ഇന്ത്യയുടെ മധ്യനിരക്ക് 'എട്ടിന്റെ പണി', രഞ്ജി ട്രോഫി കളിച്ച് മികവ് കാട്ടണം, നിര്‍ദേശവുമായി ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതീക്ഷക്കൊത്തുള്ളതല്ലെന്ന് തന്നെ പറയാം. അവസാന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ടെസ്റ്റിലും ഏകദിനത്തിലും വലിയ നാണക്കേടാണ് ഇന്ത്യക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ഇനി നടക്കാനിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയാണ്. മൂന്ന് വീതം ഏകദിനവും ടി20യുമാണ് പരമ്പരയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പരമ്പരക്കായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലായിരുന്നു ഇന്ത്യയെങ്കിലും കോവിഡ് വ്യാപനം പരമ്പരയെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.
സമീപകാലത്തായി ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ടെസ്റ്റിലും പരിമിത ഓവറിലും സ്ഥിരതയുള്ള മധ്യനിരയെ ഇന്ത്യക്ക് ആവിശ്യമാണ്. ഇപ്പോഴിതാ താരങ്ങള്‍ക്ക് മുന്നില്‍ നിര്‍ണ്ണായകമായ കടമ്പ വെച്ചിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ടെസ്റ്റ് താരങ്ങളായ ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ രഞ്ജി ട്രോഫി കളിക്കണമെന്നാണ് ഗാംഗുലി നിര്‍ദേശിച്ചിരിക്കുന്നത്.

'രഹാനെയും പുജാരയും മികച്ച താരങ്ങളാണ്. ഇരുവരും രഞ്ജി ട്രോഫി കളിച്ച് കൂടുതല്‍ റണ്‍സ് നേടി ഇരുവര്‍ക്കും തിരിച്ചുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ അനുഭവസമ്പത്തുള്ള താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമുണ്ടെന്ന് കരുതുന്നില്ല. രഞ്ജി ട്രോഫി വലിയൊരു ടൂര്‍ണമെന്റാണ്. ഞങ്ങളെല്ലാവരും നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ളതുമാണ്. അതുകൊണ്ട് തന്നെ അവര്‍ രഞ്ജി കളിക്കണം. അവര്‍ നേരത്തെ രഞ്ജി ട്രോഫി കളിച്ചിട്ടുള്ളവരാണ്. ഇരുവരും നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് കളിക്കുന്നത്' -ഗാംഗുലി പറഞ്ഞു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം നടക്കാതിരുന്ന ടൂര്‍ണമെന്റ് ഇപ്പോള്‍ വീണ്ടും പുനരാരംഭിക്കാന്‍ പോവുകയാണ്. ഇതിനോട് അനുബന്ധിച്ചാണ് ഗാംഗുലി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.

ഇന്ത്യയുടെ സീനിയര്‍ താരങ്ങളാണ് പുജാരയും രഹാനെയും. പുജാര മൂന്നാം നമ്പറിലും രഹാനെ അഞ്ചാം നമ്പറിലും ഇന്ത്യക്കായി ടെസ്റ്റില്‍ തിളങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി ഇരുവരുടെയും പ്രകടനം വളരെ മോശമാണ്. സെഞ്ച്വറി നേടാനോ മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാനോ ഇരുവര്‍ക്കുമായിട്ടില്ല. അതുകൊണ്ട് ഇന്ത്യന്‍ ടീമില്‍ മാറ്റത്തിനായുള്ള മുറവിളി സജീവമാണ്. എന്നാല്‍ രണ്ട് സീനിയര്‍ താരങ്ങള്‍ക്കും വലിയ പിന്തുണയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റില്‍ നിന്ന് ലഭിക്കുന്നത്.
എന്നാല്‍ രണ്ട് പേര്‍ക്കും ഇനിയും ഇന്ത്യന്‍ ടീമില്‍ തുടരുക പ്രയാസമാണ്. ഗ്രേഡ് എ താരങ്ങളായ രണ്ട് പേര്‍ക്കും ഗ്രേഡിങ്ങിലും ഇടിവ് സംഭവിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇനിയും തിരിച്ചുവരാന്‍ ഇരുവര്‍ക്കും മുന്നില്‍ അവസരമുണ്ട്. രഞ്ജി ട്രോഫിയില്‍ കളിക്കുകയും ഫോം വീണ്ടെടുക്കുകയും ചെയ്താല്‍ തിരിച്ചുവരാന്‍ ഇരുവര്‍ക്കും സാധിക്കും. എന്നാല്‍ കളിക്കാന്‍ ഇരുവരും തയ്യാറാവുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്.

രഞ്ജി ട്രോഫി പുനരാരംഭിക്കുന്നതിനെപ്പറ്റിയും ഗാംഗുലി പറഞ്ഞു. ' ഒരു വര്‍ഷം രഞ്ജി ട്രോഫി നടത്താനാവാത്തത് തീര്‍ച്ചയായും വലിയ നഷ്ടമാണ്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റാണിത്. അതുകൊണ്ട് തന്നെ എപ്പോഴും ഈ ടൂര്‍ണമെന്റ് നടത്താനാണ് ബിസിസി ഐക്ക് താല്‍പര്യം. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ലോകത്ത് എന്താണ് സംഭവിച്ചതെന്ന് കണ്ടതാണ്. അതുകൊണ്ട് തന്നെ ടൂര്‍ണമെന്റ് നടത്തുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്'- ഗാംഗുലി പറഞ്ഞു.
ഐപിഎല്ലിനെക്കുറിച്ചും ഗാംഗുലി സൂചന നല്‍കി. അഹമ്മദാബാദ്, മുംബൈ, പൂനെ എന്നിവടങ്ങളില്‍ ടൂര്‍ണമെന്റ് നടത്താനാണ് പദ്ധതിയെന്നാണ് ഗാംഗുലി സൂചിപ്പിച്ചത്. ലീഗ് മത്സരങ്ങള്‍ ഈ മൂന്ന് വേദിയിലായി നടത്തി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്താനുമാണ് ആലോചിക്കുന്നത്. 15ാം സീസണിന് മുന്നോടിയായുള്ള മെഗാ ലേലം 12,13 തീയ്യതികളിലായാണ് നടക്കുന്നത്. 2020 സീസണ്‍ പൂര്‍ണ്ണമായും യുഎഇയില്‍ നടത്തിയപ്പോള്‍ 2021 സീസണ്‍ ഇന്ത്യയിലും യുഎഇയിലുമായാണ് പൂര്‍ത്തിയാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications