Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇത് പൊളിക്കും... സൂപ്പര്‍ സീരീസുമായി ദാദ വരുന്നു, ഇന്ത്യ, ഓസീസ്, ഇംഗ്ലണ്ട്, വമ്പന്‍മാര്‍ മാത്രം

ദില്ലി: ബിസിസിഐ പ്രസിഡന്റായതിനു പിന്നാലെ ഇന്ത്യയെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ കളിപ്പിച്ച പ്രസിഡന്റ് സൗരവ് ഗാംഗുലി പുതിയ ടൂര്‍ണമെന്റിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. സൂപ്പര്‍ സീരീസെന്ന ടൂര്‍ണമെന്റാണ് ദാദയുട മനസ്സിലുള്ളത്. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങി വമ്പന്‍ ടീമുകളെ മാത്രം അണിനിരത്തിയുള്ള ടൂര്‍ണമെന്റായിരിക്കും ഇത്. 2021 മുതല്‍ ഓരോ വര്‍ഷവും ഇതു സംഘടിപ്പിക്കാനും ഗാംഗുലി ആലോചിക്കുന്നുണ്ട്. യുകെയില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ ഇത്തരമൊരു ആശയം തന്റെ മനസ്സിലുണ്ടെന്നു ദാദ വെളിപ്പെടുത്തിയിരിക്കുന്നത്.

dada

നിലവില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ മുന്‍നിര ടീമുകള്‍ ഒരു ടൂര്‍ണമെന്റില്‍ മുഖാമുഖം വരുന്നതു കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഐസിസി ടൂര്‍ണമെന്റുകള്‍ വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയാണ് ഐസിസി നടത്തി വരുന്ന ടൂര്‍ണമന്റുകള്‍. ഇതിനു പകരം ഓരോ വര്‍ഷവും മുന്‍നിര ടീമുകള്‍ തമ്മിലുള്ള പോരാട്ടം ക്രിക്കറ്റ് പ്രേമികളിലേക്കു എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ സീരീസ് ആരംഭിക്കുന്നത്.

നിലവില്‍ ഇന്ത്യയെക്കൂടാതെ ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഗാംഗുലി സൂപ്പര്‍ സീരീസ് പ്ലാന്‍ ചെയ്യുന്നത്. ഈ മൂന്നു ടീമുകളെക്കൂടാതെ മറ്റൊരു വമ്പന്‍ ടീം കൂടി ടൂര്‍ണമെന്റിന്റെ ഭാഗമായേക്കും. സൂപ്പര്‍ സീരീസിന്റെ ആദ്യത്തെ എഡിഷന്‍ ഇന്ത്യയിലായിരിക്കും നടക്കുകയെന്നു ഗാംഗുലി കൊല്‍ക്കത്തയില്‍ നിന്നുള്ള ഒരു മാധ്യമത്തോടു പറഞ്ഞു. ഇന്ത്യയിലാണെങ്കില്‍ ഒക്ടോബര്‍/നവംബര്‍ മാസങ്ങളിലായിരിക്കും സൂപ്പര്‍ സീരീസ്. ഇംഗ്ലണ്ടിലാണെങ്കില്‍ സപ്തംബറിലും ഓസ്‌ട്രേലിയയില്‍ ആണെങ്കില്‍ ഒക്ടോബര്‍/നവംബര്‍, ഫെബ്രുവരി/മാര്‍ച്ച് കാലയളവിലായിരിക്കും സൂപ്പര്‍ സീരീസ് നടക്കുക.

Story first published: Monday, December 23, 2019, 15:13 [IST]
Other articles published on Dec 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+