Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനെ കാത്തിരിക്കണോ? തല്‍ക്കാലം മറന്നേക്കൂ! പ്രതികരിച്ച് ഗാംഗുലി

മുംബൈ: ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നീട്ടുമെന്നുറപ്പായതോടെ ഐപിഎല്ലിനു വേണ്ടിയുള്ള ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് ഇനിയും നീളും. ഏപ്രില്‍ 15ന് ടൂര്‍ണമെന്റ് ആരംഭിക്കാനായിരുന്നു നേരത്തേ ബിസിസിഐ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തിയ്യതിക്ക് ഇനി ഐപിഎല്‍ ആരംഭിക്കില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. ഇതേ തുടര്‍ന്ന് ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

ganguly

നിലവിലെ സാഹചര്യത്തില്‍ ലോകത്ത് എവിടെയും ഒരു കായിക മല്‍സരവും നടത്താന്‍ സാധിക്കുന്ന അവസ്ഥയല്ലയുള്ളതെന്ന് ഗാംഗുലി പറഞ്ഞു. പുരോഗതി ഞങ്ങല്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ അവസ്ഥയില്‍ ഒന്നും പറയാന്‍ കഴിയില്ല. വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുന്നു, ജനങ്ങള്‍ വീടിനകത്ത് കുടുങ്ങിയിരിക്കുകയാണ്, ഓഫീസുകളും അടഞ്ഞു കിടക്കുകയാണ്. ആര്‍ക്കും എവിടേക്കും പോവാന്‍ കഴിയില്ല. മേയ് പകുതി ഇതു പോലെ തന്നെ തുടരാനാണ് സാധ്യത. നിങ്ങള്‍ക്കു താരങ്ങളെ എവിടെ നിന്നു ലഭിക്കും, താരങ്ങള്‍ എങ്ങോട്ട് യാത്ര ചെയ്യും. ഇതൊക്കെ മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. ഈ അവസ്ഥയില്‍ ഐപിഎല്ലെന്നല്ല, ഒരു കായിക മല്‍സരവും ലോകത്ത് ഒരിടത്തും നടത്താന്‍ കഴിയില്ല. തല്‍ക്കാലത്തേക്ക് ഐപിഎല്ലിനെ മറന്നേക്കൂയെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ ഇനിയും നീട്ടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പുതിയ തിയ്യതി ഫ്രാഞ്ചൈസി ഉടമകളുമായി കൂടി ചര്‍ച്ച ചെയ്ത ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ദാദ അറിയിച്ചു. കഴിഞ്ഞ മാസം ബിസിസി ഒഫീഷ്യല്‍സും ഫ്രാഞ്ചൈസി ഉടമകളും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം നടക്കേണ്ടതായിരുന്നു. എന്നാല്‍ ഇത് നീട്ടി വയ്ക്കുകയായിരുന്നു. ഐപിഎല്ലിനെക്കുറിച്ചുള്ള പുതിയ വിവരം ബിസിസിഐയിലെ മറ്റുള്ളവരുമായി ആലോചിച്ച ശേഷം തിങ്കളാഴ്ച അറിയിക്കാം. പ്രായോഗികമായി സംസാരിക്കുകയാണെങ്കില്‍ ലോകം മുഴുവന്‍ നിശ്ചലമായിരിക്കുന്ന ഈ അവസ്ഥയില്‍ സ്‌പോര്‍ട്‌സിന് എന്തു ഭാവിയാണുള്ളതെന്നും ഗാംഗുലി ചോദിച്ചു.

ഇന്ത്യയില്‍ ഇതുവരെ 8000ത്തില്‍ കൂടുതല്‍ പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 273 പേര്‍ ഇതിനകം മരിച്ചു കഴിഞ്ഞു. ഏറ്റവുമധികം പേര്‍ മരിച്ചത് മഹാരാഷ്ട്രയിലാണ്. ഇവിടെ 127 പേരുടെ ജീവനാണ് വൈറസ് കവര്‍ന്നത്. മധ്യപ്രദേശില്‍ 36ഉം ഗുജറാത്തില്‍ 22ഉം പേര്‍ മരിച്ചിട്ടുണ്ട്.

Story first published: Sunday, April 12, 2020, 10:35 [IST]
Other articles published on Apr 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+