കൊറോണ: ഇന്ത്യയില്‍ ഇനി ക്രിക്കറ്റില്ല! മുഴുവന്‍ ആഭ്യന്തര ടൂര്‍ണമെന്റുകളും റദ്ദാക്കി ബിസിസിഐ
മുംബൈ: കൊറോണ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇനി നടക്കാനിരിക്കുന്ന എല്ലാ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളും റദ്ദാക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഇറാനി കപ്പുള്‍പ്പെടെയുള്ള ഒരു ടൂര്‍ണമെന്റും ഇനി നടക്കാന്‍ സാധ്യതയില്ല. വാര്‍ത്താക്കുറിപ്പിലൂടെയാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്.

ഇറാനി കപ്പ്, സീനിയര്‍ വനിതകളുടെ ഏകദിന നോക്കൗട്ട്, വിസ്സി ട്രോഫി, സീനിയര്‍ വനിതകളുടെ ഏകദിന ചാലഞ്ചര്‍, വനിതകളുടെ അണ്ടര്‍ 19 ഏകദിന നോക്കൗട്ട്, വനിതകളുടെ അണ്ടര്‍ 19 ടി20 ലീഗ്, സൂപ്പര്‍ ലീഗും നോക്കൗട്ടും, വനിതകളുടെ അണ്ടര്‍ 19 ടി20 ചാലഞ്ചര്‍ ട്രോഫി, വനിതകളുടെ അണ്ടര്‍ 23 നോക്കൗട്ട്, വനിതകളുടെ അണ്ടര്‍ 23 ഏകദിന ചാലഞ്ചര്‍ തുടങ്ങിയ ടൂര്‍ണമെന്റുകളാണ് ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ നിര്‍ത്തി വച്ചിരിക്കുന്നത്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കാനിരുന്ന ഏകദിന പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞ ദിവസം ബിസിസിഐ റദ്ദാക്കിയിരുന്നു. കൂടാതെ മാര്‍ച്ച് 29ന് ആരംഭിക്കാനിരുന്ന ഐപിഎല്ലിന്റെ 13ാം സീസണും മാറ്റിവച്ചിരുന്നു. ഏപ്രില്‍ 15നായിരുന്നു ഇനി ഐപിഎല്ലിനു തുടക്കമാവുക. എന്നാല്‍ ഏപ്രില്‍ 15നും സീസണ്‍ തുടങ്ങാവുമോയെന്ന കാര്യം ഉറപ്പില്ല. ഡെഡ് ലൈനിനുള്ളില്‍ ആരംഭിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇത്തവണ ഐപിഎല്‍ റദ്ദാക്കി വേണ്ടി വരുമെന്ന് ഐപിഎല്‍ ഒഫീഷ്യല്‍ അറിയിച്ചിരുന്നു.
ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഐപിഎല്‍ ഏപ്രില്‍ 15ലേക്കു നീട്ടിയതോടെ മല്‍സരങ്ങളെല്ലാം പുനര്‍ ക്രമീകരിക്കേണ്ടിവരും. ഏപ്രിലില്‍ ടൂര്‍ണമെന്റ് ആരംഭിക്കാനാവുമോയെന്ന കാര്യം ഏപ്രില്‍ 10ഓടെ തന്നെ തീരുമാനമാവും. ഏപ്രില്‍ 20ന് ഐപിഎല്‍ തുടങ്ങിയില്ലെങ്കില്‍ പിന്നെ അടുത്ത വര്‍ഷം മാത്രമേ ടൂര്‍ണമെന്റ് നടക്കുയെന്ന് ഒഫീഷ്യല്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications