Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പിങ്ക് ബോള്‍ ടെസ്റ്റിനു കാണികളും! മൊട്ടേറയിലെ മൂന്നാം ടെസ്റ്റിനു ആര്‍പ്പുവിളികളുയരും

അഹമ്മദാബാദ്: നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യയില്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തിനായി കാണികള്‍ക്കു വേണ്ടി സ്റ്റേഡിയം തുറന്നു കൊടുക്കുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു സാക്ഷ്യം വഹിക്കാന്‍ കാണികളെയും അനുവദിക്കാന്‍ ബിസിസിഐ തീരുമാനിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 24 മുതല്‍ അഹമ്മദാബാദിലെ പുതുക്കിപ്പണിത മൊട്ടേറ സ്റ്റേഡിയത്തില്‍ പകലും രാത്രിയുമായാണ് മൂന്നാം ടെസ്റ്റ്.

1

കഴിഞ്ഞ വര്‍ഷമാദ്യം കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു മല്‍സരത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നത്. ഈ മാസം അഞ്ചിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ആദ്യ രണ്ടു ടെസ്റ്റുകളും ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ്. ഇവ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ബിസിസിഐ നേരത്തേ തീരുമാനിച്ചിരുന്നു.

ഇന്ത്യയുടെ മൂന്നാമത്തെ പിങ്ക് ബോള്‍ ടെസ്‌റ്റെന്ന പ്രത്യേകത കൂടി അഹമ്മദബാബാദില്‍ 24ന് ആരംഭിക്കുന്ന ടെസ്റ്റ് മല്‍സരത്തിനുണ്ട്. 1,10,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള മൊട്ടേറ സ്റ്റേഡിയം പുതുക്കിപ്പണിത ശേഷം ഇവിടെ നടക്കുന്ന ആദ്യ മല്‍സരം കൂടിയാണിത്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്‌റ്റേഡിയമെന്നാണ് മൊട്ടേറ സ്റ്റേഡിയം ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2

2019ലായിരുന്നു ഇന്ത്യ തങ്ങളുടെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ കളിച്ചത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ടെസ്റ്റില്‍ ബംഗ്ലാദേശായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ഈ മല്‍സരത്തില്‍ ഇന്ത്യ ഗംഭീര വിജയവും കൊയ്തിരുന്നു. പിന്നീട് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചത് കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു. 2020 അവസാനത്തോടെ അഡ്‌ലെയ്ഡിലായിരുന്നു വിദേശത്തു ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റ്. ഈ മല്‍സരത്തില്‍ ദയനീയ തോല്‍വിയാണ് ഇന്ത്യക്കു നേരിട്ടത്. രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിനു പുറത്തായ ഇന്ത്യ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ചെറിയ ടോട്ടലെന്ന നാണക്കേടും തങ്ങളുടെ പേരില്‍ കുറിച്ചിരുന്നു.

Story first published: Monday, February 1, 2021, 13:24 [IST]
Other articles published on Feb 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+