
ദ്രാവിഡ് ടി20യില്‍ ഹാട്രിക് സിക്‌സ് നേടി
പൊതുവേ മെല്ലപ്പോക്ക് ബാറ്റ്‌സ്മാനെന്ന വിശേഷണമുള്ള താരമാണ് മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായ രാഹുല്‍ ദ്രാവിഡ്. ടെസ്റ്റിലാണ് ദ്രാവിഡ് കൂടുതലും ശ്രദ്ധ പിടിച്ചുപറ്റിയത്. ക്ഷമയോടെ എത്ര ഓവര്‍ നേരം വേണമെങ്കിലും ക്രീസില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ് ദ്രാവിഡ്. എന്നാല്‍ പരിമിത ഓവറില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ദ്രാവിഡ് പലപ്പോഴും പ്രയാസപ്പെടാറുണ്ട്.
പക്ഷെ ദ്രാവിഡ് ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഹാട്രിക് സിക്‌സ് നേടിയിട്ടുണ്ട്. 2011ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് ദ്രാവിഡ് ഈ നേട്ടം സ്വന്തമാക്കിയത്. സമിത് പട്ടേലിന്റെ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് പന്തും ദ്രാവിഡ് അതിര്‍ത്തി കടത്തി. ദ്രാവിഡില്‍ നിന്ന് ഇത്തരമൊരു പ്രകടനം അധികമാരും പ്രതീക്ഷിക്കാത്തതാണ്. ഐപിഎല്ലില്‍ ആര്‍സിബി, രാജസ്ഥാന്‍ ടീമുകള്‍ക്കായും ദ്രാവിഡ് കളിച്ചിട്ടുണ്ട്.

ലോര്‍ഡ്‌സില്‍ സെഞ്ച്വറി നേടി അഗാര്‍ക്കര്‍
ചരിത്ര പ്രാധാന്യമുള്ള ലോര്‍ഡ്‌സ് മൈതാനത്തില്‍ മികച്ച പ്രകടനം ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ലോര്‍ഡ്‌സില്‍ സെഞ്ച്വറി പ്രകടനമെന്ന നേട്ടം അധികമാര്‍ക്കും ഇല്ലാത്തതാണ്. എന്നാല്‍ ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടറായ അജിത് അഗാര്‍ക്കര്‍ ലോര്‍ഡ്‌സില്‍ സെഞ്ച്വറി പ്രകടനം നടത്തിയിട്ടുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പോലും നേടാനാവാത്ത റെക്കോഡാണിത്. 2002 ജൂലൈയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് അഗാര്‍ക്കറുടെ പ്രകടനം. 190 പന്ത് നേരിട്ട് 109 റണ്‍സാണ് അദ്ദേഹം നേടിയത്. മത്സരം 170 റണ്‍സിന് ഇന്ത്യ തോറ്റെങ്കിലും അഗാര്‍ക്കറുടെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. ലോര്‍ഡ്‌സിലെ അഗാര്‍ക്കറുടെ ഈ പ്രകടനം അധികമാര്‍ക്കും അറിയാത്ത കാര്യമാണ്.

ഗ്ലൗവിനുള്ളില്‍ സ്‌ക്വാഷ് ബോള്‍ വെച്ച് ഗില്ലി
2007ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ ഓസ്‌ട്രേലിയയുടെ ആദ്യം ഗില്‍ക്രിസ്റ്റ് റെക്കോഡ് പ്രകടനമാണ് നടത്തിയത്. 149 റണ്‍സുമായി ലോകകപ്പ് ഫൈനലിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് അന്ന് ഗില്ലി സ്വന്തം പേരിലാക്കി. 13 ഫോറും എട്ട് സിക്‌സും ഉള്‍പ്പെട്ട തകര്‍പ്പന്‍ ഇന്നിങ്. ശ്രീലങ്കയുടെ പേരുകേട്ട ബൗളിങ് നിര ഗില്‍ക്രിസ്റ്റിന്റെ ബാറ്റിങ് കരുത്തിന് മുന്നില്‍ തലകുനിച്ചു.
അന്നത്തെ ബാറ്റിങ് മികവിന്റെ രഹസ്യം പിന്നീട് ഗില്‍ക്രിസ്റ്റ് വെളിപ്പെടുത്തി. തന്റെ ഇടത് കൈക്കുള്ളില്‍ സ്‌ക്വാഷ് ബോള്‍ വെച്ചാണ് താന്‍ കളിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ഷോട്ടിന്റെ വേഗം കൂട്ടാനും ടൈമിങ് കൂട്ടാനും ഇത് സഹായിച്ചുനവെന്നും ബാറ്റിങ് കോച്ചിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും അന്ന് ഗില്ലി വെളിപ്പെടുത്തുകയുണ്ടായി. അധികമാര്‍ക്കും അറിവില്ലാത്ത സംഭവമാണിത്.

നാല് പന്തില്‍ 92 റണ്‍സ്
കേള്‍ക്കുമ്പോള്‍ അവിശ്വസിനീയമാണെങ്കിലും ക്രിക്കറ്റില്‍ ഇത് ഒരിക്കല്‍ സംഭവിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ആഭ്യന്തര ക്രിക്കറ്റ് ക്ലബ്ബ് മത്സരത്തിലാണ് ഇത് സംഭവിച്ചത്. നാല് പന്തില്‍ നേടിയത് 92 റണ്‍സാണ്. മോശം അംപയറിങ്ങാണ് ഇതിന് കാരണമെങ്കിലും ഇത്തരമൊരു സംഭവം ക്രിക്കറ്റില്‍ നടന്നിട്ടുണ്ട്. സുജാന്‍ മഹ്‌മൂദ് എന്ന ബൗളര്‍ തുടര്‍ച്ചയായി 20 നോബോള്‍ എറിയുകയും 20 പന്തും എതിര്‍ ടീം ബൗണ്ടറി നേടുകയും ചെയ്തു. ആകെ അനുവദിനീയമായ നാല് പന്തുകള്‍ താരം എറിഞ്ഞപ്പോള്‍ 92 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ പിറന്നത്. അധികമാര്‍ക്കും അറിയാത്ത സംഭവമാണിത്.


Click it and Unblock the Notifications












