Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: നാലാം ടെസ്റ്റ് കളിക്കാം, പക്ഷെ ഇന്ത്യക്കു ഒരു ഡിമാന്റുണ്ട്! എന്തെന്നറിയാം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ബ്രിസ്ബണിലെ ഗാബയില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. ക്വാറന്റീന്‍ നിബന്ധനയില്‍ ചില ഇളവുകള്‍ വരുത്തിയില്ലെങ്കില്‍ നാലാം ടെസ്റ്റിനായി ഇവിടേക്കു വരാന്‍ തയ്യാറല്ലെന്ന നിലപാടില്‍ തന്നൊണ് ഇന്ത്യ. ഇതു സംബന്ധിച്ച് ബിസിസിഐ ക്രിക്കറ്റ് ഓസ്‌ട്രേലിയക്കു ഔദ്യോഗികമായി കത്തയച്ചു കഴിഞ്ഞുവെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.

ബിസിസിഐയുടെ ഒരു ഒഫീഷ്യല്‍ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.
തങ്ങളുടെ ചില ഡിമാന്റുകള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അവ അത്ര ഗൗരമുള്ള ഡിമാന്റുകളല്ലെന്നും ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തി.

ഇളവുകള്‍ വരുത്തണം

ഇളവുകള്‍ വരുത്തണം

ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുകയാണ്. എങ്കിലും ഇന്നു ബിസിസിഐ ക്രിക്കറ്റ് ഓസ്‌ട്രേലിയക്കു ഔദ്യോഗികമായി കത്തയച്ചു കഴിഞ്ഞു. ബ്രിസ്ബണില്‍ അടുത്ത ടെസ്റ്റ് നടക്കണമെങ്കില്‍ താരങ്ങള്‍ക്കുള്ള ക്വാറന്റീന്‍ ഉപാധികളില്‍ ചില വിട്ടുവീഴ്ചകള്‍ വരുത്തണമെന്നാണ് ആവശ്യം. നേരത്തേ ഒപ്പുവച്ച ധാരണാപത്രത്തില്‍ ഇന്ത്യന്‍ ടീമിന് രണ്ടു കടുത്ത ക്വാറന്റീനില്‍ കഴിയേണ്ടി വരുമെന്ന ഉപാധിയില്ലായിരുന്നു. ഓസ്‌ട്രേലിയയിലെത്തിയപ്പോള്‍ ഒരു തവണ ഇന്ത്യന്‍ ടീം കടുത്ത ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു. പരിശീലനത്തിനു ശേഷം നേരെ ഹോട്ടല്‍ മുറിയിലേക്കു മടങ്ങുകയായിരുന്നു ചെയ്തിരുന്നത്. വീണ്ടും സമാനമായ ഒരു ക്വാറന്റീനില്‍ കഴിയുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ബിസിസിഐ ഒഫീഷ്യല്‍ വിശദമാക്കി.

ഡിമാന്റുകള്‍ സിംപിളാണ്

ഡിമാന്റുകള്‍ സിംപിളാണ്

ഞങ്ങളുടെ ഡിമാന്റുകള്‍ വളരെ സിംപിളാണ്. യുഎഇ വേദിയായ കഴിഞ്ഞ ഐപിഎല്ലിലേതു പോലെ ഹോട്ടലിലെ ബയോ ബബ്‌ളിനുള്ളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഒരുമിച്ച് അടുത്തിടപഴകാന്‍ ആഗ്രഹിക്കുന്നു. കൂടാതെ ഹോട്ടലില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാനും ടീം മീറ്റിങ്ങുകള്‍ ഒരുമിച്ച് കൂടാനും ഇവര്‍ക്കു അനുവാദം വേണം. ഇവ ഇത്ര വലിയ ഡിമാന്റുകളല്ലെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ ബ്രിസ്ബണില്‍ ഇന്ത്യന്‍ ടീമിന് ഇവയ്‌ക്കൊന്നും അനുമതിയില്ല. ഹോട്ടല്‍ മുറിയിലോ പുറത്തോ വച്ച് താരങ്ങള്‍ക്കു പരസ്പരം കാണാനോ സംസാരിക്കാനോ കഴിയില്ല. മല്‍സരമുള്ള ദിവസങ്ങളില്‍പ്പോലും കളി കഴിഞ്ഞയുടന്‍ താരങ്ങള്‍ക്കു ഗ്രൗണ്ടില്‍ നിന്നും നേരെ ഹോട്ടല്‍ മുറികളിലേക്കു മടങ്ങുകയും വേണം.

ഇന്ത്യയെ വിമര്‍ശിച്ച് ഹാഡിന്‍

ഇന്ത്യയെ വിമര്‍ശിച്ച് ഹാഡിന്‍

ബ്രിസ്ബണിലെ ക്വാറന്റീന്‍ നിബന്ധനകള്‍ പാലിക്കാനാവില്ലെന്ന ഇന്ത്യയുടെ നിലപാടിനെതിരേ വിമര്‍ശനവുമായി ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.
ക്രിക്കറ്റിന്റെ പോയിന്റില്‍ നിന്നും നോക്കിയാല്‍ എന്തു കൊണ്ടായിരിക്കാം ഇന്ത്യ ബ്രിസ്ബണിലേക്കു പോവാന്‍ ആഗ്രഹിക്കാത്തതെന്നു ഹാഡിന്‍ ചോദിക്കുന്നു. ഗാബയില്‍ ആരും വിജയിക്കാറില്ല. ഓസ്‌ട്രേലിയ ഏറ്റവും മികച്ച ക്രിക്കറ്റാണ് ഇവിടെ കാഴ്ചവയ്ക്കാറുള്ളത്. ഏറെക്കാലമായി ഓസീസല്ലാതെ മറ്റൊരു ടീമും വിജയിച്ചിട്ടുമില്ലെന്നും ഹാഡിന്‍ അഭിപ്രായപ്പെട്ടിരുന്നു.

Story first published: Friday, January 8, 2021, 14:11 [IST]
Other articles published on Jan 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+