Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അംപയര്‍മാര്‍ 'കണ്ണടച്ചാല്‍' ഇനി പണിയാവും... രഞ്ജി ട്രോഫിയിലും ഡിആര്‍എസ് വരുന്നു

ദില്ലി: ക്രിക്കറ്റ് മല്‍സരത്തിനിടെ അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ടീമിന് അവകാശം നല്‍കുന്ന ഡിആര്‍എസ് (ഡിസിഷന്‍ റിവ്യു സിസ്റ്റം) ഇതാദ്യമായി രഞ്ജി ട്രോഫിയിലും നടപ്പാക്കുന്നു. പുതിയ സീസണിലെ രഞ്ജിയില്‍ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങളിലാണ് ക്യാപ്റ്റന്‍മാര്‍ക്ക് ഡിആര്‍എസിന്റെ സഹായം ലഭിക്കുക. അംപയര്‍മാരുടെ ഭാഗത്തു നിന്നുണ്ടാവുന്ന ഗുരുതരമായ പിഴവുകള്‍ തിരുത്താന്‍ ഡിആര്‍എസിനു കഴിയുമെന്ന കണക്കുകൂട്ടലിലാണ് ബിസിസിഐ.

DRS

അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരങ്ങളിലേതു പോലെ ഹോക്ക് ഐ, അള്‍ട്രാ എഡ്ജ് തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സഹായം രഞ്ജിയിലെ ഡിആര്‍എസില്‍ ലഭിക്കില്ല. പകരം ലഭ്യമായ സാങ്കേതിക വിദ്യകളായിരിക്കും ഡിആര്‍എസിനു ഉപയോഗിക്കുകയെന്ന് ബിസിസിഐ ജനറല്‍ മാനേജര്‍ സാബ കരീം അറിയിച്ചു. രഞ്ജിയില്‍ ഡിആര്‍എസ് ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കാന്‍ സുപ്രീം കോടതി നിയമിച്ച ഭരണസമിതി ജൂണില്‍ അംഗീകാരം നല്‍കിയിരുന്നു.

കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ അംപയര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ വലിയ പിഴവുകള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര ക്രിക്കറ്റിലും ഡിആര്‍എസ് കൊണ്ടു വരുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിച്ചത്. കഴിഞ്ഞ രഞ്ജിയില്‍ കര്‍ണാടകയ്‌ക്കെതിരായ കളിയില്‍ സൗരാഷ്ട്ര താരം ചേതേശ്വര്‍ പുജാര അംപയര്‍മാരുടെ പിഴഴവ് കാരണം രണ്ടു തവണ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. ഈ പിഴവുകള്‍ മല്‍സരത്തില്‍ കര്‍ണാടകയുടെ തോല്‍വിക്കു കാരണമാവുകയും ചെയ്തിരുന്നു.

Story first published: Friday, July 19, 2019, 15:17 [IST]
Other articles published on Jul 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+