Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കായി ഇനിയും ടെസ്റ്റ് കളിക്കാന്‍ ഗാംഗുലി തയ്യാര്‍! തയ്യാറെടുപ്പിന് വേണ്ടത് മൂന്നു മാസം മാത്രം

വിരാട് കോലിക്കു കീഴില്‍ ഇന്ത്യയുടെ, മുന്‍ ഇതിഹാസ നായകനവും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി വീണ്ടും ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നത് ഒന്നു ആലോചിച്ചു നോക്കൂ. ഞെട്ടേണ്ട, ഇതു ഇനിയും നടക്കുന്ന കാര്യമാണ്. മറ്റാരുമല്ല സാക്ഷാല്‍ ഗാംഗുലി തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു ബംഗാളി ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ആരാധകരെ ആവേശം കൊള്ളിക്കുന്ന ദാദയുടെ വാക്കുകള്‍.

12 വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായത് 2008ലാണ് ഗാംഗുലി ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ചത്. എന്നാല്‍ ദാദ അവസാനമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചത് 2011ലായിരുന്നു. തയ്യാറെപ്പുകള്‍ നടത്തിയാല്‍ ഇന്ത്യക്കു വേണ്ടി ഇനിയും ടെസ്റ്റില്‍ കളിക്കാനും റണ്‍സ് നേടാനും തനിക്കാവുമെന്ന് ദാദ പറയുന്നു.

മൂന്നു മാസം, മൂന്നു രഞ്ജി മല്‍സരം

മൂന്നു മാസം, മൂന്നു രഞ്ജി മല്‍സരം

വെറും മൂന്നു മാസത്തെ തയ്യാറെപ്പും മൂന്നു രഞ്ജി ട്രോഫി മല്‍സരങ്ങളില്‍ കൡക്കുകയും ചെയ്താല്‍ തനിക്കു താളം വീണ്ടെടുക്കാന്‍ കഴിയുമെന്നും ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിക്കാനാവുമെന്നും ഗാംഗുലി വ്യക്തമാക്കി.
വിരമിക്കുന്നതിനു മുമ്പ് രണ്ടു ഏകദിന പരമ്പരകളില്‍ കൂടി അവസരം നല്‍കിയിരുന്നെങ്കില്‍ ഇന്ത്യക്കു വേണ്ടി ഇനിയും റണ്‍സെടുക്കാന്‍ തനിക്കാവുമായിരുന്നു. നാഗ്പൂര്‍ ടടെസ്റ്റിനു ശേഷം വിരമിച്ചില്ലായിരുന്നെങ്കില്‍ അതുത്ത രണ്ടു ടെസ്റ്റ് പരമ്പരകളിലും കൂടുതല്‍ റണ്‍സെടുക്കാന്‍ കഴിയുമായിരുന്നെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

വിശ്വാസം ഇല്ലാതാക്കാന്‍ കഴിയില്ല

വിശ്വാസം ഇല്ലാതാക്കാന്‍ കഴിയില്ല

ഇനി കളിക്കാന്‍ നിങ്ങള്‍ എനിക്കു അവസരം നല്‍കിയേക്കില്ല. പക്ഷെ അതുകൊണ്ടു ഇനിയും കളിക്കാനാവുമെന്നും റണ്‍സെടുക്കാന്‍ കഴിയുമെന്നുമുള്ള തന്റെ വിശ്വാസം നിങ്ങള്‍ക്ക് എങ്ങനെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഗാംഗുലി ചോദിക്കുന്നു?
മികച്ച ഫോമില്‍ ബാറ്റ് ചെയ്തിട്ടും 2007-08ല്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്നും ഗാംഗുലി ഒഴിവാക്കപ്പെടുകയായിരുന്നു. ഒടുവില്‍ ഓസ്‌ട്രേലിയക്കെതിരേ നാഗ്പൂരില്‍ നടന്ന ടെസ്റ്റിനു ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നു വിരമിക്കലും പ്രഖ്യാപിക്കുകയായിരുന്നു.

അവിശ്വസനീയമെന്നു ഗാംഗുലി

അവിശ്വസനീയമെന്നു ഗാംഗുലി

ഇന്ത്യന്‍ ഏകദിന ടീമില്‍ നിന്നൊഴിവാക്കപ്പെട്ടതിനെക്കുറിച്ച് അവിശ്വസനീയമെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളിലൊരാളായിട്ടും ഇന്ത്യന്‍ ടീമില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടു. ഇതു അവിശ്വസനീയം തന്നെയാണ്. പെര്‍ഫോം ചെയ്യാനുള്ള വേദി നല്‍കിയില്ലെങ്കില്‍ പിന്നെങ്ങനെ കഴിവ് തെളിയിക്കാനാവുമെന്നും ഗാംഗുലി ചോദിച്ചു. ഇതു തന്നെയാണ് തന്റെ കാര്യത്തിലും സംഭവിച്ചതെന്നു അദദ്ദേഹം വ്യക്തമാക്കി.
2005ലാണ് ഗാംഗുലി നായകസ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ടത്. അന്നത്തെ കോച്ചായ ഗ്രെഗ് ചാപ്പലുമായുള്ള അഭിപ്രായവ്യത്യാസങ്ങളായിരുന്നു ഇതിലേക്കു നയിച്ചത്. പിന്നീട് ദാദയ്ക്കു ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.

ശക്തമായ തിരിച്ചുവരവ്

ശക്തമായ തിരിച്ചുവരവ്

ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ട ശേഷം 2006ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലൂടെ ഗാംഗുലി തിരിച്ചെത്തി. ഈ പരമ്പരയില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവയ്ക്കാനും അദ്ദേഹത്തിനായിരുന്നു. ഗാംഗുലി ഏറ്റവും മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നത് ഈ പരമ്പരയിലാണ് കണ്ടതെന്നു അന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
2007-08ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് രാഹുല്‍ ദ്രാവിഡിനൊപ്പം ഗാംഗുലിയും ഏകദിന ടീമില്‍ നിന്നും തഴയപ്പെട്ടത്. തൊട്ടടുത്ത വര്‍ഷം ഗാംഗുലി കളി മതിയാക്കുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷവും 2012 വരെ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം ഗാംഗുലി കളിച്ചു.
ഇന്ത്യക്കു വേണ്ടി 113 ടെസ്റ്റുകളില്‍ നിന്നും 42.17 ശരാശരിയില്‍ 16 സെഞ്ച്വറികളോടെ 7212 റണ്‍സ് ഗാംഗുലി നേടിയിട്ടുണ്ട്. 311 ഏകദിനങ്ങളില്‍ നിന്നും 41.02 ശരാശരിയില്‍ 22 സെഞ്ച്വറികളടക്കം 11,363 റണ്‍സും ദാദ അടിച്ചെടുത്തു.

Story first published: Friday, July 17, 2020, 11:39 [IST]
Other articles published on Jul 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+