Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അടുത്ത ഐപിഎല്ലും യുഎഇയിലേക്ക് ? ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയും അവിടെ തന്നെ! കരാര്‍ ഒപ്പിട്ട് ബിസിസിഐ

ദുബായ്: ഈ സീസണിലെ ഐപിഎല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് യുഎഇയിലേക്കു മാറ്റിയത് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കിയിരുന്നു. ഇന്ത്യയില്‍ ടൂര്‍ണമെന്റ് നടത്താനുള്ള ഒരു സാഹചര്യവും ഇല്ലെന്നു ബോധ്യമായതോടെയായിരുന്നു ടൂര്‍ണമെന്റ് മാറ്റി വയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായത്. ഇതാദ്യമായാണ് ഐപിഎല്ലിന്റെ ഒരു സീസണ്‍ മുഴുവന്‍ യുഎഇയിലേക്കു മാറ്റിയത്. നേരത്തേ 2014ല്‍ ഇന്ത്യയില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഐപിഎല്ലിലെ ആദ്യ പാദ മല്‍സരങ്ങള്‍ അവിടെ നടന്നിരുന്നു.

1

2021ലെ അടുത്ത ഐപിഎല്ലും ഇന്ത്യയില്‍ നടന്നേക്കില്ലെന്നാണ് ഏറ്റവും പുതിയ സൂചനകള്‍. മാത്രമല്ല ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അടുത്ത വര്‍ഷത്തെ ഐപിഎല്ലിനു മുമ്പ് നടത്താന്‍ തീരുമാനിച്ചിരുന്ന ടെസ്റ്റ് പരമ്പരയ്ക്കും യുഎഇ തന്നെ വേദിയായേക്കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനു വേണ്ടി ബിസിസിഐയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡും (ഇസിബി) തമ്മില്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഇതോടെയാണ് ഭാവിയില്‍ ഐപിഎല്‍ ഉള്‍പ്പെടെ ഇന്ത്യയുടെ പല പരമ്പരകള്‍ക്കും യുഎഇ ആതിഥേയത്വം വഹിക്കാനുള്ള സാധ്യത ശക്തമായത്.

ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. താനും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സരൂനിയും തമ്മില്‍ ധാരണാപത്രത്തിലും ഹോസ്റ്റിങ് കരാറിലും ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം കൂടുതല്‍ ദൃഢമാക്കുകയാണ് ലക്ഷ്യം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ട്രഷര്‍ അരുണ്‍ ധുമാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തുവെന്നായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം ജയ് ഷാ ട്വീറ്റ് ചെയ്തത്.

ഇന്ത്യയില്‍ കൊവിഡ് ബാധയില്‍ വന്‍ വര്‍ധനവാണ് ദിവസേന ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉടനെയൊന്നും ഇത് നിയന്ത്രണ വിധേയമാവുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തു 54 ലക്ഷം കൊവിഡ് ബാധിതരുണ്ട്. കണക്കുകളില്‍ ലോകത്തു തന്നെ അമേരിക്ക മാത്രമേ ഇന്ത്യക്കു മുന്നിലുള്ളൂ.

അടുത്ത സീസണിലെ ഐപിഎല്‍ നടക്കേണ്ടത് മാര്‍ച്ച് അവസാനം മുതല്‍ മേയ് അവസാനം വരെയാണ്. അപ്പോഴേക്കും ഇന്ത്യയില്‍ സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമാവാന്‍ സാധ്യതയില്ല. അതിനാല്‍ തന്നെ അടുത്ത സീസണും യുഎഇയില്‍ തന്നെ ടൂര്‍ണമന്റ് നടക്കാന്‍ സാധ്യതയേറെയാണ്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞ് ജനുവരി- ഫെബ്രുവരി മാസങ്ങളിലാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനത്തിന് എത്തുന്നത്. ഇതും നടക്കാനുള്ള സാധ്യത കുറവാണ്.

Story first published: Sunday, September 20, 2020, 19:41 [IST]
Other articles published on Sep 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+