Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഇംഗ്ലണ്ട് ആഷസ് ഭ്രമം വിട്ടേക്കൂ, ഓസീസിനേക്കാള്‍ ശക്തര്‍ ഇന്ത്യ! അവരെ തോല്‍പ്പിക്കൂ'

1

ഓസ്ട്രലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഐതിഹാസിക വിജയം നേടിയ ടീം ഇന്ത്യയെയാണ് ഇനി ഇംഗ്ലണ്ട് മുഖ്യ എതിരാളികളായി കാണേണ്ടതെന്നു മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രേയം സ്വാന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ അടുത്ത പരമ്പര ഇംഗ്ലണ്ടിനെതിരേയാണ്. ഫെബ്രുവരി ആദ്യവാരമാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. അതിനു ശേഷം അഞ്ചു ടി20കളും മൂന്നു ഏകദിനങ്ങളും ഇംഗ്ലീഷ് ടീം ഇന്ത്യയില്‍ കളിക്കും.

ക്യാപ്റ്റന്‍ വിരാട് കോലി ആദ്യ ടെസ്റ്റിനു ശേഷം നാട്ടിലേക്കു മടങ്ങിയിട്ടും ഓസ്‌ട്രേലിയക്കെതിരേയുള്ള ശേഷിച്ച ടെസ്റ്റുകളില്‍ ഇന്ത്യ ആധിപത്യം പുലര്‍ത്തിയതായും കുറച്ചു ടീമുകള്‍ക്കു മാത്രം കഴിയുന്ന കാര്യമാണിതെന്നും സ്വാന്‍ അഭിപ്രായപ്പെട്ടു.

ഓസീസ് ഇപ്പോള്‍ ബെസ്റ്റല്ല

ഓസീസ് ഇപ്പോള്‍ ബെസ്റ്റല്ല

ഇംഗ്ലണ്ട് എല്ലായ്‌പ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന ഓസ്‌ട്രേലിയയുമായുള്ള ആഷസ് ടെസ്റ്റ് പരമ്പര വരുന്നുവെന്നാണ്. ഓസീസ് ഇപ്പോള്‍ ലോകത്തിലെ മികച്ച ടീമല്ല. ഒരിക്കല്‍ ആയിരുന്നു, മറ്റുള്ളവരേക്കാള്‍ മൈലുകള്‍ മുന്നിലുമായിരുന്നു. പക്ഷെ ഓസീസിസ് ഇപ്പോള്‍ ആ പദവി നഷ്ടമായിരിക്കുന്നു. എങ്കിലും നമ്മള്‍ ഇംഗ്ലണ്ടുകാര്‍ക്കു ഇപ്പോഴും ആഷസ് ഭ്രമമാണെന്നും സ്വാന്‍ പറഞ്ഞു.
ആഷസിനു വേണ്ടി നമ്മള്‍ ഇനിയും പഴയതു പോലെ കാത്തിരിക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യയെ ഇന്ത്യയില്‍ വച്ച് കീഴടക്കുകയെന്നത് ഇപ്പോള്‍ ആഷസ് വിജയത്തേക്കാള്‍ വലുതാണെന്നാണ് ഞാന്‍ കരുതുന്നത്. 2012ല്‍ ഞങ്ങള്‍ തോല്‍പ്പിച്ച ശേഷം ഇന്ത്യയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുകയെന്നത് ഏറെക്കുറെ അസാധ്യമായി തീര്‍ന്നിരിക്കുകയാണ്. എന്തുകൊണ്ടാണിതെന്നും സ്വാന്‍ ചോദിക്കുന്നു.

പീറ്റേഴ്‌സനെ കണ്ടുപഠിക്കൂ

പീറ്റേഴ്‌സനെ കണ്ടുപഠിക്കൂ

ഇംഗ്ലണ്ടിനു ലോകത്തിലെ മികച്ച ടീമാവണമെങ്കില്‍ ആഷസില്‍ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ വച്ച് തോല്‍പ്പിക്കുകയാണ് ഏറ്റവും വലുതെന്ന ധാരണ മാറ്റേണ്ടതുണ്ട്. ഈ വര്‍ഷം ഡിസംബറിലാണ് ഓസ്‌ട്രേലിയയില്‍ ആഷസ് നടക്കുന്നത്. മുമ്പു സംഭവിച്ച പിഴവുകളില്‍ നിന്നും ഇംഗ്ലീഷ് താരങ്ങള്‍ പാഠമുള്‍ക്കൊള്ളണം. 2012ല്‍ അവസാനമായി ഇന്ത്യയില്‍ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ കെവിന്‍ പീറ്റേഴ്‌സന്‍ സ്പിന്നര്‍മാരെ മികച്ച രീതിയില്‍ നേരിട്ടിരുന്നു. അതുപോലെ കളിക്കാനായിരിക്കണം ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിക്കേണ്ടതെന്നും സ്വാന്‍ ആവശ്യപ്പെട്ടു. 41 കാരനായ സ്വാന്‍ 2008 മുതല്‍ 13 വരെ ഇംഗ്ലണ്ടിനായി 60 ടെസ്റ്റുകളില്‍ നിന്നും 255 വിക്കറ്റുകളെടുത്തിട്ടുള്ള ഓഫ്‌സ്പിന്നറാണ്.

BCCI adding new fitness test in yoyo test
സ്പിന്നര്‍മാര്‍ തിളങ്ങണം

സ്പിന്നര്‍മാര്‍ തിളങ്ങണം

നമ്മുടെ സ്പിന്നര്‍മാര്‍ വിക്കറ്റുകളെടുക്കുകയും കെവിന്‍ പീറ്റേഴ്‌സനെപ്പോലെ ആരെങ്കിലുമൊരാള്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ മികച്ച രീതിയില്‍ നേരിടുകയും ചെയ്താല്‍ മാത്രമേ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനു വിജയിക്കാന്‍ സാധിക്കുകയുള്ളൂവെന്നു സ്വാന്‍ ടീമിനു മുന്നറിയിപ്പ് നല്‍കി. സ്പിന്‍ ബൗളിങിനെതിരേ ഇംഗ്ലണ്ടിന്റെ ബാറ്റിങിന്റെ മുഖച്ഛായ അടിമുടി മാറ്റിയ ബാറ്റ്‌സ്മാനാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ പീറ്റേഴ്‌സന്‍. കുറച്ചധികം അഗ്രസീവായാണ് അദ്ദേഹം സ്പിന്നര്‍മാരെ നേരിട്ടിരുന്നത്. പീറ്റേഴ്‌സന്‍ വളരെ മികച്ച ബാറ്റ്‌സ്മാനനായിരുന്നു. 2012നു ശേഷം ഇംഗ്ലണ്ടിന് ഇന്ത്യയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല. അന്നത്തെ പര്യടനത്തില്‍ പീറ്റേഴ്‌സന്‍ എങ്ങനെയാണ് ബാറ്റ് ചെയ്തതെന്നു നമുക്ക് പഠിക്കാനായില്ല. അതൊരു ബ്ലൂപ്രിന്റായെടുത്താണ് ഇംഗ്ലീഷ് താരങ്ങള്‍ ബാറ്റ് ചെയ്യേണ്ടതെന്നും സ്വാന്‍ ഉപദേശിച്ചു.

Story first published: Friday, January 22, 2021, 16:51 [IST]
Other articles published on Jan 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+