Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അവിശ്വസനീയം, ഇന്ത്യ പഴയ ഇന്ത്യയല്ല, ഇത് ഫാസ്റ്റ് ബൗളര്‍മാരുടെ ടീം

ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങിനെ വാനോളം പുകഴ്ത്തി മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അവിശ്വസനീയമെന്നാണ് ടീമിന്റെ ഫാസ്റ്റ് ബൗളിങ് നിരയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ നടന്നു കൊണ്ടിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ പേസ് നിര കത്തിക്കയറിയതോടെയാണ് ഗവാസ്‌കര്‍ പ്രശംസയുമായി രംഗത്തുവന്നത്. 10 വിക്കറ്റുകളില്‍ ആറും പേസര്‍മാര്‍ക്കായിരുന്നു. ജസ്പ്രീത് ബുംറ നാലു വിക്കറ്റുകള്‍ കൊയ്തപ്പോള്‍ അരങ്ങേറ്റക്കാരനായ യുവ പേസര്‍ മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റുമെടുത്തിരുന്നു.

1

ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങിന്റെ ബെഞ്ച് നിരയുടെ കരുത്ത് അവിശ്വസനീയമാണെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. സ്പിന്നര്‍മാരുടെ കാര്യമെടുത്താല്‍ അത് പേസ് ബൗളിങുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല. സ്പിന്‍ വിഭാഗത്തില്‍ ബാക്കപ്പായി കൂടുതല്‍ മികച്ച താരങ്ങളെ ചൂണ്ടിക്കാണിക്കാനില്ല. പക്ഷെ ഫാസ്റ്റ് ബൗളിങ് വിഭാഗത്തില്‍ മികവുറ്റ താരങ്ങള്‍ ഒരുപാടുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

വളരെ വേഗത്തില്‍ ബൗള്‍ ചെയ്യുന്ന നവദീപ് സെയ്‌നി മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനു പുറത്താണ്. സ്ഥിരമായി 145 കിമി വേഗത്തില്‍ പന്തെറിയുന്ന ബൗളറാണ് അദ്ദേഹം. സന്നാഹ മല്‍സരങ്ങളില്‍ അത്ര നന്നായി പന്തെറിയാന്‍ സാധിക്കാത്തതിനാലാണ് സെയ്‌നിക്കു ബോക്‌സിങ് ഡേ ടെസ്റ്റില്‍ അവസരം നഷ്ടമായത്. എങ്കിലും അദ്ദേഹം ടീമിലുണ്ട്. ഉമേഷ് യാദവും ടീമിന്റെ ഭാഗമാണ്. ദേശീയ ടീമില്‍ അവസരം കാത്ത് ഒരുപാട് യുവതാരങ്ങള്‍ വാതിലില്‍ മുട്ടുന്നുണ്ടെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

2

ജിമ്മിലെ നടത്തുന്ന വ്യായാമ മുറകളാണ് ഇത്രയും ഫിറ്റായി ബൗള്‍ ചെയ്യാന്‍ അവരെ സഹായിക്കുന്നത്. നല്ല ശാരീരിക ശേഷി നമ്മുടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കുണ്ട്. പ്രൊഫഷണലുകളുടെ കീഴിലാണ് ഇവര്‍ പരിശീലനം നടത്തുന്നത്. അതാണ് വ്യത്യാസമുണ്ടാക്കുന്നത്. നന്നായി അധ്വാനിക്കാന്‍ തയ്യാറുള്ളവാണ് ഇപ്പോഴത്തെ തലമുറയെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

സീനിയര്‍ പേസര്‍മാരായ ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരില്ലാതെയാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യ കളിക്കുന്നത്. എന്നിട്ടും ഓസീസിനെ ആദ്യ ഇന്നിങ്‌സില്‍ 195 റണ്‍സിന് എറിഞ്ഞിടാന്‍ ബൗളിങ് നിരയ്ക്കു സാധിച്ചിരുന്നു.

Story first published: Monday, December 28, 2020, 9:04 [IST]
Other articles published on Dec 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+