Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരാര്‍ നീട്ടാന്‍ ശാസ്ത്രി വിസമ്മതിച്ചു, ദ്രാവിഡിന് താല്‍പ്പര്യമില്ല? കോച്ചിങ് ടീം അടിമുടി മാറും

1

ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയുമായി കരാര്‍ പുതുക്കാനുള്ള ബിസിസിഐയുടെ നീക്കം പാളിയതായി റിപ്പോര്‍ട്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുകയാണ്. ഡിസംബറിലെ സൗത്താഫ്രിക്കന്‍ പര്യടനം വരെയെങ്കിലും ടീമിനൊപ്പം തുടരാന്‍ ബിസിസിഐ അദ്ദേഹത്തോടെ അഭ്യര്‍ഥിച്ചെങ്കിലും അതു നിരസിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ലോകകപ്പ് കഴിഞ്ഞാല്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന തീരുമാനത്തില്‍ തന്നെ ശാസ്ത്രി ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ ലോകകപ്പിനു ശേഷം പുതിയ കോച്ചിനെ തിരഞ്ഞെടുക്കാനുള്ള നീക്കത്തിലാണ് ബിസിസിഐ.

അടുത്തിടെ നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ സംഘത്തെ പരിശീലിപ്പിച്ചത് മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായിരുന്ന രാഹുല്‍ ദ്രാവിഡായിരുന്നു. ശാസ്ത്രിക്കു പകരം അദ്ദേഹം സ്ഥിരം കോച്ചായി വരാനുള്ള സാധ്യത കുറവാണ്. കാണം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ മേധാവിയാവാന്‍ ദ്രാവിഡ് വീണ്ടും നീക്കം തുടങ്ങിയെന്നാണ് വിവരം. നേരത്തേ എന്‍സിഎയുടെ മേധാവിയായിരുന്ന ദ്രാവിഡിന്റെ കാലാവധി അവസാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോച്ചായി വരുന്നതിനു പകരം പഴയ റോളില്‍ തന്നെ തിരിച്ചെത്താനാണ് ദ്രാവിഡ് ആഗ്രഹിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

2

ഇന്ത്യയുടെ ഏറ്റവും മികച്ച പരിശീലകരിലൊരാളായി ശാസ്ത്രി ഇതിനകം മാറിക്കഴിഞ്ഞു. 2017ല്‍ ആദ്യമായി മുഖ്യ കോച്ചായി വന്ന അദ്ദേഹത്തെ 2019ല്‍ വീണ്ടും ഇതേ റോളില്‍ നിയമിക്കുകയായിരുന്നു. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ച് പരമ്പര നേടാനായാതും അടുത്തിടെ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വിജയവുമെല്ലാം ശാസ്ത്രിയുടെ കരിയറിലെ വമ്പന്‍ നേട്ടങ്ങളാണ്. എന്നാല്‍ ഐസിസിയുടെ ഒരു കിരീടം പോലും ടീമിനു നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു സാധിക്കാത്തതില്‍ ബിസിസിഐയില്‍ അതൃപ്തിയുണ്ട്. 2013ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഐസിസിയുടെ ഒരു കിരീടം പോലും ഇന്ത്യക്കു നേടാനായിട്ടില്ല. 2017ലെ ചാംപ്യന്‍സ് ട്രോഫിയുടെയും ഈ വര്‍ഷത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെയും ഫൈനലുകളില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു.

ടി20 ലോകകപ്പിനു ശേഷം ശാസ്ത്രി പടിയിറങ്ങിയാല്‍ കോച്ചിങ് സംഘത്തിലെ മറ്റുള്ളവരെയും നിലനിര്‍ത്തേണ്ടെന്നാണ് ബിസിസിഐ തീരുമാനിച്ചത്. ബൗളിങ് കോച്ച് ഭരത് അരുണ്‍, ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരെയെല്ലാം ഇതോടെ മാറ്റും. കൂട്ടത്തില്‍ ഭരത് അരുണിന്റെ പ്രകടനമാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യന്‍ ബൗളിങ് നിരയിലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയിലൊന്നാക്കി മാറ്റിയെടുത്തത് അദ്ദേഹത്തിന്റെ മികവാണ്. ഇന്ത്യന്‍ പേസ് ബൗളിങ് യൂണിറ്റ് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം കരുത്തരായി മാറിയതും ഭരതിന്റെ കീഴിലാണെന്നു കാണാം. എന്നാല്‍ ബാറ്റിങ് കോച്ച് റാത്തോര്‍ അടുത്തിടെ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലി, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ ടെസ്റ്റിലെ മോശം പ്രകടനമാണ് കാരണം.

ടി20 ലോകകപ്പിനു ശേഷം നവംബറില്‍ ന്യൂസിലാന്‍ഡുമായി ഇന്ത്യ പരമ്പര കളിക്കുന്നുണ്ട്. ശാസ്ത്രി കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതിനാല്‍ ഈ പരമ്പരയില്‍ പുതിയ കോച്ചിങ് സംഘത്തിനു കീഴിലായിരിക്കും ഇന്ത്യ കളിക്കുന്നത്.

Story first published: Thursday, September 16, 2021, 14:38 [IST]
Other articles published on Sep 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+