Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീറും രാമനും പരിശീലിപ്പിക്കും? ബിസിസിഐ ഇത് എന്ത് ഭാവിച്ച്! ഇന്ത്യന്‍ ടീം തകര്‍ന്നടിയുമോ

മുംബൈ: ഈ മാസം അവസാനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെത്തുമെന്നാണ് ബിസിസി ഐ വ്യക്തമാക്കിയിട്ടുള്ളത്. ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുമ്പോള്‍ പകരക്കാരനായി ഗൗതം ഗംഭീര്‍ എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഗംഭീറിന്റെ ആദ്യ ഘട്ട അഭിമുഖം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഇന്ത്യയുടെ പരിശീലകനാവാന്‍ താല്‍പര്യമുണ്ടെന്ന് ഗംഭീര്‍ തുറന്ന് പറയുകയും ചെയ്തിരുന്നു.

നേരത്തെ ഗംഭീര്‍ മാത്രമാണ് ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്‍കിയത് എന്നതായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ കൂട്ടത്തിലേക്ക് ഡബ്ല്യു വി രാമന്റെ പേരും ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ ഓപ്പണറായിരുന്ന രാമന്‍ ഗംഭീറിനെക്കാള്‍ അനുഭവസമ്പന്നനായ പരിശീലകനാണ്. ഇതിനോടകം നിരവധി ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഗംഭീര്‍ ഉപദേഷ്ടാവായി മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെ ഉപദേഷ്ടാവായിരുന്നു ഗംഭീര്‍.

ഈ അനുഭവസമ്പത്ത് വെച്ച് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാന്‍ ഗംഭീറിന് സാധിക്കുമോയെന്ന കാര്യത്തിലും സംശയമുണ്ട്. ഇപ്പോഴിതാ തികച്ചും അപ്രതീക്ഷിതമായ നീക്കത്തിന് ബിസിസി ഐ തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഇന്ത്യക്ക് ഓരോ ഫോര്‍മാറ്റിലും ഓരോ ടീമെന്ന നിര്‍ദേശം ഗംഭീര്‍ അഭിമുഖത്തില്‍ വെച്ചിരുന്നു. അതുകൊണ്ടുതന്നെ ചുവപ്പ് ബോള്‍ ക്രിക്കറ്റിലും വെള്ളബോള്‍ ക്രിക്കറ്റിലും പ്രത്യേക പരിശീലകരെന്ന തീരുമാനത്തിലേക്ക് ബിസിസി ഐ എത്തിയെന്നാണ് വിവരം.

ഏകദിനത്തിലും ടി20യിലും ഗംഭീര്‍ ഇന്ത്യയെ പരിശീലിപ്പിക്കും. എന്നാല്‍ ടെസ്റ്റില്‍ ഗംഭീര്‍ അത്ര വലിയ റെക്കോഡുള്ള താരമല്ല. ഇത് പരിഗണിച്ച് ടെസ്റ്റില്‍ ഡബ്ല്യുവി രാമനെ ഇന്ത്യ പരിശീലകനാക്കിയേക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ഇന്ത്യന്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇന്ത്യന്‍ ടീം ഇതുവരെ ഇത്തരമൊരു രീതിയില്‍ കളിച്ചിട്ടില്ല. സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയും കോച്ചിങ്ങുമെല്ലാം നേരത്തെ ശക്തമായി എതിര്‍ക്കപ്പെട്ട കാര്യങ്ങളാണ്.

virat kohli yashasvi jaiswal

ഇന്ത്യന്‍ ടീമിന്റെ സാഹചര്യത്തില്‍ ഇത് ഫലം കാണില്ലെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരെപ്പോലെയെല്ലാം വ്യത്യസ്ത നായകന്മാരേയും പരിശീലകരേയും പരിഗണിക്കാനൊരുങ്ങുകയാണ് ബിസിസി ഐ. ഇത് ഒരു തരത്തില്‍ ടീമിന് ഗുണം ചെയ്യും. ഗംഭീറിന് പരിമിത ഓവര്‍ മാത്രം നോക്കുമ്പോള്‍ അത്രയും ജോലിഭാരമേയുണ്ടാവൂ. ടെസ്റ്റിലും ക്യാപ്റ്റനാവുമ്പോള്‍ ഇടവേളയില്ലാതെ ടീമിനൊപ്പം കഴിയേണ്ടി വരും.

കൂടാതെ ഓരോ ഫോര്‍മാറ്റിലും ഓരോ ടീം വരുമ്പോള്‍ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികവ് കാട്ടുന്നവര്‍ക്ക് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കെത്താനുള്ള അവസരം ഇതിലൂടെ ലഭിക്കും. ഇത്തരമൊരു രീതി വരുന്നത് താരങ്ങളുടെ ജോലിഭാരം കുറക്കാനും ഇവര്‍ക്ക് മുകളിലുള്ള സമ്മര്‍ദ്ദം കുറക്കാനും പരിക്ക് കുറക്കാനും സഹായിക്കും. പക്ഷെ ഇങ്ങനെ വരുമ്പോള്‍ സൂപ്പര്‍ താരങ്ങളുടെ ആധിപത്യം നഷ്ടമാവും.

വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് ഗംഭീര്‍ മുഖ്യ പരിശീലകനാവുന്നതിനോടും പുതിയ പരിഷ്‌കാരങ്ങളോടും എതിര്‍പ്പുണ്ടെന്നാണ് വിവരം. ഗംഭീര്‍ വന്നാല്‍ രോഹിത്തിന്റേയും കോലിയുടേയും ടി20യിലെ ഭാവി അവസാനിപ്പിക്കും. ഇവരെ ടെസ്റ്റിലേക്ക് ഒതുക്കാനാണ് സാധ്യത. കോലിയും രോഹിതും ഗംഭീറിന്റെ സഹതാരങ്ങളായിരുന്നവരാണ്. ഗംഭീര്‍ ടെസ്റ്റില്‍ വലിയ സാങ്കേതിക മികവുള്ള താരമല്ല. അതുകൊണ്ടുതന്നെ രാമനെപ്പോലെയൊരു സീനിയര്‍ വരുന്നത് നന്നായിരിക്കും.

ഇതുവരെ ശീലമില്ലാത്ത സ്പ്ലിറ്റ് പരിശീലകന്‍, ക്യാപ്റ്റന്‍സി രീതി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫലം കാണുമെന്ന് കരുതാനാവില്ല. സീനിയര്‍ താരങ്ങള്‍ ഉടക്കിയാല്‍ ടീം വലിയ പ്രതിസന്ധിയിലേക്ക് പോയേക്കും. പരിശീലകരും താരങ്ങളും എതിരിട്ടു നില്‍ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയേക്കും. എന്തായാലും ചില ചരിത്ര നീക്കങ്ങള്‍ക്ക് ബിസിസി ഐ തയ്യാറെടുക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.

Story first published: Thursday, June 20, 2024, 13:44 [IST]
Other articles published on Jun 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+