അവസാനമായി രഞ്ജിയുടെ ഫൈനല്‍ കളിച്ചത്. അന്ന് മുംബൈയോട് അവര്‍ പരാജയപ്പെടുകയായിരുന്നു. 1989-90ല്‍ സൗരവ് ഗാംഗുലി അരങ്ങേറിയ സീസണിലാണ് ബംഗാള്‍ അവസാനമായി രഞ്ജി ട്രോഫിയില്‍ മുത്തമിട്ടത്. ഇപ്പോള്‍ ഗാംഗുലി ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനത്തു നില്‍ക്കെ മറ്റൊരു കിരീടത്തിന് കൈയെത്തുംദൂരത്തെത്തിയിരിക്കുകയാണ് ബംഗാള്‍.

1

മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ നയിച്ച കര്‍ണാടകയെ 174 റണ്‍സിനാണ് സെമിയില്‍ ബംഗാള്‍ കെട്ടുകെട്ടിച്ചത്. തുടര്‍ച്ചയായി മൂന്നാം സീസണിലാണ് കര്‍ണാടകയ്ക്കു സെമി ഫൈനലില്‍ കാലിടറിയത്. ഇന്ത്യന്‍ താരങ്ങളായ കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ എന്നിവരടക്കം മികച്ച താരങ്ങള്‍ ടീമിലുണ്ടായിട്ടും കര്‍ണാടയ്ക്കു ബംഗാളിന്റെ പോരാട്ടവീര്യത്തെ മറികടക്കാനായില്ല.

352 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കര്‍ണാടക രണ്ടാമിന്നിങ്‌സില്‍ വെറും 177 റണ്‍സിന് പുറത്താവുകയായിരുന്നു. രാഹുല്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ പാണ്ഡെ 12ഉം കരുണ്‍ ആറും റണ്‍സിന് മടങ്ങി. മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മാത്രമേ കര്‍ണാടക നിരയില്‍ പിടിച്ചുനിന്നുള്ളൂ.

2

മൂന്നിന് 98 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം കര്‍ണാടക രണ്ടാമിന്നിങ്‌സ് ആരംഭിച്ചത്. ടീം സ്‌കോറിലേക്കു 79 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പേഴേക്കും ശേഷിച്ച ഏഴു വിക്കറ്റുകള്‍ കൈവിട്ട അവര്‍ പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു.
ആറു വിക്കറ്റെടുത്ത മുകേഷ് കുമാണ് കര്‍ണാടകയുടെ കഥ കഴിച്ചത്. ഇഷാന്‍ പൊറെലും ആകാഷ് ദീപും രണ്ടു വിക്കറ്റ് വീതമെടുത്തു. സ്‌കോര്‍- ബംഗാള്‍ 312, 161. കര്‍ണാടക 122, 177.

Story first published: Tuesday, March 3, 2020, 15:25 [IST]
Other articles published on Mar 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+