മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ക്രിക്കറ്റിലെ നിയമങ്ങള്‍ക്ക് അതീതനല്ലെന്ന് ബി സി സി ഐ. മറ്റ് കളിക്കാരെ പോലെ തന്നെയാണ് കോലി. മറ്റ് കളിക്കാര്‍ക്കുള്ള എല്ലാ നിയമങ്ങളും കോലിക്കും ബാധകമാണ്. അന്വേഷണം നടക്കുകയാണ്. കോലി തെറ്റ് ചെയ്തതായി കണ്ടെത്തിയാല്‍ നടപടി എടുക്കും - സെക്രട്ടറി അനുരാഗ് താക്കൂറാണ് ഇത് സംബന്ധിച്ച് ബി സി സി ഐയുടെ നിലപാട് വ്യക്തമാക്കിയത്.
ഐ പി എല്‍ മത്സരം നടക്കുന്നതിനിടെ കാമുകി അനുഷ്‌ക ശര്‍മയുമായി കോലി സംസാരിച്ചതാണ് കോലിക്ക് വിനയായത്. ഞായറാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന കളിക്കിടെയായിരുന്നു ഇത്. കളിക്കിടെ മഴ പെയ്തതും കളിക്കാര്‍ തിരിച്ച് പവലിയനിലേക്ക് കയറി. പവലിയനിലേക്ക് തിരിച്ചുകയറവേ കോലി അനുഷ്‌ക ശര്‍മയോട് സംസാരിച്ചതാണ് ചട്ടവിരുദ്ധമായത്.

കളിക്കാരുടെ ഡ്രസിംഗ് റൂമിന് അടുത്തുള്ള സ്റ്റാന്‍ഡില്‍ ഇരിക്കുകയായിരുന്നു അനുഷ്‌ക ശര്‍മ. ഡ്രസിംഗ് റൂമിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന കോലിയുടെ അടുത്തെത്തിയാണ് അനുഷ്‌ക കുശലം പറഞ്ഞത്. ഡല്‍ഹിക്ക് വേണ്ടി കളിക്കുന്ന യുവരാജ് സിംഗും കോലിക്കൊപ്പം ഉണ്ടായിരുന്നു. കോലിയും അനുഷ്‌കയും ഒരുമിച്ച് നില്‍ക്കുന്ന രംഗം ക്യാമറകള്‍ എടുത്തുകാട്ടിയിരുന്നു. താരങ്ങള്‍ കളിക്കിടെ കളിക്കാരല്ലാത്ത ആരോടും സംസാരിക്കാന്‍ പാടില്ല എന്നാണ് ബി സി സി ഐയുടെ ചട്ടം.
ഇത് സംബന്ധിച്ച് ബി സി സി ഐ കോലിക്ക് അനൗദ്യോഗികമായി ശാസിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ബി സി സി ഐ ഇക്കാര്യം അന്വേഷിക്കുന്നതേയുള്ളൂ എന്നാണ് അനുരാഗ് താക്കൂര്‍ ഇപ്പോള്‍ പറയുന്നത്. യുവരാജിനെതിരെയും നടപടിയുണ്ടായേക്കും. ഇവര്‍ രണ്ടുപേരും അനുഷ്‌കയോട് സംസാരിച്ച് പിന്നെയും കുറേനേരം കഴിഞ്ഞാണ് കളി ഉപേക്ഷിച്ചതായി പ്രഖ്യാപനം വന്നത്.