For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദ്രാവിഡ് മാറുന്നു, ഇന്ത്യയുടെ ടി20 കോച്ചാവാന്‍ ലക്ഷ്മണ്‍! മണ്ടത്തരമെന്ന് ഫാന്‍സ്, പ്രതികരണം

ഏകദിനത്തിലും ടെസ്റ്റിലും ദ്രാവിഡ് പരിശീലകനായിത്തുടരുമ്പോള്‍ ലക്ഷ്മണ്‍ ടി20 പരിശീലകനാവട്ടേയെന്ന നിലപാടിലാണ് ബിസിസി ഐ

1

മുംബൈ: തകര്‍ന്നടിയുന്ന ഇന്ത്യന്‍ ടീമിനെ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ ശക്തമായ പദ്ധതികള്‍ മെനയുകയാണ് ബിസിസി ഐ. നിലവില്‍ സെലക്ഷന്‍ കമ്മിറ്റിയെയടക്കം പിരിച്ചുവിട്ട് ജനുവരിയോടെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഇന്ത്യ ആലോചിക്കുന്നത്. ടീമിലടക്കം വലിയ ഉടച്ചുപണികള്‍ ഇന്ത്യ നടത്തിയേക്കും. ടി20യില്‍ കാര്യമായ മാറ്റം കൊണ്ടുവരാനാണ് ബിസിസി ഐ ആലോചിക്കുന്നത്. കഴിവുള്ള യുവതാരങ്ങള്‍ക്ക് ടി20യില്‍ കൂടുതല്‍ അവസരം നല്‍കുകയാണ് ലക്ഷ്യം.

നേരത്തെ തന്നെ രോഹിത് ശര്‍മയെ ടി20 നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ നായകനാവുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ ടി20 പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡിനെ മാറ്റി പകരം വിവിഎസ് ലക്ഷ്മണെ ഇന്ത്യ എത്തിക്കാനുള്ള പദ്ധതിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

1

മൂന്ന് ഫോര്‍മാറ്റിലും മൂന്ന് ടീം എന്നതാണ് ഇന്ത്യയുടെ പദ്ധതി. ഏകദിനത്തിലും ടെസ്റ്റിലും ദ്രാവിഡ് പരിശീലകനായിത്തുടരുമ്പോള്‍ ലക്ഷ്മണ്‍ ടി20 പരിശീലകനാവട്ടേയെന്ന നിലപാടിലാണ് ബിസിസി ഐ. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. ഇന്ത്യയുടെ ടി20 പരിശീലകനായി ലക്ഷ്മണെത്തുമെന്ന സൂചനകള്‍ പുറത്തുവന്നതുമുതല്‍ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. നിലവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മണ്‍. ദ്രാവിഡിന്റെ അഭാവത്തില്‍ ഇന്ത്യയെ പരിശീലിപ്പിക്കുന്ന ചുമതല ലക്ഷ്മണിനാണ്.

അന്താരാഷ്ട്ര ടി20 കളിക്കാത്ത ലക്ഷ്മണ്‍ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ലക്ഷ്മണെ ഇന്ത്യ ടി20 പരിശീലകനാക്കുന്നത് മണ്ടന്‍ തീരുമാനമായിരിക്കുമെന്നാണ് ആരാധക പക്ഷം. ലക്ഷ്മണിന്റെ ടി20യിലെ കണക്കുകള്‍ നിരത്തിയാണ് അദ്ദേഹം ടി20യില്‍ കളിപഠിപ്പിക്കാന്‍ യോഗ്യനല്ലെന്ന് ആരാധകര്‍ വാദിക്കുന്നത്.

കൂടുതല്‍ ആരാധകരും ഇന്ത്യക്ക് വിദേശ പരിശീലകനാണ് വേണ്ടതെന്നാണ് അഭിപ്രായപ്പെടുന്നത്. 2013ന് ശേഷം ഒരു തവണ പോലും ഇന്ത്യക്ക് ഐസിസി കിരീടം നേടാനായിട്ടില്ല. നിലവിലെ ഇന്ത്യയുടെ പരിശീലക സംവിധാനം മാറണമെന്നും ഇംഗ്ലണ്ടിനെപ്പോലെയും ഓസ്‌ട്രേലിയയെപ്പോലെയും കളിക്കാന്‍ ഇന്ത്യക്ക് വിദേശ പരിശീലകനാണ് വേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ബിസിസി ഐ ഇപ്പോഴും ഇന്ത്യന്‍ പരിശീലകനെന്ന നിലപാടില്‍ത്തന്നെയാണുള്ളത്.

1

ഇന്ത്യക്ക് ടി20യില്‍ മുന്നേറാന്‍ ടി20 കളിച്ച് അനുഭവസമ്പത്തുള്ള പരിശീലകര്‍ വേണം. ഭയമില്ലാതെ ബാറ്റ് ചെയ്യാനും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും സാധിക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ വേണം. പ്രധാനമായും കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ ഇന്ത്യക്ക് വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. നിലവില്‍ ഹര്‍ദിക് പാണ്ഡ്യയെ മാത്രമാണ് ഇന്ത്യക്ക് വിശ്വസ്തനായ ഓള്‍റൗണ്ടറെന്ന് വിളിക്കാനാവുക.

വീരേന്ദര്‍ സെവാഗിനെ പരിശീലകനാക്കണമെന്ന് പറയുന്നവര്‍ ഏറെയാണ്. രവി ശാസ്ത്രിയെ മടക്കിക്കൊണ്ടുവരണമെന്നാണ് മറ്റുചിലര്‍ പറയുന്നത്. ലക്ഷ്മണെ കൊണ്ടുവരുന്നതിലും നല്ലത് ദ്രാവിഡ് തന്നെ തുടരുന്നതാണെന്നും ആരാധകര്‍ പരിഹസിക്കുന്നു. എബി ഡിവില്ലിയേഴ്‌സിനെ പരിശീലകനാക്കാന്‍ ശ്രമിക്കൂയെന്നാണ് മറ്റ് ചില ആരാധകരുടെ ഉപദേശം. എന്തായാലും ഇതൊന്നും നിലവില്‍ ബിസിസി ഐ പരിഗണിച്ചേക്കില്ല. ദ്രാവിഡിനെ ടി20യില്‍ നിന്ന് മാറ്റി പകരം ലക്ഷ്മണെ ടി20 പരിശീലകനാക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് തന്നെ പറയാം.

Story first published: Sunday, December 11, 2022, 22:36 [IST]
Other articles published on Dec 11, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+