ദില്ലി: സെപ്തബരില് യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഷെഡ്യൂളിനെതിരേ ബിസിസിഐ രംഗത്ത്. മല്സരക്രമത്തിലെ പിഴവുകളാണ് ഇതിനു കാരണം. നേരത്തേ ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം വീരേന്ദര്‍ സെവാഗും ഷെഡ്യൂളിനെ വിമര്‍ശിക്കുകയും ഇന്ത്യ കളിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തലതിരിഞ്ഞ ഷെഡ്യൂളാണ് ഏഷ്യാ കപ്പിലേതെന്നു ബിസിസിഐ ഒഫീഷ്യല്‍ ആരോപിച്ചു.
പുലിക്ക് പിറന്നത് പുലിക്കുട്ടി തന്നെ!! ജൂനിയര്‍ ദ്രാവിഡിന്റെ മിന്നും പ്രകടനം... ടീമിന്റെ ഹീറോ
കോലി കിങ് തന്നെ, പക്ഷെ ഇന്ത്യന്‍ നായകന് കഴിയാത്ത ചിലതുണ്ട്!! തകര്‍ക്കാനാവാത്ത റെക്കോര്‍ഡുകള്‍...
ഇന്ത്യക്കു ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടു ദിവസം മല്‍സരങ്ങളുണ്ട്. സെപ്തംബര്‍ 18നാണ് ആദ്യത്തേതെങ്കില് തൊട്ടടുത്ത ദിവസം ചിരവൈരികളായ പാകിസ്താനുമായും ഇന്ത്യ കൊമ്പുകോര്‍ക്കുന്നുണ്ട്. ഇങ്ങനെയൊരു ഷെഡ്യൂള്‍ തയ്യാറാക്കിയവര്‍ കുറച്ചു പോലും സാമാന്യബുദ്ധി പ്രയോഗിച്ചിട്ടുണ്ടാവില്ല. രണ്ടു ദിവസത്തെ വിശ്രമം കഴിഞ്ഞെത്തുന്ന പാകിസ്താനെയാണ് ആദ്യ കളി കഴിഞ്ഞ് രണ്ടാം ദിനം തന്നെ ഇന്ത്യക്കു നേരിടേണ്ടണ്ടതെന്നും ബിസിസിഐ ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി.
ഈ ഷെഡ്യൂള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. മാറ്റിയേ തീരൂ. ടൂര്‍ണമെന്റിന്റെ സംഘാടകരെ സംബന്ധിച്ചിടത്തോളം ഇത് പണം മാത്രം മുന്നില്‍ കണ്ടുള്ള ഷെഡ്യൂളാണ്. എന്നാല്‍ ടീമിനെ സംബന്ധിച്ച് ഓരോ മല്‍സരവും കൃത്യമായി ഷെഡ്യൂള്‍ ചെയ്യുന്നതു തന്നെയാണ് പ്രധാനമെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.