For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ യുഎഇയില്‍ തന്നെ- ഉറപ്പിച്ച് ബിസിസിഐ, സമ്മതമറിയിച്ച് കത്തയച്ചു

ഏപ്രിലിലാണ് യുഎഇ ടൂര്‍ണമെന്റിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ചത്

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ തന്നെ നടക്കും. ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റ് യുഎഇയ്ക്കു വിട്ടു തരാന്‍ സമ്മതമറിയിച്ച് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന് കത്തയച്ചിരിക്കുകയാണ് ബിസിസിഐ. ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന് ബിസിസിഐ കത്തയച്ച കാര്യം അറിയിച്ചത്.

1

മാര്‍ച്ച് മുതല്‍ മേയ് വരെയാണ് നേരത്തേ ടൂര്‍ണമെന്റ് നടക്കാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം ഐപിഎല്‍ അനിശ്ചിതകാലത്തേക്കു ബിസിസിഐ മാറ്റിവയ്ക്കുകയായിരുന്നു. ഈ വര്‍ഷം നടക്കാനിരുന്ന ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവ നീട്ടിവച്ചതോടെ ബിസിസിഐയ്ക്കു ഐപിഎല്‍ സംഘടിപ്പിക്കാന്‍ പുതിയ വിന്‍ഡോ ലഭിക്കുകയായിരുന്നു.

നേരത്തേ ഇന്ത്യയില്‍ തന്നെ നടത്തുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നായിരുന്നു ബിസിസിഐ അറിയിച്ചത്. എന്നാല്‍ ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റേണ്ടി വന്നാല്‍ അതിനു മടിയില്ലെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ടൂര്‍ണമെന്റ് നടത്തുക അസാധ്യമാണെന്ന് ഉറപ്പായതോടെയാണ് യുഎഇയിലേക്കു മാറ്റാന്‍ ബിസിസിഐ നിര്‍ബന്ധിതരായത്. ഐപിഎല്ലിനു വേദിയാവാന്‍ തയ്യാറാണെന്നറിയിച്ച് ഏപ്രിലിലാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയ്ക്കു കത്തയച്ചതെന്നു ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടങ്ങി ഐപിഎല്ലില്‍ മാറ്റുരയ്ക്കുന്ന എട്ടു ഫ്രാഞ്ചൈസികളും യുഎഇയിലായിരിക്കും പരിശീലന ക്യാംപ് സംഘടിപ്പിക്കുകയെന്നു ബ്രിജേഷ് പട്ടേല്‍ ഖലീജ് ടൈംസിനോടു പറഞ്ഞു.

2

രോഗ പ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരിക്കും യുഎഇയില്‍ പരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കുക. ടൂര്‍ണമെന്റിനു തയ്യാറെടുക്കാന്‍ മൂന്നു മുതല്‍ നാലാഴ്ച വരെയാണ് ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിവരികയെന്നും അദ്ദേഹം വ്യക്തമാക്കി. സപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെയായിരിക്കും ഐപിഎല്‍ നടക്കുകയെന്ന് കഴിഞ്ഞയാഴ്ച പട്ടേല്‍ അറിയിച്ചിരുന്നു. ടൂര്‍ണമെന്റിന്റെ മല്‍സരക്രമം ബിസിസിഐ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്‍ യുഎയിലേക്കു മാറ്റുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുകയാണ് ബിസിസിഐ. സര്‍ക്കാരിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും മല്‍സരക്രമം പുറത്തുവിടുന്നത്.

ഐപിഎല്‍ വെട്ടിച്ചുരുക്കാതെ മുന്‍ സീസണുകള്‍ പോലെ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 51 ദിവസം കൊണ്ട് 60 മല്‍സരങ്ങളാണ് നടക്കുക. അഞ്ചില്‍ കൂടുതല്‍ ഡബിള്‍ ഹെഡ്ഡേഴ്‌സുമുണ്ടാവില്ല (ഒരു ദിവസം രണ്ടു മല്‍സരങ്ങള്‍). സപ്തംബര്‍ 19ന് ടൂര്‍ണമെന്റ് തുടങ്ങുന്നതിനാല്‍ ആഗസ്റ്റ് 20നുള്ളില്‍ ഫ്രാഞ്ചൈസികള്‍ യുഎഇയിലേക്കു തിരിക്കും.

Story first published: Monday, July 27, 2020, 11:31 [IST]
Other articles published on Jul 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+