Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അര്‍ജുന്‍ ഇന്ത്യന്‍ ടീമിലേക്ക്! ഹാര്‍ദിക്കിന്റെ പിന്‍ഗാമി, ലിസ്റ്റ് തയ്യാറാക്കി ബിസിസിഐ

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും യുവ ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ടീമിലേക്കു വന്നേക്കും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പിന്‍ഗാമിയായിട്ടാവും താരത്തിന്റെ വരവ്. ഹാര്‍ദിക്കിന്റെ പകരക്കാരനെ കണ്ടെത്താന്‍ ബിസിസിഐ ഇതിനകം നീക്കമാരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ആദ്യ പടിയായി 20 യുവ ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റാണ് അവര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇവരെയെല്ലാം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദിയിലേക്കു വിളിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. 20 പേരുള്‍പ്പെട്ട യുവ ഓള്‍റൗണ്ടര്‍മാരുടെ ലിസ്റ്റില്‍ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ ഇടംകൈയന്‍ മീഡിയം പേസര്‍ കൂടിയായ അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ്. ഐപിഎല്ലിലൂടെ ശ്രദ്ധിക്കപ്പെട്ട ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ചേതന്‍ സക്കാരിയ, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഹര്‍ഷിത് റാണ എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അണ്ടര്‍ 23 എമേര്‍ജിങ് ഏഷ്യാ കപ്പ് മുന്നില്‍ കണ്ട് വിവിഎസ് ലക്ഷ്മണിനു കീഴില്‍ 20 ദിവസത്തെ ക്യാംപാണ് എന്‍സിഎയില്‍ സംഘടിപ്പിക്കുന്നത്. പ്രകടനവും കഴിവും പരിഗണിച്ച് സീനിയര്‍ ടീമിന്റെ താല്‍ക്കാലിക സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ശിവ് സുന്ദര്‍ ദാസാണ് 20 പേരുടെ ലിസ്റ്റ് തയ്യാറാക്കിയത്.

ഈ വര്‍ഷം അവസാനത്തോടെ അണ്ടര്‍ 23 എമേര്‍ജിങ് ഏഷ്യാ കപ്പ് നടക്കാനിരിക്കുകയാണ്. ഈ ടൂര്‍ണമെന്റിലേക്കു മികച്ച കളിക്കാരെ തിരയുകയാണ് ബിസിസിഐ. ഓള്‍റൗണ്ടര്‍മാര്‍ക്കു വേണ്ടി ഒരു ക്യാംപ് സംഘടിപ്പിക്കുകയെന്നത് എന്‍സിഎ മേധാവി വിവിഎസ് ലക്ഷ്മണിന്റെ ഐഡിയയാണ്. വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ കഴിവുള്ള ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തിയെടുക്കുകയെന്നതാണ് ലക്ഷ്യമെന്നും ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പിടിഐയോടു പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കു വേണ്ടിയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ കളിച്ചുകൊണ്ടിരിക്കുന്നത്. നേരത്തേ അദ്ദേഹം മുംബൈ ടീമിനൊപ്പമായിരുന്നു. എന്നാല്‍ അവിടെ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതിരുന്നതോടെ സച്ചിന്റെ ഉപദേശ പ്രകാരം അര്‍ജുന്‍ ഗോവയിലേക്കു തട്ടകം മാറ്റുകയായിരുന്നു. ഇതോടെ സ്ഥിരമായി അവസരങ്ങള്‍ താരത്തിനു ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അര്‍ജുന്‍ അരങ്ങേറുകയും ചെയ്തിരുന്നു.

ARJUN TENDULKAR

രഞ്ജി ട്രോഫിയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഇതിനകം സെഞ്ച്വറി നേടിക്കഴിഞ്ഞു. 130നിടയില്‍ വേഗത്തില്‍ ബൗള്‍ ചെയ്യുന്ന ഇടംകൈയന്‍ പേസര്‍ കൂടിയാണ് അദ്ദേഹം. കൂടാതെ ഇടംകൈയന്‍ ബാറ്ററുമാണ്. ഇതു വൈവിധ്യം കൊണ്ടുവരുന്നതായും ബിസിസിഐ വൃത്തം പറയുന്നു.

നമ്പറുകളില്‍ മാത്രമല്ല കാര്യം, കഴിവും കൂടി വേണം. അര്‍ജുന് 23 വയസ്സായിട്ടേയുള്ളൂ. കഴിവുകള്‍ വികസിപ്പിച്ചെടുക്കാന്‍ ഇനിയും സമയമുണ്ടെന്നാണ് സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി കരുതുന്നത്. അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തെ അവര്‍ തിരഞ്ഞെടുക്കില്ലായിരുന്നു. ഏഴു ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകള്‍ മാത്രമേ അര്‍ജുന്‍ വീഴ്ത്തിയിട്ടുള്ളൂവെന്നത് ശരി തന്നെയാണ്. പക്ഷെ ഒരു പരിധി വരെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ താരത്തിനായിട്ടുണ്ട്. കോച്ചുമാര്‍ അതു മെച്ചപ്പെടുത്തിയെടുക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ എന്‍സിഎയുടെ ക്യാംപിലേക്കു വിളിക്കപ്പെട്ട എല്ലാവരും ഓള്‍റൗണ്ടര്‍മാരല്ല. ചിലര്‍ ബാറ്റിങ് ഓള്‍റൗണ്ടര്‍മാരും ചിലര്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരുമാണ്. ഇവരുടെ കഴിവുകള്‍ കൂടുതല്‍ മിനുക്കിയെടുത്ത് കംപ്ലീറ്റ് ഓള്‍റൗണ്ടര്‍മാരാക്കി മാറ്റിയെടുക്കുകയണ് ക്യാംപിന്റെ പ്രധാന ലക്ഷ്യം. പഞ്ചാബിന്റെ ഇടംകൈയന്‍ ബാറ്റര്‍ അഭിഷേക് ശര്‍മ, ഡല്‍ഹിയുടെ ദിവ്ജി മെഹ്‌റ തുടങ്ങിയവരും എന്‍സിഎയിലെത്തിയ ഓള്‍റൗണ്ടര്‍മാരുടെ കൂട്ടത്തിലുണ്ട്.

Story first published: Thursday, June 15, 2023, 7:22 [IST]
Other articles published on Jun 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+